AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: നിങ്ങളെ തേടി സന്തോഷ വാര്‍ത്തയെത്തും; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം

Malayalam Horoscope On Monday May 19th: പതിവുപോലെ ഇന്നും നിങ്ങള്‍ക്ക് പല പല കാര്യങ്ങളുടെ ഭാഗമാകേണ്ടി വരും. ഓരോ ദിവസവും ആരംഭിക്കുന്നതിന് മുമ്പ് ആ ദിനം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിഞ്ഞുവെക്കാം. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today’s Horoscope: നിങ്ങളെ തേടി സന്തോഷ വാര്‍ത്തയെത്തും; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 19 May 2025 06:22 AM

ഇന്ന് മെയ് 19ന് തിങ്കളാഴ്ച, പുതിയ ആഴ്ചയുടെ ആരംഭം. ഓരോ ദിവസവും നമ്മളിലേക്ക് കടന്നുവരുന്നത് ചെയ്ത് തീര്‍ക്കാനുള്ള ഒട്ടനവധി കാര്യങ്ങളുമായാണ്. പതിവുപോലെ ഇന്നും നിങ്ങള്‍ക്ക് പല പല കാര്യങ്ങളുടെ ഭാഗമാകേണ്ടി വരും. ഓരോ ദിവസവും ആരംഭിക്കുന്നതിന് മുമ്പ് ആ ദിനം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിഞ്ഞുവെക്കാം. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം

ഇന്നത്തെ ദിവസം പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ നല്ലതാണ്. നിക്ഷേപങ്ങളെക്കുറിച്ച് ഒരു തീരുമാനം എടുക്കാന്‍ സാധിക്കും. സഹോദരങ്ങളുടെ സഹായം ലഭിക്കും. സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും.

ഇടവം

ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. യാത്ര നടത്തേണ്ടി വരും. കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്താന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം.

മിഥുനം

ഇന്ന് പണമിടപാടുകളില്‍ ശ്രദ്ധിക്കണം. പ്രശ്‌നങ്ങളില്‍ മനസ്‌വിഷമിക്കും. പഴയ തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നോട്ടുപോകുക. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തും.

കര്‍ക്കിടകം

സാമ്പത്തിക കാര്യങ്ങളില്‍ പേടി വേണ്ട. സര്‍ക്കാര്‍ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അമ്മയുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുക. ബിസിനസില്‍ പങ്കാളികളെ ചേര്‍ക്കാതിരിക്കുന്നതാണ് ഉചിതം.

ചിങ്ങം

ഇന്ന് വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ജോലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മേലധികാരികളുമായി സംസാരിച്ച് പരിഹരിക്കുക. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. പ്രണയബന്ധങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ പിന്തുണയ്ക്കുന്നത് നല്ലതല്ല. പണം കടം വാങ്ങുന്നത് ഒഴിവാക്കുക.

കന്നി

ഇന്ന് അപ്രതീക്ഷിത ലാഭം ഉണ്ടാകും. ബിസിനസില്‍ നേട്ടമുണ്ടാകും. പുതിയ സ്വത്ത് വാങ്ങാന്‍ സാധിക്കും. വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നത് ഒഴിവക്കാം.

തുലാം

ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതിനായുള്ള ശ്രമങ്ങള്‍ വിജയിക്കും. കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കാം. മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങള്‍ക്ക് ഉണ്ടാകും. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ ശ്രമിക്കുക. പഴയ കടങ്ങള്‍ വീട്ടാന്‍ സാധിക്കുന്നതാണ്.

വൃശ്ചികം

ഇന്ന് നല്ല ദിവസമായിരിക്കും. മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കരുത്. വിദേശത്തുള്ള കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്ത കേള്‍ക്കും. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് പരിചയ സമ്പന്നരായ ആളുകളുമായി സംസാരിക്കുക. സംസാരത്തില്‍ മിതത്വം പാലിക്കാം.

ധനു

ഇന്ന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുന്ന ദിവസമായിരിക്കും. ജോലി സംബന്ധമായി യാത്രകള്‍ നടത്തേണ്ടി വരും. ജോലിസ്ഥലത്തെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാതിരിക്കാന്‍ ശ്രമിക്കുക. ജീവിത പങ്കാളിയുടെ ജോലിയെ കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമിച്ചേക്കാം. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് നല്ലൊരു ബന്ധം വരാന്‍ സാധ്യതയുണ്ട്.

മകരം

വരവിനും ചിലവിനുമിടയില്‍ ഒരു ബാലന്‍സ് ഉണ്ടാക്കാന്‍ സാധിക്കും. വരുമാനം കൂട്ടുന്നതിനായി നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. കുട്ടികളുടെ കരിയറുമായി ബന്ധപ്പെട്ട് ഒരു തീരുമാനം എടുക്കേണ്ടതായി വരും.

കുംഭം

ഇന്ന് ദാനധര്‍മ്മങ്ങള്‍ ചെയ്യാനുള്ള ദിവസമാണ്. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ഉണ്ടാകും.

മീനം

ഇന്ന് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന ദിവസമാണ്. ജോലിസ്ഥലത്ത് മറ്റുള്ളവരെ ശ്രദ്ധിച്ച് മുന്നോട്ടുപോകുക. ജീവിത പങ്കാളിയുമായി തുറന്ന് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അവരെ വിഷമിപ്പിക്കാന്‍ സാധ്യതയുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)