Today’s Horoscope: വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ശോഭിക്കും; ഈ രാശിക്കാർ പുതിയ വാഹനം വാങ്ങും; അറിയാം ഇന്നത്തെ രാശിഫലം!

Today's Horoscope in Malayalam: ചില രാശിക്കാർക്ക് സാമ്പത്തിക ബാധ്യത കൂടാൻ സാധ്യതയുണ്ട്. അതിനാൽ അമിത ചിലവ് കുറയ്ക്കുക. ആരോ​ഗ്യകാര്യത്തിൽ അല്പം ശ്രദ്ധ നൽകുക.. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വായിക്കാം.

Today’s Horoscope: വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ശോഭിക്കും; ഈ രാശിക്കാർ പുതിയ വാഹനം വാങ്ങും; അറിയാം ഇന്നത്തെ രാശിഫലം!

Horoscope

Published: 

09 May 2025 05:55 AM

ഇന്നത്തെ ​​ദിവസം ചില രാശിക്കാർക്ക് മികച്ച വിജയം നേടാനാകും. കുറെ നാളായി ആ​ഗ്രഹിക്കുന്ന ജോലി വന്ന് ചേരാൻ സാധ്യതയുണ്ട്. ഇതിനു പുറമെ വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ‌ക്കും അതിനുള്ള അവസരങ്ങൾ വന്ന് ചേരും. എന്നാൽ മറ്റ് ചില രാശിക്കാർക്ക് സാമ്പത്തിക ബാധ്യത കൂടാൻ സാധ്യതയുണ്ട്. അതിനാൽ അമിത ചിലവ് കുറയ്ക്കുക. ആരോ​ഗ്യകാര്യത്തിൽ അല്പം ശ്രദ്ധ നൽകുക.. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വായിക്കാം.

മേടം
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. മികച്ച വിജയമാണ് ഇന്ന് ഇവരെ കാത്തിരിക്കുന്നത്. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. ജോലി കാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടാകും. വരുമാനം വർധിക്കും. കുടുംബ ബന്ധങ്ങൾ സന്തോഷം നൽകും. വീട്ടിലെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ജോലിത്തിരക്കിനിടയിലും പങ്കാളിയുടെ കൂടെ സമയം ചിലവഴിക്കാൻ കണ്ടെത്തുക.

ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് കരിയറിൽ ഏറ്റവും മികച്ച അവസരങ്ങൾ വന്ന് ചേരും. ജോലിസ്ഥലങ്ങളിൽ സ്ഥാനകയറ്റം ലഭിക്കും. ഇതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മക്കളുടെ വിജയത്തിൽ മാതാപിതാക്കൾ സന്തോഷിക്കും. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ ശ്ര​ദ്ധ നൽകുക.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. പരാജയങ്ങൾ നേരിടേണ്ടിവരും. ഇതിൽ തളരാതെ മുന്നോട്ട് പോകുക. വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക. പങ്കാളിയുമായി വാക്കുതർക്കത്തിന് ‌വഴിവെക്കരുത.ഇത് പ്രണയബന്ധത്തിൽ വിള്ളൽ സംഭവിക്കാൻ സാധ്യതയുണ്ട്.

കർക്കടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് അനൂകൂല ദിവസമാണ്. ഇവർക്ക് കരിയറിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഇന്നത്തെ ദിവസം സാധിക്കും. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ജോലിസ്ഥലങ്ങളിൽ സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുക. പുതിയ ജോലിക്ക് ശ്രമിക്കുന്നവർ ഇന്ന് കൂടുതൽ പരിശ്രമിക്കുക.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കുടുംബത്തിൽ മം​ഗളകാര്യങ്ങൾ നടക്കും. ഇത് നിങ്ങളുടെ മാനസിക സന്തോഷത്തിനു കാരണമാകും. ഏത് കാര്യം ചെയ്യുന്നതിനു മുൻപ് നന്നായി ആലോചിക്കുക. കുടുംബാംഗങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് ശ്രദ്ധിച്ചുമുന്നോട്ട് പോകുക.

കന്നി
ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾക്ക് കാരണമാകും. പങ്കാളിയുമായി ആവശ്യമില്ലാതെ വാക്ക്തർക്കത്തിനു അവസരമൊരുക്കും.. പണമിടപാട് കാര്യത്തിൽ ശ്രദ്ധ പുലർത്തുക. വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ മുതിർന്നവരുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കുക.

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ വന്ന് ചേരും. പങ്കാളിയുമായി ചെറിയ കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാവാം. ഇത് മുൻകൂട്ടി കണ്ട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുക. ഒരുമിച്ചു പ്രവർത്തിക്കുന്നവരുമായി നല്ല ബന്ധത്തിൽ മുന്നോട്ടുപോകുക. കരിയറിൽ നേട്ടങ്ങൾ ഇന്ന് വന്ന് ചേരും.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനകയറ്റത്തിനു അവസരം ലഭിക്കും. ഇത് സാമ്പത്തിക നില മെച്ചപ്പെടുത്തും. ഏറെ നാളായി ആ​ഗ്രഹിക്കുന്ന വസ്ഥു വന്ന് ചേരും.. ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. കൂടെ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യുക. ആരോഗ്യവും സന്തോഷവും അവഗണിക്കാതിരിക്കുക.

ധനു
ധനു രാശിക്കാർ നല്ല ദിവസമാണ്. പങ്കാളിയുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കുക. പണം സമ്പാദിക്കാൻ കൂടുതൽ ശ്രദ്ധിക്കും. കുടുംബത്തിലെ എല്ലാവരുമായി യാത്രകൾ പ്ലാൻ ചെയ്യുന്നത് നല്ലതാണ്. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക.

മകരം
മകരം രാശിക്കാർ ഇന്ന് ചെറിയ പരാജയങ്ങൽ സംഭവിക്കും. എന്നാൽ കഠിനാധ്വാനം മൂലം ഇത് മറികടക്കും. കരിയറിൽ കൂടുതൽ ശ്രദ്ധിക്കും. വ്യക്തിപരമായ ബന്ധങ്ങളിൽ ശ്രദ്ധ കുറയും. ഇത് ബന്ധങ്ങളിൽ അകൽച്ചയുണ്ടാക്കും. കടം വാങ്ങുന്നത് ഇന്നത്തെ ദിവസം ഒഴുവാക്കുക.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എന്നാൽ ചിട്ടയോടെ കാര്യങ്ങൾ ചെയ്യാൻ ഇന്നത്തെ ദിവസം ശ്രമിക്കുക.. കരിയറിൽ നല്ല അവസരങ്ങൾ ഇന്ന് വന്ന് ചേരും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ പണം സൂക്ഷിച്ചു വെക്കാൻ ശ്രമിക്കുക. പെട്ടന്നുള്ള ചിലവുകൾ ഉണ്ടാവാം.

മീനം
മീനം രാശിക്കാർക്ക് കരിയറിൽ നല്ല ബന്ധങ്ങളുണ്ടാകും. പ്രണയബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഇത് ഗുണം ചെയ്യും. എല്ലാ കാര്യങ്ങളിലും നല്ല ഉത്തരവാദിത്വത്തോടെ പെരുമാറുക. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന