India Operation Sindoor: ‘രാജ്യമാണ് പ്രധാനം; ബാക്കിയെല്ലാം അതിനുശേഷം’; ഐപിഎൽ നിർത്തിവച്ച നടപടിയെ പിന്തുണച്ച് സിഎസ്‌കെ

CSK Supports IPL Postponement: ‘ഐപിഎൽ നിർത്തിവച്ച തീരുമാനത്തെ പിന്തുണച്ച് കൊണ്ടായിരുന്നു സിഎസ്കെയുടെ പ്രതികരണം. രാജ്യമാണ് പ്രധാനമെന്നും ബാക്കിയെല്ലാം അതിനു ശേഷമേ വരൂ എന്നാണ് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

India Operation Sindoor: രാജ്യമാണ് പ്രധാനം; ബാക്കിയെല്ലാം അതിനുശേഷം; ഐപിഎൽ നിർത്തിവച്ച നടപടിയെ പിന്തുണച്ച് സിഎസ്‌കെ

Ipl Csk

Updated On: 

09 May 2025 | 01:45 PM

ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ താത്കാലികമായി നിർത്തിവെച്ചതിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ്. ഐപിഎൽ നിർത്തിവച്ച തീരുമാനത്തെ പിന്തുണച്ച് കൊണ്ടായിരുന്നു സിഎസ്കെയുടെ പ്രതികരണം. രാജ്യമാണ് പ്രധാനമെന്നും ബാക്കിയെല്ലാം അതിനു ശേഷമേ വരൂ എന്നാണ് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

‘‘സധൈര്യം ഓരോ ചുവടും. ഓരോ ഹൃദയമിടിപ്പിലും അഭിമാനം. നമ്മുടെ സായുധ സൈന്യത്തിന് സല്യൂട്ട്’ എന്നാണ് പോസ്റ്റിനൊപ്പം ചെന്നൈ സൂപ്പർ കിങ്സ് കുറിച്ചത്. ഇതോടെ നിരവധി പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ദേശീയ പതാകയുമേന്തി കശ്മീരിലെ മഞ്ഞുമലകൾക്കിടയിൽ തോക്കുമായി നടക്കുന്ന ഇന്ത്യൻ സൈനികരുടെ ചിത്രം സഹിതമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പോസ്റ്റ് .

Also Read:ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി, പുതിയ തീയ്യതി പിന്നീട്

 

സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം സംഘർഷാവസ്ഥ കാരണം പാതിവഴിയിൽ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. ഒടുവിലാണ് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
റോണോ ഇല്ല, മെസി ബാല​ൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ; കിട്ടിയാൽ റെക്കോർഡുകളുടെ പൊടിപൂരം!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ