Thrissur Pooram 2026: തൃശ്ശൂർ പൂരം എന്നാണ്; പ്രധാന ചടങ്ങുകളും തീയതികളും അറിയാം
Thrissur Pooram 2026 Date and Rituals: .മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. പൂരത്തിന് കൊടിയേറുക നാളെ ഏപ്രിൽ 20നാണ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിപാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറും. തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേക്കാവ് വിഭാഗത്തിന്റെയും ആരോഗ്യകരമായ മത്സരമാണ് തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണം....
ലോകമൊട്ടാകെ ശ്രദ്ധ നേടിയ കേരളത്തിലെ ഉത്സവമാണ് തൃശൂർ പൂരം. ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് ഏകദേശം 200 വർഷത്തിലധികം പാരമ്പര്യമുണ്ട്. തൃശ്ശൂർ ജില്ലയിലെ വടക്കുംനാഥ ക്ഷേത്രത്തിലാണ് ഇത് നടക്കുക. പൂരം കാണുന്നതിനായി വിദേശത്തുനിന്നും അടക്കം ആളുകളാണ് എത്തിച്ചേരാറുള്ളത്.മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. പൂരത്തിന് കൊടിയേറുക നാളെ ഏപ്രിൽ 20നാണ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിപാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറും.
തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേക്കാവ് വിഭാഗത്തിന്റെയും ആരോഗ്യകരമായ മത്സരമാണ് തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണം. മഠത്തിൽ വരവ്, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് എന്നിവയാണ് തൃശൂർ പൂരത്തിന്റെ പ്രധാന ചടങ്ങുകൾ. അത്തരത്തിൽ ഈ വർഷത്തെ തൃശൂർ പൂരം ഏപ്രിൽ 26നാണ്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11: 30 നും ഇടയിലാണ് കൊടിയേറ്റം നടക്കുക. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ഒന്നായി ഉയർത്തുന്ന ഒരു ചടങ്ങാണിത്. കൊടിമരത്തിനു വേണ്ടിയുള്ള കവുങ്ങ് ഏപ്രിൽ 20ന് രാവിലെ 9 മണിയോടെ പാട്ടുരായ്ക്കൽ ജംഗ്ഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്തിക്കും.
ALSO READ:ഏപ്രിൽ 20 മുതൽ ഇവർക്ക് കഷ്ടകാലം! കേതു നക്ഷത്രം മാറുന്നു
തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരൻ
തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. തുടർന്ന് നായ്ക്കനാലിൽ വച്ചുപിടിപ്പിച്ച തിരുവമ്പാടിയുടെ പൂര പതാകകൾ ഉയരും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല നിറത്തിലും മഞ്ഞ നിറത്തിലുമുള്ള കൊടികളാണ് ഉയര്‍ത്തുക. അതേസമയം പാറമേക്കാവ് ക്ഷേത്രത്തിൽ നാളെ 11: 30 നാണ് കൊടിയേറ്റം.സിംഹ മുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയര്‍ത്തുക. പാറമേക്കാവ് കാശിനാഥനാണ് ഭഗവതിയുടെ തിടമ്പേറ്റുക. 5 ആനകളുടെ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്.
പ്രധാന പൂരം ചടങ്ങുകൾ
ശേഷം വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കരണി തീര്‍ഥക്കുളത്തില്‍ ആറാട്ടും നടക്കും. പൂരത്തിലെ മറ്റൊരു ആഘോഷമായ സാമ്പിൾ വെടിക്കെട്ട് നടക്കുക ഏപ്രിൽ 24 വെള്ളിയാഴ്ചയാണ്. ഏപ്രിൽ 25ന് നെയ്തലക്കാവിലമ്മ വടക്കുംനാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുരനടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം നടക്കും. ഏപ്രിൽ 26നാണ് പ്രധാന പൂരം ചടങ്ങുകൾ. 27ന് പകൽ പൂരവും ഉച്ചയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് വെച്ച് കണ്ടുമുട്ടുകയും, അടുത്ത വർഷത്തെ പൂരത്തിന് കാണാം എന്ന് പറഞ്ഞ് പിരിയുന്നതോടെ തൃശ്ശൂർ പൂരത്തിന് സമാപ്തിയാകും.