തല പോയാലും തെറ്റ് സമ്മതിക്കില്ല! ഈ രാശിക്കാരെ സഹിക്കാൻ പാടാണ്

ആ തെറ്റുകൾ മനസ്സിലാക്കി അതിനെ മറികടക്കുകയും അത് അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് നാം ഒരു നല്ല മനുഷ്യനായി മാറുന്നത്. എന്നാൽ ചില രാശിക്കാർ ഒരിക്കലും അവർ ചെയ്ത തെറ്റുകൾ സമ്മതിക്കണം എന്നില്ല. ജ്യോതിഷം അനുസരിച്ച് ചില രാശിക്കാർ ഒരു സാഹചര്യത്തിലും തെറ്റുകൾ സമ്മതിക്കില്ല. ക്ഷമിക്കണം അല്ലെങ്കിൽ തെറ്റ് പറ്റിപ്പോയി എന്ന വാക്കുകൾ അവരുടെ വായിൽ നിന്നും ഒരിക്കലും പുറത്തു വരില്ല........

തല പോയാലും തെറ്റ് സമ്മതിക്കില്ല! ഈ രാശിക്കാരെ സഹിക്കാൻ പാടാണ്

Astrology News

Published: 

05 Sep 2026 | 12:52 PM

ജീവിതത്തിൽ തെറ്റുകൾ ചെയ്യാത്തവരായി ആരുമില്ല. എന്തെങ്കിലുമായി എപ്പോഴും തെറ്റുകൾ വരുത്തുന്നവരാണ് സാധാരണ മനുഷ്യർ. എന്നാൽ ആ തെറ്റുകൾ മനസ്സിലാക്കി അതിനെ മറികടക്കുകയും അത് അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് നാം ഒരു നല്ല മനുഷ്യനായി മാറുന്നത്. എന്നാൽ ചില രാശിക്കാർ ഒരിക്കലും അവർ ചെയ്ത തെറ്റുകൾ സമ്മതിക്കണം എന്നില്ല. ജ്യോതിഷം അനുസരിച്ച് ചില രാശിക്കാർ ഒരു സാഹചര്യത്തിലും തെറ്റുകൾ സമ്മതിക്കില്ല. ക്ഷമിക്കണം അല്ലെങ്കിൽ തെറ്റ് പറ്റിപ്പോയി എന്ന വാക്കുകൾ അവരുടെ വായിൽ നിന്നും ഒരിക്കലും പുറത്തു വരില്ല.

അവർ എപ്പോഴും തങ്ങളുടെ പ്രവർത്തികളെ ന്യായീകരിച്ചു കൊണ്ടിരിക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ അല്ലെങ്കിൽ ആ തെറ്റ് ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന് നടിക്കുകയോ ചെയ്യും. ഇത് അവരെ മോശക്കാരാക്കുന്നില്ലെങ്കിലും ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ കാരണമാകുന്നു. അത്തരത്തിൽ എത്ര ശ്രമിച്ചാലും സ്വന്തം തെറ്റുകൾ അംഗീകരിക്കാത്ത ആ രാശികൾ ആരൊക്കെ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

ALSO READ:ഇവർക്ക് ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വന്നുചേരും! ബുധൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു

ചിങ്ങം

ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ചിങ്ങം രാശിയെ ഭരിക്കുന്നത്. ഇത് അഹങ്കാരം, ആത്മവിശ്വാസം എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. ചിങ്ങം രാശിക്കാർ സ്വാഭാവികമായും അഹങ്കാരം മനസ്സിൽ സൂക്ഷിക്കുന്നവരാണ്. തങ്ങൾ എപ്പോഴും പ്രശംസിക്കപ്പെടണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനാൽ തന്നെ സ്വന്തം തെറ്റുകൾ ഒരിക്കലും അവർ അംഗീകരിക്കില്ല. ക്ഷമ ചോദിക്കുക എന്നത് അവരെ സംബന്ധിച്ച് അവരെ താഴ്ത്തുന്നതിനും ശക്തി നഷ്ടപ്പെട്ടു പോകുന്നതിനും കാരണമായാണ് അവർ കരുതുക. തെറ്റ് സ്വന്തം ഭാഗത്ത് സംഭവിച്ചാലും അങ്ങനെ ഒന്നും സംഭവിക്കാത്ത മട്ടിലാണ് അവരുടെ പെരുമാറ്റം ഉണ്ടാവുക. തെറ്റ് പറ്റിയെന്ന് അംഗീകരിക്കുന്നത് തങ്ങൾ ചെറുതായി പോകും എന്നാണ് അവർ കരുതുന്നത്.

മേടം

മേടം രാശിക്കാരെ ഭരിക്കുന്നത് പ്രവർത്തിയുടെയും ആക്രമണത്തിന്റെയും ​ഗ്രഹമായ ചൊവ്വയാണ്. മേടം രാശിക്കാർ ധീരരും ആത്മവിശ്വാസമുള്ള വരും വേഗത്തിൽ പ്രവർത്തിക്കാൻ കഴിവുള്ളവരും ആണ്. എന്നാൽ അവർ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും അതിൽ നിന്ന് സ്വയം രക്ഷിക്കാൻ അവർ കൂടുതൽ തെറ്റുകൾ വരുത്തും. വൈകാരിക നിമിഷങ്ങളിൽ അവർ പറയുന്നത് ശരിയാണെന്ന് വിശ്വസിച്ചു കൊണ്ട് അവസാനം വരെ വാദിച്ചുകൊണ്ടിരിക്കും. അവർ അതിൽ ഖേദിച്ചേക്കാം പക്ഷേ അവർ അത് ദുർബലരാക്കും എന്ന് കരുതി അവർ പരസ്യമായി പറയില്ല.

വൃശ്ചികം

വൃശ്ചികം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ് അവർ വളരെ അപൂർവമായി മാത്രമേ സ്വന്തം തെറ്റുകൾ അംഗീകരിക്കുകയുള്ളൂ. വൃശ്ചികം രാശിക്കാർ എന്തെങ്കിലും തെറ്റ് ചെയ്താൽ അത് സമ്മതിക്കുന്നതിന് പകരം മൗനം പാലിക്കും. മാത്രമല്ല എന്തെങ്കിലും തെറ്റ് അവർ ചെയ്തു പോയാലും അത് തെറ്റ് വളരെ ചെറുതാണെന്ന് അവർ സ്വയം വിശ്വസിക്കും. ക്ഷമാപണം നടത്തുന്നതിനു പകരം അവർ ആ സാഹചര്യത്തിൽ നിന്നും മാറി നിൽക്കാനാണ് പലപ്പോഴും ശ്രമിക്കുക.

കുംഭം

കുംഭം രാശിക്കാർ പലപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. സ്വന്തം ന്യായം വാദിക്കുന്നവരാണ് അവർ. അതിനാൽ തന്നെ ഇവർ ഒരിക്കലും തങ്ങളുടെ സ്വന്തം തെറ്റുകൾ സമ്മതിച്ചു തരില്ല. മാത്രമല്ല സ്വന്തം തെറ്റ് മറക്കുന്നതിന് വേണ്ടി അവർ അനാവശ്യമായിട്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തും. കുമാരനാശാപുരത്ത് തെറ്റ് സംഭവിക്കുമ്പോൾ വൈകാരിക ചർച്ചകൾ ഒഴിവാക്കാനും സംഭാഷണത്തിന്റെ ഗതിമാറ്റാനുമാണ് ശ്രമം നടത്തുക.

ENGLISH SUMMARY

There is no one who has not made mistakes in life. Normal people always make mistakes for some reason. But when we understand those mistakes, overcome them and accept them, we become a better person. But some zodiac signs never admit their mistakes. According to astrology, some zodiac signs will never admit their mistakes under any circumstances.

Loading...
Unable to load recommendations.
Follow Us
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി