Today’s Horoscope: ക്ഷീണം, സമ്മർദ്ദം, ഉദരപ്രശ്നങ്ങൾ എന്നിവ അലട്ടിയേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope Today ​In Malayalam: ജ്യോതിഷം അനുസരിച്ച് മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. അത്തരത്തിൽ ഇവയുടെ ഓരോന്നിൻ്റെയും ഇന്നത്തെ സമ്പൂർണഫലം വിശദമായി പരിശോധിക്കാം.

Today’s Horoscope: ക്ഷീണം, സമ്മർദ്ദം, ഉദരപ്രശ്നങ്ങൾ എന്നിവ അലട്ടിയേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

25 Mar 2025 06:21 AM

നിങ്ങളുടെ ഒരു ദിവസം എങ്ങനെയായിരിക്കും എന്നതിൻ്റെ ചില സൂചനകൾ കാട്ടിത്തരാൻ രാശിഫലങ്ങൾക്ക് കഴിയും. ഓരോ നാളുകൾക്കും വ്യത്യസ്തമായ ഫലമാണ് ഒരു ദിവസം കാത്തിരിക്കുന്നത്. സൂചനകൾ ലഭിക്കുന്നത് കൊണ്ട് തന്നെ ചില പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് കഴിയും. ജ്യോതിഷം അനുസരിച്ച് മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. അത്തരത്തിൽ ഇവയുടെ ഓരോന്നിൻ്റെയും ഇന്നത്തെ സമ്പൂർണഫലം വിശദമായി പരിശോധിക്കാം.

മേടം

വീട് നിർമ്മാണത്തിലിരിക്കുന്നവർക്ക് അതിൻ്റെ പണിയിൽ പുരോ​ഗതിയുണ്ടാകും. ഇന്ന് എല്ലാ കാര്യങ്ങളിലും നിങ്ങളുടെ അമ്മയിൽ നിന്ന് പിന്തുണ ലഭിക്കും. സാമ്പത്തികമായി ചില ഉയർച്ചകൾ ഉണ്ടാകും.

ഇടവം

വിദ്യാർത്ഥികൾ ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബത്തിൽ ചില തർക്കങ്ങൾ ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക. ആരോ​ഗ്യം ശ്രദ്ധിക്കുക.

മിഥുനം

ഇന്ന് നിങ്ങളെ ക്ഷീണം, സമ്മർദ്ദം, ഉദരപ്രശ്നങ്ങൾ എന്നിവ അലട്ടിയേക്കാം. ശത്രുക്കളിൽ നിന്ന് ചില നീക്കങ്ങൾ ഉണ്ടായേക്കാം. അതിനാൽ നിങ്ങൾ ജാ​ഗ്രത പാലിക്കണം. സഹോദരങ്ങളിൽ നിന്ന് എല്ലാ പിന്തുണയും ലഭിക്കും.

കർക്കിടകം

കുടുംബത്തിൽ ചില മം​ഗളകരമായ കാര്യങ്ങൾ നടക്കും. കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അലട്ടിയേക്കാം. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

ചിങ്ങം

തർക്കത്തിൽ കിടന്ന സ്വത്തുക്കളുടെ കാര്യത്തിൽ ഇന്ന് ചില പരിഹാരങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്തെ മേലുദ്യോ​ഗസ്ഥരുമായി ചില തർക്കങ്ങൾ ഉണ്ടായേക്കാം. പരോക്ഷമായ രീതിയിലുള്ള സംസാരം ഒഴിവാക്കുക. അല്ലാത്തപക്ഷം അത് ഭാവിയെ ബാധിച്ചേക്കാം.

കന്നി

ഇന്ന് എവിടെയെങ്കിലും പണം നിക്ഷേപിക്കാൻ ആലോചനയുണ്ടെങ്കിൽ അതിന് നല്ല ദിവസമാണ്. സാമ്പത്തികമായി ഉയർച്ചകൾ ഉണ്ടാകും. വീട്ടിൽ ഇന്ന് മം​ഗളകരമായ ഒരു കാര്യത്തിന് തീരുമാനമാകും. ജോലി അന്വേഷിച്ച് നടക്കുന്നവർക്ക് ഇന്ന് അതിനുള്ള അവസരം ലഭിക്കും.

തുലാം

നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയാണെങ്കിൽ അതിന് നല്ലൊരു ദിവസമാണ് ഇന്ന്. അയർവാസികളുമായി ചില തർക്കങ്ങൾ ഉടലെടുത്തേക്കാം. എന്തെങ്കിലും തീരുമാനം എടുക്കേണ്ടിവന്നാൽ വളരെ ശ്രദ്ധാപൂർവ്വം ചിന്തിച്ച ശേഷം ഉറപ്പിക്കുക.

വൃശ്ചികം

ഇന്ന് ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകേണ്ടി വന്നേക്കാം. അത് ഭാവിയിൽ നിങ്ങൾക്ക് ​ഗുണം ചെയ്യും. പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് ഇന്ന് പങ്കാളിയുമായി നല്ലൊരു ദിവസമായിരിക്കും.

ധനു

നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അരോടെങ്കിലും പറയുന്നത് നല്ലതായിരിക്കും. അല്ലാത്തപക്ഷം ജോലികൾ തടസ്സപ്പെട്ടേക്കാം. നിങ്ങൾക്ക് കടമുണ്ടെങ്കിൽ ഇന്ന് അത് തിരിച്ചടയ്ക്കാൻ സാധിക്കും.

മകരം

തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് ബന്ധുക്കളിൽ നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ട്. കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് നടക്കുന്നുണ്ടെങ്കിൽ ഇന്ന് അതിൽ വിജയം നിങ്ങൾക്ക് അനുകൂലമായിരിക്കും.

കുംഭം

ഇന്ന് നിങ്ങളുടെ ആരോഗ്യം മോശമായേക്കാം അതിനാൽ ജാ​ഗ്രത പാലിക്കുക. ബാങ്കിംഗ് സ്ഥാപനത്തിൽ നിന്ന് വായ്പ എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പിന്നീടത്തേക്ക് മാറ്റിവയ്ക്കുക.

മീനം

മനക്ലേശം, ഉദരപ്രശ്നങ്ങൾ തുടങ്ങിയവ നിങ്ങളെ അലട്ടിയേക്കാം. കുടുംബത്തിലെ ചില കഷ്ടതകൾ ഇന്നത്തോടെ മാറികിട്ടും. ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

Related Stories
New Year 2026 Astro Predictions: 2026ൽ വീട് വെക്കും കാറ് വാങ്ങും! ഈ 4 രാശിക്കാർക്ക് സമ്പത്തിനുള്ള വഴി തുറക്കും
Today’s Horoscope: സംസാരിക്കുന്നതിനു മുമ്പ് 2 വട്ടം ചിന്തിക്കുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Lighting Lamp Rules: ദാരിദ്ര്യം വിളിച്ചുവരുത്തരുത്! വിളക്ക് കത്തിച്ച ശേഷം ഈ 3 കാര്യങ്ങൾ ചെയ്യുന്നത് ദോഷം
Today Horoscope: ഈ രാശിക്കാർ വാഹനങ്ങൾ തൊടരുത്, ജോലിസ്ഥലത്തും അസ്വസ്ഥത; ഇന്നത്തെ നക്ഷത്രഫലം
Chanakya Niti: വിവാഹത്തിന് തയ്യാറെടുക്കുകയാണോ? ഇത്തരം സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കുന്നത് നല്ലത്!
Triprayar Ekadasi 2025: രോ​ഗമുക്തി, കുടുംബത്തിൽ ഐശ്വര്യം! തൃപ്രയാർ ഏകാദശി എടുക്കേണ്ടതിന്റെ പ്രാധാന്യം
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്