AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഒന്ന് പരിഗണിക്കാമായിരുന്നു, ആ രണ്ട് ഇന്ത്യൻ ബോളർമാരുടെയും ക്രിക്കറ്റ് മോഹങ്ങൾ അ‌വസാനിച്ചു: ആകാശ് ചോപ്ര

Absence of Mohammed Shami and Bhuvneshwar from the Indian cricket team: "നിരവധി ടീമുകൾ, മത്സരങ്ങളുടെ തിരക്ക്, പുതിയ താരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ - ഉദാഹരണത്തിന് ഏകദിന ടീമിൽ ഔഖിബ് നബിയുടെയും ടി20 ടീമിൽ മയങ്ക് യാദവിന്റെയും പ്രിൻസ് യാദവിന്റെയും സാന്നിധ്യം - എന്നിവയ്‌ക്കിടയിലും ഭുവിയോ ഷമിയോ ടീമിലില്ല എന്നത് ഒരു സൂചനയാണ്. ഇത് നമ്മൾ അംഗീകരിക്കുകയും ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും വേണം. അതാണ് എനിക്ക് തോന്നുന്നത്." എന്ന് ആകാശ് ചോപ്ര.

ഒന്ന് പരിഗണിക്കാമായിരുന്നു, ആ രണ്ട് ഇന്ത്യൻ ബോളർമാരുടെയും ക്രിക്കറ്റ് മോഹങ്ങൾ അ‌വസാനിച്ചു: ആകാശ് ചോപ്ര
Absence Of Shami And Bhuvneshwar Indian Cricket TeamImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 18 Sep 2026 | 11:06 AM

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കായി ബുധനാഴ്ച പ്രഖ്യാപിച്ച ഇന്ത്യൻ ടീമുകളിൽ ഭുവനേശ്വർ കുമാറിനും മുഹമ്മദ് ഷമിക്കും ഇടം ലഭിക്കാഞ്ഞതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ രണ്ട് ബോളർമാർക്കും ഒരു അ‌വസരം നൽകാമായിരുന്നുവെന്ന് ആകാശ് ചോപ്ര പറഞ്ഞു. “ഷമിയുടെയും ഭുവിയുടെയും കാര്യമെടുത്താൽ, കാര്യങ്ങൾ വ്യക്തമാണ്. ടി20യിൽ ഭുവിയെയും ഏകദിനത്തിൽ മുഹമ്മദ് ഷമിയെയും പരിഗണിക്കാമായിരുന്നു. എന്നാൽ അവരെ പരിഗണിക്കുന്നില്ല,” എന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലെ അവരുടെ മോഹങ്ങൾ ഇതോടുകൂടി അവസാനിച്ചേക്കാമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നു.

“നിരവധി ടീമുകൾ, മത്സരങ്ങളുടെ തിരക്ക്, പുതിയ താരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ – ഉദാഹരണത്തിന് ഏകദിന ടീമിൽ ഔഖിബ് നബിയുടെയും ടി20 ടീമിൽ മയങ്ക് യാദവിന്റെയും പ്രിൻസ് യാദവിന്റെയും സാന്നിധ്യം – എന്നിവയ്‌ക്കിടയിലും ഭുവിയോ ഷമിയോ ടീമിലില്ല എന്നത് ഒരു സൂചനയാണ്. ഇത് നമ്മൾ അംഗീകരിക്കുകയും ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും വേണം. അതാണ് എനിക്ക് തോന്നുന്നത്.” എന്ന് ആകാശ് ചോപ്ര പറയുന്നു.

Also Read: ‘ഒന്നിൽ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമർശകരുടെ വായടപ്പിച്ച് അഭിഷേക് ശർമ

ഐപിഎൽ 2026 ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ഭുവനേശ്വർ 28 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മറുവശത്ത്, 2025-ൽ ഇന്ത്യയ്ക്കായി അവസാനമായി കളിച്ച ഷമി, ആഭ്യന്തര തലത്തിൽ മികച്ച പ്രകടനം തുടരുന്നുണ്ട്. ഒരുകാലത്ത് ഇന്ത്യൻ ടീം ഏറെ പ്രതീക്ഷവച്ച ഈ രണ്ട് താരങ്ങളും വീണ്ടും ടീമിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

എന്നാൽ പുതിയ മത്സരങ്ങൾക്കുള്ള വിവിധ ടീമുകൾ പ്രഖ്യാപിച്ചപ്പോൾ അ‌വയിലൊന്നും ഈ താരങ്ങളെ പരിഗണിച്ചിട്ടില്ല. ഇന്ത്യൻ ടീം ഇരുവർക്കും നേരേ വാതിൽ അ‌ടച്ചുകഴിഞ്ഞു എന്നാണ് ഈ നിലപാട് സൂചിപ്പിക്കുന്നത് എന്നാണ് ആകാശ് ചോപ്ര പറയുന്നതിന്റെ പൊരുൾ. മറ്റ് പല ക്രിക്കറ്റ് നിരീക്ഷകരും ഇതേ നിലയിൽ തന്നെയാണ് ഇത് വിലയിരുത്തുന്നത്.

ഇതിനിടയിൽ, ദുലീപ് ട്രോഫി 2026 ഫൈനലിൽ ഈസ്റ്റ് സോണിനായി കളിച്ചുകൊണ്ട് 100 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ പൂർത്തിയാക്കിയ പേസർ മുഹമ്മദ് ഷമി ആഭ്യന്തര ക്രിക്കറ്റിൽ തന്റെ മികവ് പ്രകടിപ്പിച്ച് മുന്നോട്ട് പോവുകയാണ്. നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തെക്കുറിച്ച് അ‌ദ്ദേഹം പ്രതികരിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത് “എപ്പോഴും സവിശേഷമായ ഒന്നാണെന്ന്” അദ്ദേഹം വിശേഷിപ്പിച്ചു.

“നൂറാമത്തെ മത്സരം എപ്പോഴും സവിശേഷമാണ്. ആദ്യമായി സെഞ്ച്വറി നേടി ബാറ്റ് ഉയർത്തുന്നതായാലും 100 മത്സരങ്ങൾ കളിക്കുന്നതായാലും, അതൊരു വലിയ യാത്രയും വലിയ ത്യാഗവും ജീവിതലക്ഷ്യവുമാണ്,” എന്ന് ബിസിസിഐ ഡൊമസ്റ്റിക് പങ്കുവെച്ച വീഡിയോയിൽ ഷമി പറയുന്നു. “100 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കുക എന്നത് ഒരു സ്വപ്നമാണ്. സ്വന്തം സംസ്ഥാനത്തിന് അഭിമാനമുണ്ടാക്കുക, വ്യത്യസ്ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലും കളിക്കുക, വിക്കറ്റുകൾ വീഴ്ത്തുക – ഇതൊരു വലിയ കാര്യമാണ്,”-ഷമി വ്യക്തമാക്കുന്നു.

English Summary

Former Indian cricketer Aakash Chopra has reacted to the exclusion of Bhuvneshwar Kumar and Mohammed Shami from the Indian squads announced on Wednesday for the series against the West Indies. “Regarding Shami and Bhuvi, the situation is clear. Bhuvi could have been considered for T20s and Mohammed Shami for ODIs, but they are not being considered.” Chopra also opined that this could mark the end of their international cricket aspirations.

Follow Us