AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം

Donald Trump Core Five Plan: ഒരു പുതിയ എലൈറ്റ് ഗ്രൂപ്പിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കോര്‍ ഫൈവ് എന്ന 'സൂപ്പര്‍ക്ലബില്‍' യുഎസ്, ഇന്ത്യ, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളെ ഭാഗമാക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്

Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
Donald TrumpImage Credit source: PTI
jayadevan-am
Jayadevan AM | Published: 12 Dec 2025 16:07 PM

ലോകശക്തികളുടെ ഒരു പുതിയ എലൈറ്റ് ഗ്രൂപ്പിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കോര്‍ ഫൈവ് (സി5) എന്ന ‘സൂപ്പര്‍ക്ലബില്‍’ യുഎസ്, ഇന്ത്യ, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളെ ഭാഗമാക്കാനാണ് യുഎസ് പ്രസിഡന്റിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ജി7, മറ്റ് കൂട്ടായ്മകള്‍ തുടങ്ങിയവയ്ക്ക് ബദലായി മറ്റൊരു ഗ്രൂപ്പ് പടുത്തുയര്‍ത്തുകയാകാം ട്രംപിന്റെ ലക്ഷ്യമെന്നാണ് സംശയം. എന്നാല്‍ സി5 ഗ്രൂപ്പിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

വൈറ്റ് ഹൗസിന്റെ കഴിഞ്ഞയാഴ്ചത്തെ ”നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി’യിലാണ് ഇതുസംബന്ധിച്ച ആശയം ഉയര്‍ന്നുവന്നതെന്ന് അമേരിക്കന്‍ പ്രസിദ്ധീകരണമായ പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന ശക്തികളുടെ ഒരു പുതിയ സംഘടന സൃഷ്ടിക്കുക എന്നതാണ് പുതിയ നീക്കത്തിന് പിന്നിലെ ആശയമെന്നാണ് റിപ്പോര്‍ട്ട്.

Also Read: Donald Trump: പൗരത്വത്തിലേക്കുള്ള നേരിട്ടുള്ള പാത; ഗോള്‍ഡ് കാര്‍ഡ് പുറത്തിറക്കി ട്രംപ്‌

ജി7 പോലെ പ്രത്യേക വിഷയങ്ങളില്‍ ഈ ഗ്രൂപ്പ് പതിവായി യോഗം ചേരുമെന്നും, മിഡിൽ ഈസ്റ്റിലെ സുരക്ഷയാകും അജണ്ടയിലെ ആദ്യ വിഷയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യയശാസ്ത്രപരമല്ല ട്രംപ് ലോകത്തെ വീക്ഷിക്കുന്നതെന്ന തങ്ങളുടെ നിരീക്ഷണവുമായി പൊരുത്തപ്പെടുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന്‌ ബൈഡൻ ഭരണകാലത്ത് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ യൂറോപ്യന്‍ അഫയേഴ്‌സ്‌ ഡയറക്ടറായി സേവനമനുഷ്ഠിച്ച ടോറി ടൗസിഗ് പറഞ്ഞു.

നിര്‍ദ്ദിഷ്ട സി5 ഗ്രൂപ്പില്‍ യൂറോപ്പ് ഉള്‍പ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. ട്രംപിന്റെ തുടക്കത്തിലുള്ള ചൈന നയത്തില്‍ നിന്നുള്ള വ്യതിചലനമാണ് സി5 എന്ന് ആദ്യ ട്രംപ് ട്രംപ് ഭരണകൂടത്തിൽ യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ സഹായിയായിരുന്ന മൈക്കൽ സോബോളിക് അഭിപ്രായപ്പെട്ടു. വന്‍ശക്തികളുമായി മത്സരിക്കുകയെന്നതായിരുന്നു ആദ്യ ട്രംപ് ഭരണകൂടത്തിന്റെ ആശയമെന്നും, ചൈനയുമായുള്ള ബന്ധം രൂപപ്പെടുത്തിയും ചര്‍ച്ച ചെയ്തതും അങ്ങനെയാണെന്നും മൈക്കൽ സോബോളിക് പറഞ്ഞു.