AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vastu Tips: ദാരിദ്ര്യം തുടച്ചു നീക്കാം! ഈ ഒരു സാധനം നിങ്ങളുടെ അരി പാത്രത്തിൽ വെച്ചാൽ മതി

Vastu Tips for Money: . അരി ഇട്ടുവെക്കുന്ന പാത്രം പതിവായി വൃത്തിയാക്കുകയും അതിൽ ഈർപ്പം ഇല്ലാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.....

Vastu Tips: ദാരിദ്ര്യം തുടച്ചു നീക്കാം! ഈ ഒരു സാധനം നിങ്ങളുടെ അരി പാത്രത്തിൽ വെച്ചാൽ മതി
Vastu Tips
Ashli C
Ashli C | Published: 17 Feb 2026 | 02:07 PM

അരി എന്ന് പറഞ്ഞാൽ ഒരു ധാന്യം മാത്രമല്ല മറിച്ച് ജീവിതത്തിന്റെ അടിസ്ഥാനം കൂടിയാണ്. ഇന്നു വിശ്വാസത്തിൽ സമൃദ്ധിയുടെയും സമ്പത്തിനെയും രൂപമായോ അരികെ കണക്കാക്കുന്നു. പരമ്പര പ്രകാരം അരി അന്നപൂർണ ദേവിയുടെ കൃപയാണ് കണക്കാക്കപ്പെടുന്നത്. അന്നപൂർണ്ണ എന്നാൽ ഭക്ഷണം നൽകുന്ന അമ്മ എന്നാണ് അർത്ഥം.. അതിനാൽ തന്നെ വീട്ടിൽ അരി ഇട്ടു വെക്കുന്ന പാത്രം ഒരിക്കലും ഒഴിഞ്ഞു കിടക്കരുത് എന്ന് പണ്ടുള്ളവർ പറയാറുണ്ട്.

പൂർണ്ണമായും ഒഴിഞ്ഞ പാത്രം ജീവിതത്തിലെ ദൗർലഭ്യത്തിന്റെ അടയാളമായി ആയാണ് കണക്കാക്കുന്നത്. അതിനാൽ ഒരിക്കലും അരിയുടെ പാത്രം പൂർണമായി വടിച്ചെടുക്കരുത്. ഒരു വീടിന്റെ ഹൃദയ ഭാഗമാണ് അടുക്കള. ഇവിടം വൃത്തിയുള്ളതും ചിട്ടയോടും വേണം സൂക്ഷിക്കാൻ. അങ്ങനെയെങ്കിൽ സാമ്പത്തിക ഭദ്രത ഉണ്ടാകുമെന്നാണ് വിശ്വാസം. അരി ഇട്ടുവെക്കുന്ന പാത്രം പതിവായി വൃത്തിയാക്കുകയും അതിൽ ഈർപ്പം ഇല്ലാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ചില വീടുകളിൽ, രണ്ട് വെള്ളി നാണയങ്ങളോ മഞ്ഞ മഞ്ഞൾ വേരോ ചുവന്ന തുണിയിൽ കെട്ടി അരിമണികൾക്കുള്ളിൽ സൂക്ഷിക്കുന്ന ഒരു ആചാരമുണ്ട്. ചുവപ്പ് നിറം ശക്തിയുടെയും ലക്ഷ്മിയുടെയും പ്രതീകമാണ്, മഞ്ഞൾ പരിശുദ്ധിയെയും ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. വെള്ളി നാണയങ്ങൾ പരിശുദ്ധിയുടെയും സമ്പത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ ചെറിയ പ്രതിവിധി അടുക്കളയിൽ അന്നപൂർണ്ണയുടെ സാന്നിധ്യം വർദ്ധിപ്പിക്കുമെന്നും വീട്ടിലെ ഐശ്വര്യം കുറയ്ക്കുന്നില്ലെന്നും വിശ്വസിക്കപ്പെടുന്നു.

നമ്മുടെ പൂർവികർ അരിയെ അത്തരത്തിൽ ബഹുമാനത്തോടെയാണ് കൈകാര്യം ചെയ്തിരുന്നത്. മാത്രമല്ല അരി ദൈവങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യാറുണ്ട്. കൂടാതെ ശുഭദിനങ്ങളിൽ ദരിദ്രർക്ക് അരിദാനം ചെയ്യുന്നത് നമ്മുടെ വീട്ടിലേക്കുള്ള സമ്പത്തിന്റെ ഒഴുക്ക് വർധിപ്പിക്കുകയും വീട്ടിൽ ഐശ്വര്യവും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

Follow Us