AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Mercury Transit in Virgo: ഇവർക്ക് ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വന്നുചേരും! ബുധൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു

Mercury Transit in Virgo on September 7:ഒരു വ്യക്തിയുടെ ബുദ്ധി, സംസാരം, പഠനം, ബിസിനസ് എന്നിവയുടെ കാരണക്കാരൻ ആകുന്ന ഗ്രഹമാണ് ബുധൻ. മാത്രമല്ല മിഥുനം, കന്നി എന്നീ രാശികളുടെ അധിപൻ കൂടിയാണ് അദ്ദേഹം. ബുധനെ ചന്ദ്രനെ പിന്തുടർന്ന് ഒരു ചെറിയ കാലയളവിനുള്ളിൽ തന്നെ രാശിചക്രം മാറ്റാൻ സാധിക്കും. നിലവിൽ ബുധൻ, ചിങ്ങം രാശിയിലാണ് സഞ്ചരിക്കുന്നത്..................

Mercury Transit in Virgo: ഇവർക്ക് ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വന്നുചേരും! ബുധൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു
Mars TransitImage Credit source: Tv9 Network
Ashli C
Ashli C | Published: 05 Sep 2026 | 09:47 AM

ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ബുദ്ധി, സംസാരം, പഠനം, ബിസിനസ് എന്നിവയുടെ കാരണക്കാരൻ ആകുന്ന ഗ്രഹമാണ് ബുധൻ. മാത്രമല്ല മിഥുനം, കന്നി എന്നീ രാശികളുടെ അധിപൻ കൂടിയാണ് അദ്ദേഹം. ബുധനെ ചന്ദ്രനെ പിന്തുടർന്ന് ഒരു ചെറിയ കാലയളവിനുള്ളിൽ തന്നെ രാശിചക്രം മാറ്റാൻ സാധിക്കും. നിലവിൽ ബുധൻ, ചിങ്ങം രാശിയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ സെപ്റ്റംബർ 7 ബുധൻ അതിന്റെ രാശി മാറ്റും ഈ സംക്രമണ സമയത്ത് ബുധൻ സ്വന്തം രാശിയായ കന്നിരാശിയിലേക്ക് പ്രവേശിക്കുന്നു.

ബുധൻ സ്വന്തം രാശിയിലേക്ക് സംക്രമണം നടത്തുമ്പോൾ ചില രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യുമെങ്കിലും മറ്റു ചില രാശിക്കാർക്ക് ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ഇവർക്ക് സാമ്പത്തികമായും ആരോഗ്യകരമായും കുടുംബത്തിലും ദാമ്പത്യത്തിലും ചില പ്രശ്നങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടതായി വരും. അത്തരത്തിൽ ബുധൻ കന്നി രാശിയിലേക്ക് സംക്രമിക്കുന്നത് ഏതൊക്കെ രാശിക്കാർക്കാണ് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് എന്ന് നോക്കാം.

തുലാം

ബുധൻ തുലാം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. ഇത് ഈ രാശിക്കാർക്ക് ചെലവുകൾ വർധിപ്പിക്കും. പണത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്പം ശ്രദ്ധാലുമായിരിക്കണം. അനാവശ്യമായ ചിലവാക്കരുത്. ഓൺലൈൻ ഷോപ്പിംഗ് യാത്രാ മുതലായവരിൽ നിന്ന് നിങ്ങൾ കൂടുതൽ ചെലവഴിക്കാൻ സാധ്യതയുണ്ട്. വരുമാനത്തേക്കാൾ കൂടുതൽ ചെലവുകൾ വർധിക്കുന്നതിനാൽ നിങ്ങൾക്ക് പണം ലാഭിക്കാൻ സാധിക്കില്ല. ഈ കാലയളവിൽ ഏതെങ്കിലും നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പായി രണ്ടുതവണ ചിന്തിക്കുവാൻ മറക്കരുത്. റിസ്ക് എടുക്കുന്നത് ഈ കാലയളവിൽ ഒഴിവാക്കുന്നതാണ് നല്ലത്. ആരിൽ നിന്നും പണം കടം വാങ്ങരുത്. അല്ലെങ്കിൽ നിങ്ങൾക്ക് പണം തിരിച്ചടയ്ക്കാൻ സാധിക്കില്ല.

കുംഭം

ബുധൻ കുംഭം രാശിയുടെ എട്ടാം ഭാവത്തിലേക്കാണ് സഞ്ചരിക്കുന്നത്. അതിനാൽ ഈ രാശിക്കാർ പണം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. എന്തെങ്കിലും രേഖകൾ ഒപ്പിടുന്നതിനു മുമ്പായി ശ്രദ്ധാപൂർവ്വം വായിക്കണം. പുതിയ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം അവർക്ക് വലിയ നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർ വളരെയധികം ശ്രദ്ധ പാലിക്കണം. ഓഫീസിൽ ജോലി ചെയ്യുന്നവർ നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ നല്ല ശ്രദ്ധയും കരുതലും വേണം. കാലയളവിൽ ആരോട് സംസാരിക്കുമ്പോൾ അല്പം നിയന്ത്രണം അത്യാവശ്യമാണ് അനാവശ്യമായി സംസാരിച്ച് സ്വയം ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പ്രശ്നങ്ങളിൽ അകപ്പെടുകയോ ചെയ്യാതെ നോക്കുക.

മീനം

ബുധൻ മീനം രാശിയുടെ ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത് അതിനാൽ ഈ രാശിക്കാർ അവരുടെ സംസാരത്തിൽ നല്ല ശ്രദ്ധ ചെലുത്തണം. തിടുക്കത്തിൽ സംസാരിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം അത് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ചെറിയ കാര്യങ്ങളിൽ തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുകയും സമ്മേളനം പാലിക്കുകയും വേണം. ഒരുമിച്ച് ബിസിനസ് ചെയ്യുന്നവർ പുതിയ കരാറുകളിൽ ഏർപ്പെടുന്നതിനു മുമ്പ് രേഖകൾ നന്നായി വായിച്ചു മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. തെറ്റിദ്ധാരണകൾ സംശയങ്ങൾ കിടുക്കത്തിലുള്ള തീരുമാനങ്ങൾ എന്നിവ ഒഴിവാക്കിയാൽ നിരവധി പ്രശ്നങ്ങൾ നിങ്ങൾക്ക് ജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കും.

ENGLISH SUMMARY

September 7 Mercury will change its sign. During this transit, Mercury enters its own sign, Virgo. While Mercury’s transit to its own sign will be very beneficial for some zodiac signs, others may have to face many problems in their lives. They will have to face some problems and pressures in their finances, health, family and marriage.

Follow Us