5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: നല്ല വാർത്തകൾ കേൾക്കാൻ ഇടവരും; ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ; സമ്പൂർണ സുര്യരാശിഫലം

Today Horoscope Malayalam October 24: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം

Today Horoscope: നല്ല വാർത്തകൾ കേൾക്കാൻ ഇടവരും; ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ; സമ്പൂർണ സുര്യരാശിഫലം
ഇന്നത്തെ രാശിഫലം (Image credits: social media)
sarika-kp
Sarika KP | Published: 24 Oct 2024 06:30 AM

ഇന്ന് പൊതുവെ എല്ലാവർക്കും നല്ല ദിവസമായിരിക്കും. പ്രത്യേകിച്ച് അഞ്ച് രാശിക്കാർക്ക് കുറച്ച് അനുകൂലമായ ദിവസം ആയിരിക്കും. ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കും. മറ്റ് ചിലർക്ക് മോശം ദിവസമായിരിക്കും. എന്നാൽ, നാളെയും ഇതേ സ്ഥിതി തുടരണമെന്നില്ല. ഇന്ന് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകുന്ന രാശിക്കാറുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

ഇന്നത്തെ ദിവസം യാത്രയ്ക്ക് തയ്യാറാടെക്കുന്നവരാണെങ്കിൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഇന്ന് പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് വഴക്കുണ്ടാക്കാം. അകന്ന ബന്ധുവിൽ നിന്നുള്ള അപ്രതീക്ഷിതമായ നല്ല വാർത്തകൾ വന്നുചേരും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തികൾ നല്ലതായിരിക്കുവാനുള്ള കാരണം നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണയാണെന്ന് നിങ്ങൾ ഇന്ന് തിരിച്ചറിയും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഈ രീശക്കാർ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധപുലർത്തുക. നിങ്ങൾ വിദേശത്ത് ഏതെങ്കിലും ഭൂമിയിൽ നിക്ഷേപം നടത്തിയിരുന്നെങ്കിൽ, അത് ഇന്ന് നല്ല വിലയ്ക്ക് വിൽക്കാനും ലാഭം നേടാനും സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയം തുറന്നുപറയുക. നിങ്ങളുടെ മത്സരസ്വഭാവം നിങ്ങളെ മരുള്ളവരെക്കാൾ ഒരു പടി മുന്നിൽ നിൽക്കുവാൻ സഹായിക്കും. നിങ്ങളുടെ മനസ്സിലുള്ളതു പറയുവാൻ ഭയപ്പെടരുത്.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

ഇന്നത്തെ ദിവസം പുതിയ ഇടപാടിൽ കയറികൂടരുത്. നിങ്ങളുടെ ജീവിതപങ്കാളിയുമായി പൊരുത്തപ്പെടുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടും . പണം കടം കൊടുത്തവർ ഇന്ന് തിരിച്ച് തരും. വിദേശ യാത്രതിലെ തടസ്സങ്ങൾ മാറും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ ലഭിക്കാൻ സാധ്യത.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

ഇന്നത്തെ ദിവസം ദീർഘകാല നിക്ഷേപങ്ങൾ ഒഴിവാക്കുക. കൂടാതെ നിങ്ങളുടെ നല്ല സുഹൃത്തുക്കളുമൊത്ത് പുറത്തുപോയി സമയം ചിലവഴിക്കുവാൻ ശ്രമിക്കുക. . ഇന്ന്, നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയുമായി അല്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക. വിവാഹ കാര്യത്തിൽ ഇന്ന് അനുകൂലമായ ദിവസമാണ്.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

ആരോഗ്യപരമായ പ്രശ്നങ്ങൾ അസ്വസ്ഥതകൾക്ക് കാരണമായേകും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ പുലർത്തുക. ജോലിയിലുള്ള മാറ്റം നിങ്ങൾക്ക് മനസ്സിക സംതൃപ്തി നൽകും. ഒഴിവുസമയങ്ങളിൽ ചില ആത്മീയ പുസ്‌തകങ്ങൾ വായിക്കണം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് പല പ്രശ്‌നങ്ങളിൽ നിന്നും മറികടക്കാൻ കഴിയും. ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതം മെച്ചപ്പെടും. ഗൃഹനിർമ്മാണത്തിൽ തടസ്സം നേരിട്ടേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ദീർഘകാല നിക്ഷേപങ്ങൾ ഒഴിവാക്കുക. പ്രിയപ്പെട്ടവരുടെ കൂട്ടുകെട്ട് ഇല്ലാതെ വരുമ്പോൾ നിങ്ങൾ ശൂന്യമായി അനുഭവപ്പെടുവാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട് ഇത് മുന്നിൽ കണ്ട് ശ്രദ്ധയോടെ മുന്നോട്ട് പോകുന്നത് കുടുംബത്തിൽ സമാധാനം കൊണ്ടുവരും. കൃഷി, കച്ചവടം എന്നിവയിൽ നിന്നും പ്രതീക്ഷിച്ച ലാഭം കിട്ടണമെന്നില്ല.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

ഇന്ന്, നിങ്ങൾ കടം കൊടുത്തിരുന്ന ആളുകൾ മുൻ‌കൂട്ടി അറിയിക്കാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കും. വീടു പാലുകാച്ചലിന് മംഗളകരമായ ദിവസമാണ് ഇന്ന്. അജ്ഞാതനായ ഒരാളുമായി നിങ്ങൾ തർക്കത്തിൽ ഏർപ്പെടാനാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കാനും ഉള്ള സാധ്യത കാണുന്നു.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

ഇന്നത്തെ ദിവസം ആ​രേ​ഗ്യകാര്യത്തിൽ ശ്ര​ദ്ധ നൽകുക. ഗാർഹികമായ ഉത്തരവാദിത്വങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. വ്യക്തിപരമായ കാര്യങ്ങൾക്കുള്ള പ്രാധാന്യം നിങ്ങൾക്കറിയാം, നിങ്ങൾക്ക് ഇന്ന് ധാരാളം ഒഴിവ് സമയം ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭമുണ്ടാകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങളുടെ പണം ചിലവാകാം. നിങ്ങളുടെ പുതിയ പദ്ധതികൾ ആരംഭിക്കാൻ നല്ല ദിവസമാണ് ഇന്ന്. കച്ചവടത്തിലെ പങ്കാളികളുമായി സഹകരിച്ച് പോകുന്നത് നന്ന്. പ്രണയം സംബന്ധിച്ച വിഷയങ്ങളിൽ വിജയമുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ഇന്നത്തെ ദിവസം ഇവർക്ക് തൊഴിൽ സ്ഥലത്ത് സ്ഥാനകയറ്റമുണ്ടാകും. നിങ്ങൾക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവപ്പെടാം, . പുതിയ പദ്ധതിയും ചിലവുകളും മാറ്റിവയ്ക്കുക. നിങ്ങളുടെ മുൻകൂട്ടി തീരുമാനിച്ച സമയത്തിൽ നിന്ന് നിങ്ങൾക്കായി സമയം ചെലവഴിക്കാനും നിങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം പുറത്തുപോകാനും കഴിയും. ഗൃഹനിർമ്മണം പൂർത്തിയാക്കാൻ സാധിക്കും. പ്രണയബന്ധം ദൃഢമാകും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

ഇന്ന് മകരരാശിക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. വീട്ടുകാര്യങ്ങൾക്കും വീട്ടിൽ പൂർത്തീകരിക്കുവാനുള്ള ജോലികൾക്കും അനുകൂലമായ ദിവസമാണ്. മത്സര പരീക്ഷകളിൽ വിജയം കൈവരിക്കും. നിങ്ങളുടെ പരിശ്രമം ഉറപ്പായും അനുകൂല ഫലം കൊണ്ടുവരും. ജോലിയിൽ ഇന്ന് ഗാർഹികമായ സഹായം ഉണ്ടാവുകയില്ല, ഇത് നിങ്ങളുടെ ജീവിത പങ്കാളിയുമായി പിരിമുറുക്കം സൃഷ്ടിച്ചേക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള കാര്യങ്ങൾക്ക് അനുകൂലമായ ദിവസമാണ്. ദിവസത്തിന്റെ ആരംഭം നല്ലതായിരിക്കാം, പക്ഷേ ചില കാരണങ്ങളാൽ നിങ്ങളുടെ പണം വൈകുന്നേരം ചിലവഴിക്കേണ്ടി വരും. സുഹൃത്തുക്കളും അടുപ്പമുള്ളവരും നിങ്ങൾക്ക് സഹായഹസ്തങ്ങൾ നൽകും. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മെച്ചമുണ്ടാകും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

ഇന്ന് പൊതുവെ അത്ര നല്ല ദിവസമല്ല, വിലപിടിപ്പുള്ള വസ്തുക്കളും ബാഗുകളും മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. കുടുംബത്തിന് ആവശ്യമായ സമയം നൽകുക. ഒഴിവ് സമയം ശരിയായി ഉപയോഗിക്കേണ്ടതുണ്ടെങ്കിലും, ഇന്ന് നിങ്ങൾ അത് ദുരുപയോഗം ചെയ്യുകയും അതിനെക്കുറിച്ച് ഓർത്ത് വിഷമിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയുമായുള്ള വാഗ്വാദത്തിന് ഇന്ന് ബന്ധുക്കൾ കാരണമായേക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News