AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Horoscope Today : ഭാഗ്യം നിങ്ങളെ തേടിയെത്തും! ഞായർ സമ്പൂർണ രാശിഫലം

Today’s Horoscope, August 30, 2026: ഈ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളോ നഷ്ടങ്ങളോ… ഇന്ന് ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന അറിഞ്ഞാലോ …. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ നക്ഷത്ര ഫലം വായിച്ചറിയാം.

Horoscope Today : ഭാഗ്യം നിങ്ങളെ തേടിയെത്തും! ഞായർ സമ്പൂർണ രാശിഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 30 Aug 2026 | 06:49 AM

ഇന്ന് ഓഗസ്റ്റ് 30, ഞായറാഴ്ട. ഇന്നത്തെ ദിവസം ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ ഈ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളോ നഷ്ടങ്ങളോ… ഇന്ന് ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന അറിഞ്ഞാലോ…. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ നക്ഷത്രഫലം വായിച്ചറിയാം.

ഇന്നത്തെ രാശിഫലം

മേടം

മേടം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസം, മാനസിക സംഘർഷങ്ങൾ, അപ്രതീക്ഷിത ചെലവുകൾ എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

മിഥുനം

മിഥുനം രാശിക്കാർക്കും ഇന്നത്തെ ദിവസം കാര്യവിജയവും നേട്ടങ്ങളും സംഭവിക്കും. സ്ഥാനക്കയറ്റം, പരീക്ഷ വിജയം, നിയമ വിജയം എന്നിവയ്ക്ക് സാധ്യത. ആഗ്രഹങ്ങൾ സഫലീകരിക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുത. കാര്യപരാജയം, ശത്രുശല്യം, ശരീര സുഖക്കുറവ് എന്നിവയ്ക്ക് സാധ്യത.

ALSO READ: ശുക്രൻ തുലാം രാശിയിലേക്ക് നീങ്ങുന്നു! 4 രാശിക്കാർക്ക് നേട്ടം

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികളെ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. കാര്യവിജയം, ദ്രവ്യലാഭം, ശത്രുക്ഷയം മത്സരവിജയം, അംഗീകാരം, ആരോഗ്യം എന്നിവ കാണുന്നു. സാമ്പത്തിക ലാഭം ഉണ്ടാകാനും സാധ്യത.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.

ധനു

ധനു നാളുകാർക്കും ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. കാര്യപരാജയം, ശത്രുശല്യം, ശരീര ക്ഷതം എന്നിവ ഉണ്ടായേക്കാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മകരം

മകരം രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാനും സാധ്യത.

കുംഭം

കുംഭ രാശിക്കാർക്ക് കാര്യപരാജയം, അലച്ചിൽ, ചെലവ്, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ നേരിട്ടേക്കാം. അപ്രതീക്ഷിത ചെലവുകൾക്കും സാധ്യത.

മീനം

മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, പരീക്ഷാവിജയം ഇവ കാണുന്നു.

നിരാകരണം: പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.

English Summary:

Horoscope for August 30, 2026, the day is expected to bring mixed results for the 12 zodiac signs. Taurus, Gemini, Virgo, Libra, Capricorn and Pisces are likely to have a favourable day, with possibilities of success, recognition, career gains, promotions, financial benefits and fulfilment of wishes.

Follow Us