AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monday Astrology Remedies: ദുഃഖങ്ങൾ അകലും, ആഗ്രഹിച്ചത് സ്വന്തമാക്കാം! തിങ്കളാഴ്ച ശിവപ്രീതിക്കായി ഇങ്ങനെ ചെയ്യൂ

Monday Astro Tips: തിങ്കളാഴ്ചകൾ ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും നിറയും. അവ എന്തൊക്കെയാണെന്ന് നോക്കാം.

Monday Astrology Remedies: ദുഃഖങ്ങൾ അകലും, ആഗ്രഹിച്ചത് സ്വന്തമാക്കാം! തിങ്കളാഴ്ച ശിവപ്രീതിക്കായി ഇങ്ങനെ ചെയ്യൂ
Monday Astrology RemediesImage Credit source: Tv9 Network
ashli
Ashli C | Published: 26 Oct 2025 13:45 PM

ഹിന്ദുമത വിശ്വാസ പ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നു. അത്തരത്തിൽ തിങ്കളാഴ്ച ആരാധിക്കേണ്ടത് ശിവനെയാണ്. ശിവനെ അതിന്റെ അനുഷ്ഠാനങ്ങളുടെ ആരാധിക്കുകയാണെങ്കിൽ ജീവിതത്തിൽ നിന്നും ദുഃഖങ്ങൾ അകലും നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ പ്രാപ്തമാക്കാൻ സാധിക്കും എന്നാണ് വിശ്വാസം. അതിനാൽ തിങ്കളാഴ്ചകൾ ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും നിറയും. അവ എന്തൊക്കെയാണെന്ന് നോക്കാം.

തിങ്കളാഴ്ച ദിവസങ്ങളിൽ ശിവലിംഗത്തിൽ വെള്ളം പാൽ, ഗംഗാജലം എന്നിവ സമർപ്പിക്കുന്നത് ശിവനെ പ്രീതിപ്പെടുത്തും. ഇത് ജീവിതത്തിൽ സന്തോഷം സമൃദ്ധി സമാധാനം എന്നിവ കൊണ്ടുവരുമെന്നാണ് വിശ്വാസം. തിങ്കളാഴ്ച ദിവസം മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക. വളരെ ശക്തിയുള്ളതായി കണക്കാക്കപ്പെടുന്ന ഈ മന്ത്രം തിങ്കളാഴ്ച ദിവസങ്ങളിൽ ജപിക്കുന്നത് ദീർഘായുസ്സും രോഗരഹിതമായ ജീവിതവും നൽകുമെന്നും വിശ്വാസം. തിങ്കളാഴ്ചകളിൽ നിങ്ങൾ ദരിദ്രർക്ക് ഭക്ഷണം നൽകുകയും അവരെ പരിചരിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇത് ശിവൻ നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹം വർഷിക്കും.

ALSO READ: ശൂരൻപോര് കാണണോ… കോഴിക്കോട്ടേക്ക് പോരൂ! സ്കന്ദഷഷ്ഠിയിൽ ശൂരസംഹാരം ആഘോഷമാക്കുന്ന കേരളത്തിലെ അപൂർവ്വ ക്ഷേത്രം

മഹാമൃത്യുഞ്ജയ മന്ത്രം

“ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാൻ മൃത്യോർമ്മുക്ഷീയ മാമൃതാത്”

ഈ മന്ത്രം വളരെ ഭക്കിയോടെ കുളിച്ച് ശുദ്ധിയായി ജപിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ച ദിവസം മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് നമ്മുടെ ആയുസ്സ് വർദ്ധിപ്പിക്കും. രോ​ഗങ്ങളിൽ നിന്നും മുക്തി നൽകും. ഇതിലൂടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല.)