AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Neeraj Chopra CWG 2026 Final: സ്വര്‍ണ്ണവേട്ടയ്‌ക്കൊരുങ്ങി ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര; ജാവലിന്‍ ത്രോ ഫൈനല്‍ എവിടെ, എപ്പോള്‍ കാണാം?

Neeraj Chopra in CWG 2026 Javelin Throw Final: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യയുടെ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ത്യയുടെ രോഹിത് യാദവ്, യാഷ് വീർ സിംഗ് എന്നിവരും യോഗ്യത നേടിയതോടെ ഫൈനലിൽ ഇന്ത്യയ്ക്ക് മൂന്ന് മെഡൽ പ്രതീക്ഷകളാണുള്ളത്.

Neeraj Chopra CWG 2026 Final: സ്വര്‍ണ്ണവേട്ടയ്‌ക്കൊരുങ്ങി ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര; ജാവലിന്‍ ത്രോ ഫൈനല്‍ എവിടെ, എപ്പോള്‍ കാണാം?
Neeraj ChopraImage Credit source: PTI
Jayadevan AM
Jayadevan AM | Published: 31 Jul 2026 | 08:19 PM

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യയുടെ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ത്യയുടെ രോഹിത് യാദവ്, യാഷ് വീർ സിംഗ് എന്നിവരും യോഗ്യത നേടിയതോടെ ഫൈനലിൽ ഇന്ത്യയ്ക്ക് മൂന്ന് മെഡൽ പ്രതീക്ഷകളാണുള്ളത്. പരിക്കുമൂലം മുൻപ് നടന്ന ഗെയിംസ് നഷ്ടമായ നീരജ്, ഗ്ലാസ്ഗോ ഗെയിംസിന്റെ യോഗ്യതാ റൗണ്ടിൽ 79.61 മീറ്റർ എറിഞ്ഞാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. യോഗ്യതാ ഘട്ടത്തിൽ അഞ്ചാം സ്ഥാനമാണ് നീരജ് നേടിയത്‌. നിലവിലെ ചാമ്പ്യനായ പാകിസ്ഥാന്റെ അർഷാദ് നദീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നേരിട്ടുള്ള യോഗ്യതാ മാർക്കായ 84 മീറ്റർ മറികടക്കാൻ ഇത്തവണ ആർക്കും സാധിച്ചില്ല.

ശക്തമായ മത്സരമാണ് നീരജിനെ ഫൈനലില്‍ കാത്തിരിക്കുന്നത്. ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരഗേ, ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ്, ദക്ഷിണാഫ്രിക്കയുടെ ദൗ സ്മിത്ത്, ഇംഗ്ലണ്ടിന്റെ ബെൻ ഈസ്റ്റ് എന്നിവര്‍ ശക്തരായ എതിരാളികളാണ്. യോഗ്യതാ റൗണ്ടിൽ ഈ താരങ്ങള്‍ 80 മീറ്റര്‍ പിന്നിട്ടിരുന്നു.

സ്കോട്ട്‌ലൻഡ് സമയം അനുസരിച്ച് ജൂലൈ 31-നും, ഇന്ത്യൻ സമയം (IST) അനുസരിച്ച് ഓഗസ്റ്റ് 1-നുമാണ് മത്സരം നടക്കുന്നത്. പുലർച്ചെ 12:45-നാണ് (ഇന്ത്യൻ സമയം) ഫൈനൽ മത്സരം ആരംഭിക്കുന്നത്. സോണി ലിവ്  ആപ്പിലും വെബ്‌സൈറ്റിലും മത്സരം തത്സമയം കാണാം.

സോണി സ്‌പോർട്‌സ് ടെൻ 2, സോണി സ്‌പോർട്‌സ് ടെൻ 3 (ഹിന്ദി), സോണി സ്‌പോർട്‌സ് ടെൻ 4 (തമിഴ്, തെലുങ്ക്, കന്നഡ) എന്നീ ചാനലുകളിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും.

Also Read: Commonwealth Games 2026: തയ്യല്‍ക്കാരന്റെ മകനില്‍ നിന്ന് ലോക റെക്കോഡിലേക്ക്; കോമണ്‍വെല്‍ത്തില്‍ ലവ്പ്രീതിന് വെള്ളി

‘ഫൈനലിലെത്തുകയായിരുന്നു ലക്ഷ്യം’

മൂന്ന് ഇന്ത്യൻ ജാവലിൻ താരങ്ങളും ഫൈനലിൽ എത്തിയതിൽ നീരജ് സന്തോഷം പ്രകടിപ്പിച്ചു. യോഗ്യതാ റൗണ്ടിൽ വലിയൊരു ത്രോ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഫൈനലിൽ ഇടം നേടുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്നും നീരജ് പറഞ്ഞു.

“ശരിക്കും നല്ല തണുപ്പും ശക്തമായ കാറ്റുമുണ്ടായിരുന്നു, എങ്കിലും 79 മീറ്റർ ത്രോ കുഴപ്പമില്ലാത്തതായിരുന്നു. ഫൈനലിലെത്തുകയും ഫൈനലിൽ എനിക്ക് കഴിയുന്നത്ര മികച്ച പ്രകടനം പുറത്തെടുക്കുകയുമായിരുന്നു ലക്ഷ്യം, അതിനാൽ ഈ ത്രോയിൽ ഞാൻ സന്തോഷവാനാണ്,” നീരജ് പറഞ്ഞു.

“അതെ, ഇതൊരു കടുത്ത മത്സരക്കളമാണ്. ജാവലിൻ ത്രോ പോലൊരു ഇനത്തിന് ഇതൊരു മികച്ച ഫൈനലായിരിക്കും. കാലാവസ്ഥയും സാഹചര്യങ്ങളും അനുയോജ്യമാകുമെന്ന് കരുതുന്നു. എല്ലാവരും നല്ല ഫോമിലാണെന്ന് തോന്നുന്നു. എന്ത്‌ സംഭവിക്കുമെന്ന് നോക്കാം,” അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരഗെയെയും നീരജ് പ്രശംസിച്ചു. ദക്ഷിണേഷ്യയിൽ ജാവലിൻ കൂടുതൽ ജനപ്രിയമാകുന്നത് കാണുന്നത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമീപ വർഷങ്ങളിൽ ജാവലിൻ കൂടുതൽ ജനപ്രിയമായതായി നീരജ് പറഞ്ഞു. ഇനിയും നിരവധി മികച്ച താരങ്ങൾ വരാൻ വലിയ സാധ്യതയുണ്ട്. മുമ്പ് ജാവലിൻ ഒരു കായിക ഇനമെന്ന നിലയിൽ അത്ര പ്രശസ്തമല്ലായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.

English Summary

Neeraj Chopra qualified for the CWG 2026 Javelin Throw final with a 79.61m throw. He faces tough competitors like Arshad Nadeem, Anderson Peters, and Rumesh Pathirage.The final match takes place late night at 12:45 AM IST on August 1. Fans can watch the action live on Sony LIV and the Sony Sports network.

Follow Us