Horoscope Today: പങ്കാളിയുമായി തുറന്ന് സംസാരിക്കുക; ചെലവുകള്‍ നിയന്ത്രിക്കണം: ഇന്നത്തെ രാശിഫലം അറിയാം
Horoscope Today in Malayalam 10th August: ചില രാശിക്കാർക്ക് പ്രതികൂലഫലങ്ങളും കാണുന്നു. ഇവർക്ക് ആരോഗ്യ കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ വന്ന്ചേരാം. ഇന്നത്തെ ദിവസത്തെ ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം.
ചില രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ സ്ഥാനകയറ്റം ഉണ്ടാകും. ചില രാശിക്കാർക്ക് പ്രതികൂലഫലങ്ങളും കാണുന്നു. ഇവർക്ക് ആരോഗ്യ കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ വന്ന്ചേരാം. ഇന്നത്തെ ദിവസത്തെ ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ജോലി കാര്യങ്ങളിൽ ആഗ്രഹിച്ച ഫലം ഉണ്ടാകും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. മത്സരപരീക്ഷകളിൽ വിജയിക്കും. പങ്കാളിയുമായി തുറന്നുസംസാരിക്കാൻ ശ്രമിക്കുക. ബിസിനസിൽ ലാഭം ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. മക്കളുടെ വിജയത്തിൽ അഭിമാനിക്കും. അമിത ചിലവ് ഒഴിവാക്കുക. ആരോഗ്യം ശ്രദ്ധിക്കുക. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ജോലി ചെയ്യുന്നവർക്ക് ഇന്ന് സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം വർധിക്കും. വാഹനമോ , വീടോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
Also Read:വിവാഹം ഉറപ്പിച്ചോ? പങ്കാളിയോട് ചോദിക്കേണ്ട മൂന്ന് ചോദ്യങ്ങൾ…
കർക്കിടകം
കർക്കിടക രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും വിജയിക്കും. ജോലിസ്ഥലത്ത് എല്ലാവരുമായി നല്ല രീതിയില്ഡ മുന്നോട്ട് പോകാൻ ശ്രമിക്കുക. ജീവിത പങ്കാളിക്ക് സമ്മാനം നൽകുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് കുറച്ച് ബുദ്ധിമുട്ടുള്ള ദിവസമാണ്. പ്രശ്നങ്ങൾ വരുമ്പോൾ തളരാതെ മുന്നോട്ട് പോകുക. നിങ്ങളുടെ ചിന്തകൾ മാറ്റുക. സ്വന്തമായി തീരുമാനങ്ങൾ എടുക്കുക. സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാവാം. ഇത് ആത്മവിശ്വാസത്തോടെ മറികടക്കാൻ ശ്രമിക്കുക. ജോലിയിൽ ശ്രദ്ധയും ജാഗ്രതയും വേണം. ദേഷ്യം നിയന്ത്രിക്കുക. കൂടുതൽ പണം ചിലവഴിക്കരുത്.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. എല്ലാ കാര്യത്തിലും ആത്മവിശ്വാസം ഉണ്ടാകുന്നത് നല്ലതാണ്. ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ജോലിയിൽ അഭിനന്ദനങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായം ഉണ്ടാകും. കൂടുതൽ പണം ചിലവഴിക്കുന്നത് നിയന്ത്രിക്കുക. എടുത്തുചാടി ഒരു കാര്യവും ചെയ്യാതിരിക്കുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. മത്സരപരീക്ഷകളിൽ വിജയിക്കും. ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം. പുതിയ ജോലി നോക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില തടസങ്ങൾ ഉണ്ടാകും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ സാധിക്കും. കുടുംബത്തിൽ മംഗളകാര്യങ്ങൾ ഉണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം കിട്ടും. ജോലിയിൽ ഉയർച്ചയുണ്ടാകും. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. പങ്കാളിയിൽ നിന്ന് സമ്മാനങ്ങൾ ലഭിക്കാം. ജോലിയിൽ ഇന്ന് കുറച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല വിജയം ഉണ്ടാകും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. പ്രണയിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. രാഷ്ട്രീയക്കാർക്ക് പുതിയ പദവികൾ ലഭിക്കും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)