Lakshmi Narayanaya Yoga: മേടം, കർക്കിടകം… 5 രാശിക്കാരുടെ ജീവിതത്തിൽ ഇത് സംഭവിക്കും! ലക്ഷ്മി നാരായണയോഗത്തിന്റെ ശുഭസംയോജനം കൊണ്ടുവരും സൗഭാഗ്യങ്ങൾ
Lakshmi Narayanaya Yoga: . ബാങ്കിംഗ് സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഏവർക്കും നാളെ ശുഭകരമായ ദിനം ആയിരിക്കും. കുടുംബത്തിൽ...
നാളെ ഡിസംബർ 12 വെള്ളിയാഴ്ച പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയാണ്. ഇത് രുക്മിണി അഷ്ടമി എന്നും അറിയപ്പെടുന്നു. ഈ ദിവസം ചന്ദ്രൻ കന്നി രാശിയിൽ സംക്രമിക്കും. ശുഭകരമായ പല യോഗങ്ങളും രൂപപ്പെടാൻ കാരണമാകും. അതിൽ പ്രധാനമാണ് ലക്ഷ്മി നാരായണ യോഗം. ഇത് പ്രധാനമായും അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾക്ക് കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.
മേടം: രാശിക്കാർക്ക് വെള്ളിയാഴ്ച നല്ല ദിവസമായിരിക്കും. വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നാളെ പരിശ്രമിച്ചാൽ നല്ല വിജയം കാണാൻ സാധിക്കും. ധനലാഭം ഉണ്ടാകും. ഭാഗ്യം നാളെ നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. ബാങ്കിംഗ് സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഏവർക്കും നാളെ ശുഭകരമായ ദിനം ആയിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മേടം രാശിക്കാർ വെള്ളിയാഴ്ച ശ്രീലക്ഷ്മി സ്തോത്രം ചൊല്ലുക.
മിഥുനം : മിഥുനം രാശിക്കാർക്ക് വെള്ളിയാഴ്ച ശുഭകരമായ ദിവസമായിരിക്കും.. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. സന്താനങ്ങളുടെ പ്രവർത്തികളിൽ നിങ്ങൾക്ക് സന്തോഷവും അഭിമാനവും ഉണ്ടാകും.
കർക്കിടകം: കർക്കിടക രാശിക്കാർക്ക് നാളെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസവും സന്തോഷവും വർദ്ധിക്കും. ചുറ്റുമുള്ളവരിൽ നിന്നും പിന്തുണ ലഭിക്കും. വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലിയിൽ സന്തോഷവും സംതൃപ്തിയും ലഭിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും നല്ല സന്തോഷവും സമാധാനവും ഉണ്ടാകും. കർക്കിടക രാശിക്കാർ നാളെ പശുവിന് ശർക്കര നൽകുക.
വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് വെള്ളിയാഴ്ച സന്തോഷകരമായ ദിവസമായിരിക്കും. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താൽ നാളെ നിങ്ങൾക്ക് ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും പ്രയോജനം ലഭിക്കും. നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾക്ക് പുതിയ സംരംഭം ആരംഭിക്കുവാൻ സാധിക്കും. ബന്ധുവിൽ നിന്ന് സുഹൃത്തിൽ നിന്ന് പിന്തുണ ലഭിക്കും. വീടോ സ്വത്തുക്കളോ വാങ്ങിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നാളെ നല്ല ദിവസമാണ്. ലക്ഷ്മിദേവിയെ ആരാധിക്കുക.
മകരം: മകരം രാശിക്കാർക്ക് നാളെ സന്തോഷകരമായ ദിവസമായിരിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷ സമാധാനവും ഉണ്ടാവും. മതപരമായ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ താല്പര്യം വർദ്ധിക്കും. മകരം രാശിക്കാർ വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.