AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മാറ്റ് കുറയാത്ത ഒന്നൊന്നര ഷോ! 190 റൺസ്: ഡർബനിൽ അ‌ഞ്ച് ചരിത്രങ്ങൾ മാറ്റി​യെഴുതി മാറ്റ് റെൻഷോ ബാറ്റിങ്

Matt Renshaw scores a historic century against South Africa: മാറ്റ് റെൻഷോയുടെ മാരത്തൺ ഇന്നിങ്‌സ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ 390 റൺസ് എന്ന ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക് ഓസീസിനെ എത്തിച്ചു. ഇരട്ട സെഞ്ചുറിക്ക് വെറും 10 റൺസ് അകലെയാണ് റെൻഷാ പുറത്തായി. തുടക്കത്തിൽ വിക്കറ്റുകൾ വീഴ്ത്തി സ്വന്തം മണ്ണിൽ ആധിപത്യം പുലർത്തിയ ദക്ഷിണാഫ്രിക്ക പതറിപ്പോയത് വാലറ്റത്തെ കൂട്ടുപിടിച്ച് റെൻഷോ നടത്തിയ ബാറ്റിങ് വെടിക്കെട്ടിന് മുന്നിലായിരുന്നു.

മാറ്റ് കുറയാത്ത ഒന്നൊന്നര ഷോ! 190 റൺസ്: ഡർബനിൽ അ‌ഞ്ച് ചരിത്രങ്ങൾ മാറ്റി​യെഴുതി മാറ്റ് റെൻഷോ ബാറ്റിങ്
Aus Vs Sa First Test Matt Renshaw Historic CenturyImage Credit source: Gerhard Duraan/Gallo Images/Getty Images
Prasanth Kumar
Prasanth Kumar | Published: 10 Oct 2026 | 08:14 PM

ഡർബൻ: ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നത് നമ്മൾ കേട്ട് പരിചയിച്ച ഒരു പ്രയോഗമാണ്, എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഓസീസ് താരം മാറ്റ് റെൻഷോയുടെ ബാറ്റിങ് പെർഫോമൻസ് കണ്ടവർക്ക് ആ പ്രയോഗത്തിന്റെ പവർ എന്താണ് എന്ന് ശരിക്കും ഇന്ന് മനസിലായിക്കാണും, കാരണം, 397 പന്തിൽ 190 റൺസ് നേടി റെൻഷോ പുറത്താകുമ്പോൾ മാറ്റിയെഴുതപ്പെട്ടത് ഏതാണ്ട് അ‌ഞ്ചോളം ചരിത്രങ്ങളാണ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോഡ് ഈ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ റെൻഷോ സ്വന്തം പേരിലാക്കി.

ദക്ഷിണാഫ്രിക്കയിൽ അവർക്കെതിരേ 150 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടമാണ് റെൻഷോ കുറിച്ച മറ്റൊരു ചരിത്രം. 2025 ജനുവരിയിൽ കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാകിസ്താൻ മുൻ ക്യാപ്റ്റൻ ഷാൻ മസൂദ് നേടിയ 145 റൺസിന്റെ റെക്കോർഡാണ് റെൻഷോ മറികടന്നത്. കിങ്‌സ്മീഡിൽ ഒരു ഓസ്ട്രേലിയൻ ബാറ്ററുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോർ എന്ന ഫിൽ ഹ്യൂസിന്റെ റെക്കോഡും (160 റൺസ്) റെൻഷോ ഈ മത്സരത്തിൽ മറികടന്നു.

Also Read: ചെ​ന്നൈ സൂപ്പർ കിങ്സ് ഇക്കുറി രണ്ടും കൽപ്പിച്ച് തന്നെ! 15 വർഷം ​ഒപ്പമുണ്ടായിരുന്ന താരം പുറത്ത്

2014 മാർച്ചിനുശേഷം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരം എന്നതാണ് റെൻഷോ ​സ്വന്തമാക്കിയ മറ്റൊരു നേട്ടം. ഒമ്പതാം വിക്കറ്റിൽ ഡർബൻ സ്റ്റേഡിയത്തിലെ റെക്കോർഡ് കൂട്ടുകെട്ട് കുറിച്ചു എന്നതും റെ​ൻഷോയുടെ ഇന്നത്തെ ‘ഷോ’ ബാറ്റിങ്ങിന്റെ നേട്ടങ്ങളിലൊന്നാണ്. ആദ്യ ഇന്നിങ്‌സിൽ ഒരു ഘട്ടത്തിൽ ആറിന് 124 റൺസെന്ന നിലയിൽ തകർന്ന ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് റെൻഷോയുടെ ‘ബാറ്റിങ് ഷോ’ ആണ്.

ഒമ്പതാം വിക്കറ്റിൽ നേഥൻ ലയണിനൊപ്പം 134 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും താരത്തിനായി. മാറ്റ് റെൻഷോയുടെ മാരത്തൺ ഇന്നിങ്‌സ് 390 റൺസ് എന്ന ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക് ഓസീസിനെ എത്തിച്ചു. ഇരട്ട സെഞ്ചുറിക്ക് വെറും 10 റൺസ് അകലെ മാറ്റ്  റെൻഷാ പുറത്തായി.

തുടക്കത്തിൽ വിക്കറ്റുകൾ വീഴ്ത്തി സ്വന്തം മണ്ണിൽ ആധിപത്യം പുലർത്തിയ ദക്ഷിണാഫ്രിക്ക പതറിപ്പോയത് വാലറ്റത്തെ കൂട്ടുപിടിച്ച് റെൻഷോ നടത്തിയ ബാറ്റിങ് വെടിക്കെട്ടിന് മുന്നിലായിരുന്നു. ഒടുവിൽ ചായയ്ക്ക് ശേഷമുള്ള രണ്ടാം പന്തിൽ മാറ്റ് റെൻഷായുടെ വിക്കറ്റ് വീണ് ഓസ്‌ട്രേലിയൻ ഇന്നിങ്‌സ് അ‌വസാനിച്ചതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായത്.

English Summary

Australian player Matt Renshaw scored 190 runs off 397 balls in the first innings of the first Test match against South Africa. His batting performance brought Australia back into the contest after they had slumped to 124 for 6 at one stage. Thanks to this impressive display, Renshaw set several records, including the highest individual score by a batter against South Africa on South African soil in the World Test Championship.

Follow Us