AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Navapancham Rajyog 2026: കരിയറിലെ തടസ്സങ്ങൾ മാറും, ബിസിനസുകാർ ലാഭം കൊയ്യും, കുടുംബത്തിൽ സമാധാനം! ചൊവ്വയും ശുക്രനും സംക്രമിക്കുന്നു

Navapancham Rajyog 2026 Lucky Zodiac Signs:ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്ന ചൊവ്വ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. കൂടാതെ ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരണമാകുന്ന ശുക്രൻ തുലാം രാശിയിലും സഞ്ചരിക്കുന്നു.ശുക്രന്റെയും ചൊവ്വയുടെയും ഈ സഞ്ചാരം നവപഞ്ചമരാജ യോഗം സൃഷ്ടിക്കും. ഈ യോഗത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുമെങ്കിലും............

Navapancham Rajyog 2026: കരിയറിലെ തടസ്സങ്ങൾ മാറും, ബിസിനസുകാർ ലാഭം കൊയ്യും, കുടുംബത്തിൽ സമാധാനം! ചൊവ്വയും ശുക്രനും സംക്രമിക്കുന്നു
Navapancham YogImage Credit source: Tv9 Network
Ashli C
Ashli C | Published: 04 Sep 2026 | 12:38 PM

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനങ്ങളും സംയോജനങ്ങളും ഓരോ രാശിയുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെത്തുന്നു. അത്തരത്തിൽ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്ന ചൊവ്വ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. കൂടാതെ ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരണമാകുന്ന ശുക്രൻ തുലാം രാശിയിലും സഞ്ചരിക്കുന്നു.

ശുക്രന്റെയും ചൊവ്വയുടെയും ഈ സഞ്ചാരം നവപഞ്ചമരാജ യോഗം സൃഷ്ടിക്കും. ഈ യോഗത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്, സമ്പത്ത്, സാമ്പത്തിക സ്ഥിതി എന്നിവയിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കും.

ALSO READ:ജോലി തേടുന്നവർക്ക് മികച്ച സമയം, കുടുംബത്തിലെ പ്രശ്നങ്ങൾ മാറും! കന്നി രാശിയിൽ ബുധൻ ഉദിക്കുന്നു

ജ്യോതിഷപ്രകാരം 5, 9 ഭാവങ്ങളിൽ നിന്ന് രണ്ട് ഗ്രഹങ്ങൾ പരസ്പരം സംയോജിക്കുമ്പോൾ അത് നവപഞ്ചമരാജ യോഗം സൃഷ്ടിക്കും. ചൊവ്വയും ശുക്രനും ചേർന്ന് രൂപപ്പെടുത്തിയ നവപഞ്ചമരാജയോഗം മൂലം ഏതെല്ലാം രാശികൾക്കാണ് ഭാഗ്യം തുണയ്ക്കാൻ പോകുന്നത് എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

ഇടവം

ഇടവം രാശിക്കാർക്ക് നവപഞ്ചമരാജ യോഗം നിങ്ങളുടെ കരിയറിൽ നല്ല പുരോഗതിക്കുള്ള അവസരങ്ങൾ നൽകും. ജോലി അന്വേഷിക്കുന്നവർക്ക് ഇത് മികച്ച സമയം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളോ സ്ഥാനക്കയറ്റമോ ലഭിച്ചേക്കാം. പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നു വരാൻ സാധ്യത. പുതിയ ബന്ധങ്ങൾ നല്ല ലാഭം കൊണ്ടുവരും. ജീവിതത്തിലെ പല തടസ്സങ്ങളും നീങ്ങും.

കർക്കിടകം

നവപഞ്ചമരാജ യോഗം മൂലം കർക്കിടക രാജ്യക്കാർക്ക് സാമ്പത്തികമായി വളരെ നേട്ടം ഉണ്ടായിരിക്കും. വളരെ കാലമായി തുടങ്ങുന്ന നിങ്ങളുടെ പണം നിങ്ങളുടെ കൈകളിൽ എത്തിച്ചേരും. പ്രധാനപ്പെട്ട ജോലികൾ വിജയകരമായി പൂർത്തീകരിക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിച്ചേക്കാം. ബിസിനസുകാർക്ക് ഈ കാലയളവിൽ നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ നിന്നും നേട്ടം കൈവരിക്കാം.

ധനു

നവപഞ്ചമയോഗം മൂലം ധനുരാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണപിന്തുണ ലഭിക്കും. എല്ലാ ജോലിയിലും നല്ല വിജയം ലഭിക്കും. കരിയറിൽ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത. ജോലി ചെയ്യുന്നവർക്ക് ദീർഘകാലമായുള്ള നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അപ്രതീക്ഷിത വഴികളിലൂടെ സമ്പാദ്യം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത പുരോഗതി കൈവരിക്കും.

ENGLISH SUMMARY

According to astrology, the positions and combinations of planets have a great influence on the life of each zodiac sign. For example, Mars, which is considered the ruler of the planets, travels in Gemini. Venus, which is responsible for wealth and prosperity, also travels in Libra.

Follow Us