AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope‌: കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടായേക്കാം, കോപം നിയന്ത്രിക്കുക; ഇന്നത്തെ രാശിഫലം

Horoscope Today In Malayalam: ഇന്നത്തെ രാശിഫലം അനുസരിച്ച്, ഓരോ രാശിക്കാർക്കും വിവിധ അനുഭവങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ചിലർക്ക് ജിവിതത്തിൽ ഉയർച്ചകളും സമ്പത്തും വർദ്ധിക്കുമ്പോൾ മറ്റ് ചിലർക്ക് ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം.

Today Horoscope‌: കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടായേക്കാം, കോപം നിയന്ത്രിക്കുക; ഇന്നത്തെ രാശിഫലം
Today Horoscope Image Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 20 Nov 2025 05:46 AM

ഇന്ന് നവംബർ 20 വ്യാഴം. ഇന്നത്തെ രാശിഫലം അനുസരിച്ച്, ഓരോ രാശിക്കാർക്കും വിവിധ അനുഭവങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ചിലർക്ക് ജിവിതത്തിൽ ഉയർച്ചകളും സമ്പത്തും വർദ്ധിക്കുമ്പോൾ മറ്റ് ചിലർക്ക് ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടുന്ന ചിലർക്ക് ഇന്ന് അതിജീവനത്തിൻ്റെ ദിവസമായേക്കാം. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ചില കാര്യങ്ങളിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് പരിഹാരിക്കാൻ കഴിയും. പൂർത്തിയാകേണ്ട ജോലികൾ കാരണം ഉച്ച മുതൽ വൈകുന്നേരം വരെ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. കുടുംബത്തിൽ ഉണ്ടായിരുന്ന വഴക്കുകൾ അവസാനിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വരും. അനാവശ്യ ചിലവുകളും തർക്കങ്ങളും ഒഴിവാക്കണം. അല്ലാത്തപക്ഷം സാമ്പത്തികമായി നഷ്ടങ്ങൾ സംഭവിച്ചേക്കാം.

മിഥുനം

മിഥുനക്കൂറുകാർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. എന്നാലും വരുമാനവും ചിലവും നിയന്ത്രിക്കണം. വൈകുന്നേരം കുടുംബത്തോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. അതിഥികൾ വരുന്നത് കാരണം ചിലവുകൾ വർദ്ധിക്കാം. സാമ്പത്തികമായി ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതാണ്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കണം. അല്ലാത്തപക്ഷം വലിയ വഴക്കിലേക്ക് പോയേക്കാം.

കന്നി

കന്നിക്കൂറുകാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വീട്ടിൽ ഇന്ന് മം​ഗളകരമായ ഒരു കാര്യം നടക്കാൻ സാധ്യതയുണ്ട്. അസുഖങ്ങൾ ഉള്ളവർ ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

തുലാം

തുലാം രാശിക്കാർക്ക് വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. ജോലി സ്ഥലത്ത് പുരോ​ഗതിയുണ്ടാകാം. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളെ പ്രശംസിക്കും. ആരോ​ഗ്യം മെച്ചപ്പെടും.

Also Read:പുതുവർഷം കോടിപതിയാകാൻ പോകുന്നവർ, വമ്പൻ നേട്ടങ്ങൾ

വൃശ്ചികം

വൃശ്ചികക്കൂറുകാർക്ക് ശത്രുക്കൾ ജോലി സ്ഥലത്ത് ബുദ്ധിമുട്ടിക്കാൻ സാധ്യത കാണുന്നു, അതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. ഇന്ന് സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും, ചിലവ് കൂടുമ്പോൾ ആശങ്കയുണ്ടാകും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികൾ എത്രയും വേ​ഗം പൂർത്തിയാക്കാൻ ശ്രമിക്കുക. ശത്രുക്കളുടെ ആക്രമണം ഉണ്ടായേക്കാം.

മകരം

ഇന്ന് മകരം രാശിക്കാർക്ക് വളരെ നല്ല ദിവസമാണ്. എന്തെങ്കിലും വാങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് സാധിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിന് പണം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടാം. എന്നാൽ പരിഹാരം ഉടനുണ്ടാകും.

കുംഭം

കുംഭം രാശിക്കാർക്ക് പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. എന്നാൽ നിങ്ങളുടെ കോപം നിയന്ത്രിക്കണം. കുടുംബത്തിലെ പ്രശ്നങ്ങൾ ഇന്ന് പരിഹരിക്കാൻ സാധിക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ആരോ​ഗ്യം മെച്ചപ്പെടും. ജോലിയിൽ ചുമതലകളും അധികാരങ്ങളും വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ലഭിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)