AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Vastu Tips Malayalam: പഴ്സിൽ കീറിയ നോട്ടു പോലും പാടില്ല, ശ്രദ്ധിക്കേണ്ട വസ്തുക്കൾ

വാസ്തു എന്നാൽ വീടിൻ്റെ നിർമ്മാണത്തെയും വീടിനെയും കുറിച്ചുള്ളത് മാത്രമാണെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ നമ്മൾ ദിവസവും ഉപയോഗിക്കുന്ന പഴ്‌സിനും വാസ്തു നിയമങ്ങൾ ബാധകമാണ്. ആളുകൾ പലതരം വസ്തുക്കൾ പഴ്‌സിൽ സൂക്ഷിക്കുന്നു. എന്നാൽ വാസ്തു പ്രശ്‌നങ്ങൾക്കുള്ള കാരണങ്ങൾ ഇവ ആയി മാറാം. മാത്രമല്ല ഇവ പലപ്പോഴും ജീവിതത്തെ തന്നെ പല രീതിയിൽ ബാധിച്ചേക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.

Vastu Tips Malayalam: പഴ്സിൽ കീറിയ നോട്ടു പോലും പാടില്ല, ശ്രദ്ധിക്കേണ്ട വസ്തുക്കൾ
Vastu Tips ValletImage Credit source: Getty Images Creative 2026
Arun Nair
Arun Nair | Updated On: 03 Sep 2026 | 03:13 PM

തമാശയെന്നും അന്ധ വിശ്വാസമെന്നും പറയുമെങ്കിലും ജ്യോതിഷത്തിൽ വാസ്തുവിന് വളരെ അധികം പ്രാധാന്യമുണ്ട്. വാസ്തു നിയമങ്ങൾ പാലിക്കാതിരുന്നാൽ അത് പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. വാസ്തു എന്നാൽ വീടിൻ്റെ നിർമ്മാണത്തെയും വീടിനെയും കുറിച്ചുള്ളത് മാത്രമാണെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ അങ്ങനെയല്ല, ദൈനം ദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പലതിനും വാസ്തു ബാധകമാണ്. ഇത്തരത്തിൽ എന്തൊക്കെയാണ് നിത്യ ജീവിതത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടുന്ന ചില വാസ്തു നിയമങ്ങൾ എന്ന് നോക്കാം. ദിവസവും നമ്മൾ ഉപയോഗിക്കുന്ന പഴ്‌സിന് പോലും വാസ്തു നിയമങ്ങൾ ബാധകമാണ്. ആളുകൾ പലതരം വസ്തുക്കൾ പഴ്‌സിൽ സൂക്ഷിക്കുന്നു. എന്നാൽ ഇവയാണ് പലപ്പോഴും വാസ്തു പ്രശ്‌നങ്ങൾക്കുള്ള കാരണങ്ങൾ ആയി മാറുകയും, ജീവിതം തന്നെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നതും.

കീറിയ നോട്ടുകൾ

കീറിയ നോട്ടുകൾ പഴ്സിൽ സൂക്ഷിക്കുന്നത് ഒട്ടും നല്ലതല്ല. ഇത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. കീറിയ നോട്ടുകൾ പോക്കറ്റിൽ ഉള്ളവരുടെ ഊർജ്ജം വർദ്ധിപ്പിക്കുക മാത്രമല്ല, ധാരാളം സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാക്കാം. ഇതിനുപുറമെ, ചെലവുകളും വർദ്ധിക്കും. ഇത് കടം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ പോക്കറ്റിലൊ, പേഴ്സിലോ ഒരിക്കലും കീറിയ നോട്ടുകൾ ഉണ്ടാകരുത്.

ALSO READ:കണ്ണന്റെ കാൽപാദങ്ങൾ എങ്ങനെ വരയ്ക്കാം? ജന്മാഷ്ടമി നാളിലെ പ്രത്യേക ആചാരവും വിശ്വാസവും അറിയാം

ഫോട്ടോകൾ

ചിലർ മരിച്ചുപോയ ബന്ധുക്കളുടെയും പൂർവ്വികരുടെയും ഫോട്ടോകൾ വാലറ്റിൽ സൂക്ഷിക്കും. എന്നാൽ പൂർവ്വികരുടെ ഫോട്ടോകൾ വാലറ്റിൽ സൂക്ഷിക്കുന്നത് ഓരോ വ്യക്തിയുടെയും ഊർജ്ജം വർദ്ധിപ്പിക്കുക മാത്രമല്ല, അത് അവരുടെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കുന്നു. ഇത് നിങ്ങൾക്ക് പണം നഷ്ടപ്പെടാൻ കാരണമാകാം. ഇതും ശ്രദ്ധിക്കണം.

നിങ്ങളുടെ താക്കോലുകൾ പോലും

നിങ്ങളുടെ താക്കോലുകൾ നിങ്ങളുടെ പഴ്സിൽ സൂക്ഷിക്കുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. ഇത് വളരെയധികം നഷ്ടങ്ങൾക്ക് പോലും ചിലപ്പോൾ കാരണമാകും. അതുകൊണ്ടാണ് താക്കോലുകൾ നിങ്ങളുടെ വാലറ്റിൽ സൂക്ഷിക്കുന്നത് പരമാവധി ഒഴിവാക്കാം.വാലറ്റിൽ നിങ്ങളുടെ താക്കോലുകൾ സൂക്ഷിക്കുന്നത് കൂടുതൽ കടങ്ങൾ വരുത്തിവയ്ക്കാൻ ഇടയാക്കും. ഇത് നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തിയേക്കാം. ഇക്കാര്യത്തിലും അൽപ്പം ശ്രദ്ധ ആവശ്യമുണ്ട്.

(  Disclaimer: വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വായനക്കാരുടെ താൽപ്പര്യമനുസരിച്ച്.. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങൾ അവർ പറഞ്ഞ പോയിന്റുകളെ അടിസ്ഥാനമാക്കി മാത്രമാണ് നൽകിയിരിക്കുന്നത്..ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

 

 

Follow Us