Today’s Horoscope: അവിചാരിത നേട്ടങ്ങൾ കൈവരിക്കും, അംഗീകാരം ലഭിക്കും; ഇന്നത്തെ രാശിഫലം ഇങ്ങനെ

Today Horoscope In Malayalam On June 26th 2025: ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെ ആയിരിക്കും എന്ന് നോക്കാം. സമ്പൂർണ രാശിഫലം ചുവടെ നൽകിയിരിക്കുന്നു.

Todays Horoscope: അവിചാരിത നേട്ടങ്ങൾ കൈവരിക്കും, അംഗീകാരം ലഭിക്കും; ഇന്നത്തെ രാശിഫലം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

26 Jun 2025 | 06:03 AM

ഇന്ന് ജൂൺ 26, വ്യാഴാഴ്ച. ഓരോ ദിവസവും ഏറെ പ്രതീക്ഷയോടെയാണ് നാം തുടങ്ങുന്നത്. ചില ദിവസങ്ങൾ നമ്മൾ പ്രതീക്ഷിച്ചതിലും മികച്ചതാണെങ്കിൽ മറ്റ് ചില ദിവസങ്ങൾക്ക് നമുക്ക് അനുകൂലമായിരിക്കണം എന്നില്ല. രാശിഫലം ഓരോരുത്തരുടെയും അതാത് ദിവസം എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചന നൽകുന്നു. അതുകൊണ്ട് ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെ ആയിരിക്കും എന്ന് നോക്കാം. സമ്പൂർണ രാശിഫലം ചുവടെ നൽകിയിരിക്കുന്നു.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർ ഇന്ന് അമ്മയുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പങ്കാളിയിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിച്ചെന്ന് വരില്ല. ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ കഴിയും. സാമ്പത്തിക നിലയിൽ പുരോഗതി. ഉല്ലാസയാത്രകൾ പോകും. അംഗീകാരം, നേട്ടം എന്നിവ കാണുന്നു.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യം ഉള്ള ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. സൗന്ദര്യ സംരക്ഷണത്തിനായി പണം ചെലവഴിക്കും. ആരോഗ്യം തൃപ്തികരമാണ്.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി കലഹിക്കാൻ ഇടയുണ്ട്. ബിസിനസ് ആരംഭിക്കാൻ അനുയോജ്യമായ സമയമല്ല. ആരോഗ്യനില മോശമാകാം. ജോലി ഭാരം വർധിക്കാം. വരുമാനം കുറയും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. അവിചാരിത നേട്ടങ്ങൾ കൈവരിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് പല കാര്യങ്ങൾക്കും തടസ്സം നേരിടും. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. പുതിയ തീരുമാനങ്ങൾ ഒന്നും എടുക്കാതിരിക്കുക.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാം. ബന്ധുക്കളുടെ സഹായം ലഭിക്കും. ചിലർക്ക് പുതിയ ഉദ്യോഗം ലഭിക്കാം. സാമ്പത്തിക നില മെച്ചപ്പെടും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് പ്രവർത്തന രംഗത്ത് ചില തടസ്സങ്ങൾ നേരിടും. ആശുപത്രി വാസം പ്രതീക്ഷിക്കാം. വിവാഹാലോചനകൾ വരാം. കുടുംബ ജീവിതം സന്തോഷകരമാകും. സുഹൃത്തിനെ കണ്ടുമുട്ടും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും. സാമ്പത്തിക ഇടപാടുകൾ ലാഭകരമാക്കും. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. യാത്രകൾ ചെയ്യാൻ യോഗം. വീട്ടിൽ മംഗളകർമ്മം നടക്കും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർ ഇന്ന് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വാക്കുതർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ആരോഗ്യത്തിൽ ശ്രദ്ധ വേണം. അനാവശ്യ ചെലവ് വന്നുചേരാം. ദൂരയാത്രകൾ ഒഴിവാക്കുന്നത് നന്ന്.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർ ഇന്ന് ബന്ധു ഗൃഹങ്ങളിൽ സന്ദർശനം നടത്തും. നഷ്ടമായി എന്ന് കരുതിയ വസ്തു തിരികെ ലഭിക്കും. അയൽക്കാരുമായുണ്ടായിരുന്ന തക്കങ്ങൾ പരിഹരിക്കും. സൗഹൃദങ്ങൾ കൊണ്ട് നേട്ടമുണ്ടാകും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തികനില ഭദ്രമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. പരീക്ഷയിൽ ഉന്നത വിജയം നേടും. ആരോഗ്യം തൃപ്തികരം. അവിചാരിത നേട്ടം ഉണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്