Today’s Horoscope: ഈ നാളുകാർക്ക് സാമ്പത്തിക നഷ്ടം, മനക്ലേശം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Today Horoscope In Malayalam On September 25th: രാശികൾ ഒന്നാണെങ്കിൽപോലും ജനിച്ച സമയത്തിൻ്റെ നാഴികയുടെയും വ്യത്യാസത്തിൽ ഫലങ്ങൾക്ക് മാറ്റങ്ങൾ സംഭവിച്ചേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശിഫലം എന്താണെന്ന് വിശദമായി വായിച്ചറിയാം.

Today’s Horoscope: ഈ നാളുകാർക്ക് സാമ്പത്തിക നഷ്ടം, മനക്ലേശം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

25 Sep 2025 | 06:13 AM

ഇന്ന് സെപ്റ്റംബർ 25 വ്യാഴം. എല്ലാവർക്കും പ്രതീക്ഷയുടെ മറ്റൊരു പുതിയ ദിവസത്തിൻ്റെ തുടക്കമാണ്. ഓരോ രാശിക്കാരെയും സംബന്ധിച്ച് വ്യത്യസ്ത ഫലങ്ങളാണ് അവരെ കാത്തിരിക്കുന്നത്. എന്നാൽ രാശികൾ ഒന്നാണെങ്കിൽപോലും ജനിച്ച സമയത്തിൻ്റെ നാഴികയുടെയും വ്യത്യാസത്തിൽ ഫലങ്ങൾക്ക് മാറ്റങ്ങൾ സംഭവിച്ചേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശിഫലം എന്താണെന്ന് വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. എങ്കിലും, എല്ലാ ജോലികളും പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണ്ട ദിവസമാണ് ഇന്ന്.

ഇടവം

ഇന്ന് നിങ്ങൾക്ക് തിരക്കുള്ള ദിവസമായിരിക്കും. പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നല്ല ഫലം കിട്ടും. മം​ഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.

മിഥുനം

ഈ രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. മക്കളുടെ ഭാഗത്തു നിന്ന് നല്ല വാർത്തകൾ കേൾക്കാനിടയാകും. കുടുംബ ബന്ധങ്ങൾ കൂടുതൽ സന്തോഷത്തോടെ മുന്നോട്ട് പോകും.

കർക്കിടകം

കർക്കിടകം രാശിക്കാർ വരുമാനത്തിന് അനുസരിച്ച് ചെലവുകൾ കുറയ്ക്കണം. വിദ്യാർത്ഥികൾക്ക് നല്ല സമയം. മുതിർന്നവരുടെ ഉപദേശം കേൾക്കുക. ജോലിസ്ഥലത്തെ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം.

ചിങ്ങം

ഈ രാശിക്കാർക്ക് കടം കൊടുത്ത പണം തിരികെ കിട്ടാനുള്ള സാധ്യത കാണുന്നു. ‌കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാവാം. നിങ്ങളുടെ കോപം നിയന്ത്രിക്കണം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് സ്വത്ത് സംബന്ധമായ തർക്കങ്ങൾ കുടുംബത്തിൽ ഉടലെടുത്തേക്കാം. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. വിദ്യാർത്ഥികൾക്ക് അത്ര നല്ല ദിവസമല്ല.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കോടതി കാര്യങ്ങളിൽ വിജയം ഉണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. മുൻപ് തീരുമാനിച്ച കാര്യങ്ങൾ ചെയ്ത് തീർക്കാൻ സാധിക്കും.

വൃശ്ചികം

ഈ രാശിക്കാർക്ക് ശത്രുക്കളുടെ ശല്യം ഉണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ചിലവുകൾ വർദ്ധിക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ മനസമാധാനം ഉണ്ടാകും.

ധനു

ധനു രാശിക്കാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. എങ്കിലും ചില കാര്യങ്ങൾ മനക്ലേശത്തിന് കാരണമാകും. ആരോ​ഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്.

മകരം

ഈ രാശിക്കാർ ഇന്ന് തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കുക. ജോലിയിൽ പുതിയ അവസരങ്ങൾ വന്നേക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിനായി യാത്ര ചെയ്യേണ്ടി വരും.

കുംഭം

നിങ്ങൾ പണമിടപാടുകളിൽ ശ്രദ്ധിക്കുക. അധിക ചെലവ് കാരണം കടം വാങ്ങേണ്ടി വന്നേക്കാം. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

മീനം

മീനം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. കച്ചവട രം​ഗത്ത് പുതിയ മാറ്റങ്ങൾ വന്നേക്കും. വിദ്യാർത്ഥികൾക്ക് സുഹൃത്തുക്കളുടെ സഹായം കിട്ടും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
തലമുടി തിളങ്ങും, അടിപൊളി ഷാമ്പൂ വീട്ടിലുണ്ടാക്കാം
ചേന അരിയാൻ പേടിക്കണ്ട; കൈ ചൊറിയാതിരിക്കാൻ ഇതാ വഴി
ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ