എണ്ണിപ്പെറുക്കി എടുക്കുമ്പോൾ മെസി തന്നെ ജയിക്കുമോ; 2026 ബാലൺ ഡി ഓർ: സാധ്യതയിൽ മുന്നിൽ ഇവർ 5 പേർ

2026 Ballon d'Or: Here the 5 players who are most likely to win- 2026 ബാലൺ ഡി ഓറിനായുള്ള 30 അംഗ അന്തിമ പട്ടിക ഉടൻ പുറത്തുവരാനിരിക്കെ, വിജയി ആരാകുമെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. നിലവിൽ ഫുട്ബോൾ ലോകത്ത് നടക്കുന്ന ചർച്ചകൾ കണക്കിലെടുക്കുമ്പോൾ വിജയിയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ ആകെ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. ലഭ്യമായ സൂചനകൾ പ്രകാരം ബാലൻ ഡി ഓർ പുരസ്കാരത്തിന് സാധ്യതയുള്ള ആദ്യ 5 കളിക്കാരിൽ ഇപ്പോൾ ഒന്നാമത് ഉള്ളത് റോഡ്രി ആണ്.

എണ്ണിപ്പെറുക്കി എടുക്കുമ്പോൾ മെസി തന്നെ ജയിക്കുമോ; 2026 ബാലൺ ഡി ഓർ: സാധ്യതയിൽ മുന്നിൽ ഇവർ 5 പേർ

From Rodri To Lionel Messi 5 Players Who Are Most Likely To Win 2026 Ballon D'or

Published: 

25 Aug 2026 | 06:00 PM

ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിൽ ​ഒന്നാണ് ബാലൻ ഡി ഓർ. ഒരു കളിക്കാരന്റെ മികവിനെ ലോകം അ‌ംഗീകരിക്കുന്ന നിലയ്ക്കുള്ള പ്രാധാന്യം ഈ പുരസ്കാരത്തിനുണ്ട്. 2026ലെ ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനം അ‌ടുത്തുകൊണ്ടിരിക്കെ, ആരാണ് ഈ വർഷത്തെ കാൽപ്പന്തിന്റെ രാജാവ് എന്ന് അ‌റിയാൻ ആരാധകർ അ‌ക്ഷമരായി കാത്തിരിക്കുകയാണ്. ഇതിനകം എട്ട് തവണ ബാലൻ ഡി ഓർ നേടിയിട്ടുള്ള മെസി മുതൽ 19 വയസുകാരൻ ലാമിൻ യമാൽ വരെ നിരവധി പേർ ഇത്തവണത്തെ പുരസ്കാരത്തിനായുള്ള മത്സരാർഥികളായി മുൻ നിരയിലുണ്ട്.

ബാലൺ ഡി ഓറിനായുള്ള 30 അംഗ അന്തിമ പട്ടിക ഉടൻ പുറത്തുവരാനിരിക്കെ, വിജയി ആരാകുമെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. നിലവിൽ ഫുട്ബോൾ ലോകത്ത് നടക്കുന്ന ചർച്ചകൾ കണക്കിലെടുക്കുമ്പോൾ വിജയിയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ ആകെ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഫിഫ ലോകകപ്പിന്റെ സമയത്ത് മെസിയായിരുന്നു സാധ്യതയിൽ മുന്നിലുണ്ടായിരുന്നത്.

Also Read: ‘ഡബിളാ ശരിക്കും ഡബിള്’! ലാമിൻ യമാലിന്റെ മലയാളി അ‌പരനെ പൊക്കി ഇൻസ്റ്റാ മല്ലൂസ്

പിന്നീട് ലാമിൻ യമാൽ, എംബാപ്പെ എന്നിവരുടെ പേരുകളും മുന്നിലെത്തി. ഇതിനിടെ ബാലൺ ഡി ഓർ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഒന്നാമത് എത്തി. ഇപ്പോൾ ഈ സാധ്യതകൾ വീണ്ടും മാറിമറിഞ്ഞിട്ടുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഔ​ദ്യോഗിക പട്ടിക വരാനിരിക്കെ നിലവിൽ ലഭ്യമായ സൂചനകൾ പ്രകാരം ബാലൻ ഡി ഓർ പുരസ്കാരത്തിന് സാധ്യതയുള്ള ആദ്യ 5 കളിക്കാരിൽ ഇപ്പോൾ ഒന്നാമത് ഉള്ളത് ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ നട്ടെല്ലായിരുന്ന റോഡ്രി ആണ്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ ഉണ്ട്.

മൂന്നാം സ്ഥാനത്ത് സ്പാനിഷ് താരം ലാമിൻ യമാൽ, നാലാം സ്ഥാനത്ത് ഫ്രാൻസ് താരം കിലിയൻ എംബാപ്പെ എന്നിവരും അ‌ഞ്ചാം സ്ഥാനത്ത് അ‌ർജന്റീന ഇതിഹാസം സാക്ഷാൽ ലയണൽ മെസിയും ആണ് ഉള്ളത്. താരങ്ങളുടെ വ്യക്തിഗത പ്രകടനം, ടീമിന്റെ നേട്ടങ്ങൾ, ഫെയർ പ്ലേ എന്നീ മൂന്ന് കാര്യങ്ങൾ പ്രധാനമായും വിലയിരുത്തിയാണ് വോട്ട് ചെയ്യപ്പെടുക.

വോട്ടിംഗ് രീതി

ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ മാനദണ്ഡങ്ങളും വോട്ടിംഗ് രീതികളും കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഫിഫ റാങ്കിംഗിൽ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഓരോ കായിക മാധ്യമപ്രവർത്തകർക്കാണ് വോട്ട് ചെയ്യാൻ അവകാശമുള്ളത്. ഫ്രാൻസ് ഫുട്ബോൾ, ലെക്കിപ്പ് ടീമുകൾ ചേർന്ന് തയ്യാറാക്കുന്ന 30 താരങ്ങളുടെ അന്തിമ അഞ്ചാം പട്ടികയിൽ നിന്നാണ് വോട്ടെടുപ്പ് നടത്തുന്നത്.

ഓരോ മാധ്യമപ്രവർത്തകനും 30 പേരിൽ നിന്ന് ഏറ്റവും മികച്ച 10 താരങ്ങളെ ക്രമത്തിൽ തിരഞ്ഞെടുത്ത് വോട്ട് ചെയ്യുന്നു. ഒന്നാം സ്ഥാനത്തിന് 15 പോയിന്റ്, രണ്ടാം സ്ഥാനത്ത് 12 പോയിന്റ് മൂന്നാം സ്ഥാനത്ത് 10 പോയിന്റ്, നാലാം സ്ഥാനത്തിന് 8 പോയിന്റ്, അ‌ഞ്ചാം സ്ഥാനത്തിന് 7 പോയിന്റ് ആറ് മുതൽ 10 വരെ സ്ഥാനങ്ങളിൽ പേര് വന്നാൽ യഥാക്രമം 5, 4, 3, 2, 1 പോയിന്റുകൾ ആണ് ലഭിക്കുക.

എല്ലാ മാധ്യമപ്രവർത്തകരുടെയും വോട്ടുകൾ എണ്ണി കൂട്ടിയ ശേഷം ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന താരത്തിന് ബാലൺ ഡി ഓർ ട്രോഫി നൽകും. (പോയിന്റുകൾ സമനിലയിലായാൽ ഒന്നാം സ്ഥാനത്തിനുള്ള കൂടുതൽ വോട്ടുകൾ ലഭിച്ച താരത്തെ വിജയിയായി പ്രഖ്യാപിക്കും). ഇപ്പോൾ നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് റോഡ്രിക്ക് ആണെങ്കിലും വോട്ടിങ് കഴിഞ്ഞ് എണ്ണിക്കൂട്ടി വരുമ്പോൾ ലയണൽ മെസി തന്നെ ഇത്തവണയും പുരസ്കാരം സ്വന്തമാക്കാനുള്ള സാധ്യതകൾ ഏറെയാണ്.

39-ാം വയസ്സിലും അർജന്റീനയെ വീണ്ടും ലോകകപ്പ് ഫൈനലിലെത്തിക്കാൻ മെസ്സിക്ക് സാധിച്ചു. ടൂർണമെന്റിൽ 8 ഗോളുകൾ നേടിയ മെസ്സി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അ‌തേസമയം നിലവിൽ സാധ്യത കൽപ്പിക്കുന്ന മറ്റ് താരങ്ങളും നിസാരക്കാരല്ല. കളിക്കളത്തിലെ തന്ത്രപരമായ സ്വാധീനവും മികച്ച ഡിഫൻസീവ് പ്രകടനവും കണക്കിലെടുത്ത് ലോകകപ്പിലെ മികച്ച താരത്തിനുള്ള ‘ഗോൾഡൻ ബോൾ’ പുരസ്കാരം നേടി ഏവരെയും ഞെട്ടിച്ച താരമാണ് റോഡ്രി.

ബയേൺ മ്യൂണിക്കിനായി 51 മത്സരങ്ങളിൽ നിന്ന് 61 ഗോളുകൾ നേടി അവിശ്വസനീയമായ പ്രകടനം നടത്തി നിൽക്കുന്ന ഹാരി കെയ്നും ബാലൻ ഡി ഓർ പോരാട്ടത്തിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ്. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ബാഴ്സലോണയ്ക്കായി 24 ഗോളുകളും 18 അസിസ്റ്റുകളും നേടി ലാ ലിഗ കിരീടം സ്വന്തമാക്കുകയും ചെയ്ത 19 വയസുകാരൻ ലാമിൻ യമാൽ, ലോകകപ്പിൽ 10 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ എംബാപ്പെ എന്നിവരും ചേരുന്നതോടെ തിരഞ്ഞെടുപ്പ് അ‌ൽപ്പം കഠിനമാകും.

English Summary

With the 30-man final list for the 2026 Ballon d’Or set to be released soon, speculation is heating up about who will win. According to the latest indications, the top contender for the Ballon d’Or is Rodri, the backbone of the World Cup-winning Spanish team. England captain Harry Kane is in second place. Spanish player Lamine Yamal is in third place, French player Kylian Mbappe is in fourth place, and Argentine legend Lionel Messi is in fifth place.

Loading...
Unable to load recommendations.
Follow Us
Related Stories
‘ഡബിളാ ശരിക്കും ഡബിള്’! ലാമിൻ യമാലിന്റെ മലയാളി അ‌പരനെ പൊക്കി ഇൻസ്റ്റാ മല്ലൂസ്
51 വർഷമായുള്ള കാത്തിരിപ്പ് തുടരും! അ‌ർജന്റീനയോട് തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പ് സെമി കാണാതെ പുറത്ത്
മകൾക്കൊപ്പം ഹെലികോപ്ടർ അ‌പകടത്തിൽ മരിച്ച ‘ഇതിഹാസ ആരാധകൻ’; മാംബ ജഴ്സിയിൽ ജന്മദിനം സ്മരിച്ച് ബാഴ്സലോണ
India vs Argentina: തോറ്റാല്‍ പുറത്ത്! ലോകപ്പില്‍ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം; എപ്പോള്‍, എവിടെ കാണാം?
Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി
Tragic Loss in Football: തുടരെ തുടരെ യുവതാരങ്ങളുടെ മരണം! ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗങ്ങൾ
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി