AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വീട്ടിൽ പുളി വളർത്തുന്നത് നല്ലതോ? ഇക്കാരണങ്ങൾ അറിയണം

വീടിന് മുന്നിൽ ഇത്തരം ചെടികൾ വയ്ക്കുന്നത് നല്ലതാണെങ്കിലും, തെറ്റായ ദിശയിലാണെങ്കിൽ, അത് വാസ്തു ദോഷങ്ങൾക്ക് കാരണമാകും. ഇത് സാമ്പത്തിക പ്രശ്‌നങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും

വീട്ടിൽ പുളി വളർത്തുന്നത് നല്ലതോ? ഇക്കാരണങ്ങൾ അറിയണം
Tamarin VastuImage Credit source: Screen Grab
Arun Nair
Arun Nair | Published: 18 Feb 2026 | 09:44 PM

വീടുകളിലെ വാസ്തു എപ്പോഴും ചർച്ചയാവുന്ന ഒന്നാണ് ചിലർ വാസ്തുവിനെ തള്ളിപ്പറയുമ്പോൾ മറ്റ് ചിലർ വാസ്തുവിനെ അനുകൂലിക്കുന്നു. വീടുകളുടെ അളവുകളും കണക്കുകളും മാത്രമല്ല അതിനോട് ചുറ്റി വളരുന്ന സമസ്ത ജീവജാലങ്ങൾക്കും വാസ്തു ബാധകമാണ്. അത്തരത്തിൽ ഒന്നാണ് മരങ്ങളും ചെടികളും, വാസ്തു ശാസ്ത്ര പ്രകാരം, ചില ചെടികൾ വീടിന് മുന്നിൽ വളർത്താൻ പാടില്ല. ഇവ വീട്ടിലെ കുടുംബാംഗങ്ങളുടെ മാനസിക സമാധാനത്തെ പോലും ബാധിക്കും. ഇത്തരത്തിലൊന്നാണ് വീട്ടിൽ പുളിമരം നടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ.

വീടിന് മുന്നിൽ പുളിമരം

പലരും വീടുകൾക്ക് മുന്നിൽ ഫലവൃക്ഷങ്ങൾ, പച്ചക്കറി ചെടികൾ, പൂച്ചെടികൾ എന്നിവ വളർത്താറുണ്ട്. വീടിന് മുന്നിൽ ഇത്തരം ചെടികൾ വയ്ക്കുന്നത് നല്ലതാണെങ്കിലും, തെറ്റായ ദിശയിലാണെങ്കിൽ, അത് വാസ്തു ദോഷങ്ങൾക്ക് കാരണമാകും. ഇത് സാമ്പത്തിക പ്രശ്‌നങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് വാസ്തു വിദഗ്ധർ പറയുന്നു.

പ്രധാന വാതിലിന് എതിർവശത്ത് പുളിമരം

വാസ്തു പ്രകാരം, വീടിൻ്റെ മുന്നിലോ വീടിനടുത്തോ പുളിമരം നടുന്നത് നല്ലതല്ല. . ഇത് അശുഭകരമാണെന്ന് വാസ്തു ശാസ്ത്ര വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച് വീടിൻ്റെ
പ്രധാന വാതിലിന് എതിർവശത്ത് പുളിമരം സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ, വീട്ടിൽ ദാരിദ്ര്യവും സംഘർഷങ്ങളും മാറില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കും.

പുളിമരത്തിൻ്റെ നിഴൽ

വീടിനടുത്തുള്ള പുളിമരത്തിൻ്റെ നിഴൽ വീട്ടിൽ വീഴുന്നതും അശുഭകരമാണ്. ഇത് നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. അതിനാൽ, ഏത് സാഹചര്യത്തിലും വീടിന്റെ പരിസരത്ത് പുളിമരം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വീടിന് മുന്നിൽ ഈ മരം വയ്ക്കുന്നത് സാമ്പത്തിക നഷ്ടത്തിനും കടബാധ്യതയ്ക്കും കാരണമാകുമെന്ന് വാസ്തു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിരാകരണം: വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്ഥലങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

Follow Us