AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malayalam Astrology 2025: ദരിദ്രനെ രാജാവാക്കി മാറ്റും; ശനി, മീനം രാശിയിലേക്ക് മാറുമ്പോൾ

2027-വരെ ഈ അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൈവരാം. ഏതൊക്കെയാണ് നേട്ടങ്ങളുണ്ടാക്കുന്ന രാശിക്കാർ എന്ന് നോക്കാം.

Malayalam Astrology 2025: ദരിദ്രനെ രാജാവാക്കി മാറ്റും; ശനി, മീനം രാശിയിലേക്ക് മാറുമ്പോൾ
Shani Dev TransitImage Credit source: TV9 Network
arun-nair
Arun Nair | Published: 07 Aug 2025 20:15 PM

ശനി രാശി മാറാൻ പോവുകയാണ്. ദരിദ്രനെ രാജാവാക്കി മാറ്റാൻ കഴിവുള്ള ദേവൻ എന്ന പേര് കൂടിയുണ്ട് ശനിദേവന്. കർമ ഫലങ്ങൾ നൽകുന്നത് ശനിദേവനാണ്. രണ്ടര വർഷത്തിലൊരിക്കലാണ് ശനി രാശി മാറുന്നത്. ഇപ്പോഴിതാ ശനിദേവൻ മീനരാശിയിലേക്ക് മാറുകയാണ്. 2027-വരെ ഈ അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൈവരാം. ഏതൊക്കെയാണ് നേട്ടങ്ങളുണ്ടാക്കുന്ന രാശിക്കാർ എന്ന് നോക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാരെ പറ്റി നോക്കിയാൽ ശനി ഇപ്പോൾ പതിനൊന്നാം ഭാവമായ വൃശ്ചികത്തിൽ തന്നെയാണ് . 2027 വരെ ശനി ഈ ഭാവത്തിൽ തുടരും. ഈ സമയത്ത്, ഇവരുടെ വരുമാനം വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും ലാഭത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. മാത്രമല്ല, ഈ രാശിക്കാർക്ക് സുഹൃത്തുക്കളിൽ നിന്ന് പിന്തുണയും ലഭിക്കും. ഈ സമയത്ത് നിക്ഷേപങ്ങൾ ഗുണം ചെയ്യും. ഏറ്റെടുക്കുന്ന പദ്ധതികൾ വിജയിക്കാൻ സാധ്യതയുണ്ട്.

കർക്കിടകം

കർക്കിടകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് നിലവിൽ ശനി . 2027 വരെ ഈ ഭാവത്തിൽ തുടരും. ഭാഗ്യാനുഭവങ്ങൾ തേടിയെത്താം . ഈ സമയത്ത് വിദേശ യാത്രകൾക്ക് അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ വിജയം. ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. മാതാപിതാക്കളുമായുള്ള ബന്ധം മധുരമായിരിക്കും.

തുലാം

തുലാം രാശിയിലെ ആറാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. 2027 വരെ ഈ ഭാവത്തിൽ തുടരും. ഇത് തുലാം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും. കടബാധ്യതകളിൽ നിന്ന് മുക്തി നേടും. ഈ കാലയളവിൽ നിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകും. ജോലിയിലും ബിസിനസ്സിലും സ്ഥിരത ഉണ്ടാകും. ആരോഗ്യം നല്ലതായിരിക്കും. ശത്രുക്കളുടെ മേൽ വിജയം നേടുകയും ചെയ്യും.

മകരം

മകരം രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനി ഇപ്പോൾ സഞ്ചരിക്കുന്നത്. 2027 വരെ ശനി ഇവിടെ തുടരും. ഈ സമയം, ഈ രാശിക്കാരിൽ ആത്മവിശ്വാസം വർധിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. എന്തെങ്കിലും പുതിയ ജോലി ആരംഭിക്കുന്നത് നല്ലതാണ്. യാത്രകളിലൂടെ ലാഭം നേടും.

( പൊതുവായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)