Vastu Tips Malayalam: വീടിൻ്റെ അടുക്കള വടക്ക് ദിശയിലാണെങ്കിൽ, ഇവയൊക്കെ ശ്രദ്ധിക്കണം
കൃത്യമായി പറഞ്ഞാൽ വീട്ടിലെ സാധനങ്ങളോരോന്നും വെക്കേണ്ടത് കൃത്യമായ ദിശയിലായിരിക്കണം, എങ്കിൽ മാത്രമെ വാസ്തു പ്രകാരം വീട്ടിൽ ഐശ്വര്യം ഉണ്ടാവു

വടക്കോട്ടുള്ള ദർശനമുള്ള അടുക്കളയാണ് നിങ്ങളുടെ വീടിനുള്ളതെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം. വീട്ടിലെ വസ്തുവകകൾ വെക്കുന്നതിലടക്കം ഇത്തരമൊരു ശ്രദ്ധയുണ്ടാവണമെന്ന് വാസ്തു വിദഗ്ധ പൂജ സേത്ത് പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
1. സ്റ്റൗ
അടുക്കളയിൽ തീയുടെ പ്രധാന ഉറവിടം അടുപ്പാണ്. എല്ലാത്തരത്തിലുമുള്ള അടുപ്പുകളും വീടിൻ്റെ തെക്കുകിഴക്കൻ മൂലയിൽ സ്ഥാപിക്കുന്നതാണ് ഉത്തമം , പാചകം ചെയ്യുന്ന വ്യക്തി ഭക്ഷണം തയ്യാറാക്കുമ്പോൾ കിഴക്കോട്ട് അഭിമുഖമായിരിക്കണം.
2. സിങ്ക്
വാസ്തു പ്രകാരം വീട്ടിലെ സിങ്ക് വടക്കുപടിഞ്ഞാറൻ മൂലയിൽ സ്ഥാപിക്കണം. വീടിൻ്റെ ആരോഗ്യത്തെയും ഐക്യത്തെയും ബാധിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. അടുപ്പും സിങ്കും തമ്മിൽ കൃത്യമായ ദൂരമുണ്ടായിരിക്കണം
3. സംഭരണ യൂണിറ്റ്
ധാന്യങ്ങൾ, പാത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കബോർഡുകളോ ക്യാബിനറ്റുകളോ തെക്കുകിഴക്ക് ദിശയിൽ സ്ഥാപിക്കണം. ഇത് അടുക്കളയിൽ സന്തുലിതാവസ്ഥ നിലനിർത്താനും ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.
4. ഭിത്തിയുടെ നിറം
നിങ്ങളുടെ അടുക്കളയിലെ നിറങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയെയും ഊർജ്ജത്തെയും സ്വാധീനിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇളം പച്ച, ഇളം മഞ്ഞ, അല്ലെങ്കിൽ ക്രീം പോലുള്ള ഇളം, ഷേഡുകൾ നിങ്ങൾ തിരഞ്ഞെടുക്കണം, കാരണം ഈ നിറങ്ങൾ അടുക്കളയിൽ ഊഷ്മളത, സർഗ്ഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കും.
5. വടക്കുകിഴക്കേ മൂല
അടുക്കളയുടെ വടക്കുകിഴക്കൻ മൂലയിൽ ഭാരമേറിയ വസ്തുക്കളോ മറ്റ് എന്തെങ്കിലും നിരത്തിയോ അലങ്കോലമാക്കരുത്. വടക്കുകിഴക്കൻ മൂല പവിത്രമായി കണക്കാക്കപ്പെടുന്നതിനാലാണിത്, വീട്ടിലേക്ക് പോസിറ്റീവ് എനർജി പ്രവഹിക്കാൻ അനുവദിക്കുന്നതിന് വടക്കുകിഴക്കേ മൂല തുറന്നതും വൃത്തിയുള്ളതുമായി സൂക്ഷിക്കണം.
6. ഫ്രിഡ്ജ്
നിങ്ങളുടെ റഫ്രിജറേറ്റർ ( ഫ്രിഡ്ജ്) അടുക്കളയുടെ തെക്ക് പടിഞ്ഞാറ് ദിശയിൽ വയ്ക്കുന്നതാണ് ഉത്തമം. ഇത് പതിവായി വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം . പഴകിയതോ, കേടായതോ ആയ ഭക്ഷണം പരമാവധി ഫ്രിഡ്ജിൽ സൂക്ഷിക്കാത്തതാണ് നല്ലത്.
( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും, വെബ്സൈറ്റുകളിലെ വിവരങ്ങളെയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ടീവി-9 മലയാളം ഇത് സ്ഥീരീകരിക്കുന്നില്ല )