AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Abhishek Sharma: ‘ഒന്നില്‍ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ

Abhishek Sharma Responds to Critics After Match-Winning Century: അഭിഷേകിന്റെ ഇന്നിങ്‌സില്‍ എട്ട് സിക്‌സുകളും നിരവധി ബൗണ്ടറികളും ഉണ്ടായിരുന്നു. അഫ്ഗാന്‍ ബൗളര്‍മാരെ തുടക്കം മുതല്‍ സമ്മര്‍ദത്തിലാക്കിയ താരം ഇന്ത്യന്‍ സ്‌കോറിങ്ങിന് വേഗം പകര്‍ന്നു. സഞ്ജു സാംസണുമായി ചേര്‍ന്ന് മികച്ച ഓപ്പണിങ് കൂട്ടുകെട്ടും താരം ഉണ്ടാക്കി. ഇരുവരും ചേര്‍ന്ന് 142 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. സഞ്ജു 50 റണ്‍സെടുത്ത് പുറത്തായി.

Abhishek Sharma: ‘ഒന്നില്‍ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ
അഭിഷേക് ശര്‍മImage Credit source: PTI
Shiji M K
Shiji M K | Published: 18 Sep 2026 | 07:10 AM

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരത്തില്‍ 30 പന്തില്‍ സെഞ്ചുറി നേടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇംഗ്ലണ്ട്, സിംബാബ്വെ പര്യടനങ്ങളിലെ മോശം പ്രകടനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിട്ടിരുന്ന താരമാണ് അഭിഷേക്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ ബാറ്റുകൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. മൂന്നാം ടി20യില്‍ 34 പന്തില്‍ 108 റണ്‍സാണ് അഭിഷേക് നേടിയത്.

മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ആക്രമണാത്മക ബാറ്റിങ്ങാണ് അഭിഷേക് പുറത്തെടുത്തത്. 17 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ താരം പിന്നീട് റണ്‍സ് നില അതിവേഗം ഉയര്‍ത്തുകയായിരുന്നു. 30 പന്തില്‍ മൂന്നക്കം പിന്നിട്ടതോടെ ടി20 ക്രിക്കറ്റില്‍ ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്തിന്റെ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോര്‍ഡും അഭിഷേകിന്റെ പേരിലായി. നേരത്തെ 35 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അഭിഷേക് മറികടന്നത്.

അഭിഷേകിന്റെ ഇന്നിങ്‌സില്‍ എട്ട് സിക്‌സുകളും നിരവധി ബൗണ്ടറികളും ഉണ്ടായിരുന്നു. അഫ്ഗാന്‍ ബൗളര്‍മാരെ തുടക്കം മുതല്‍ സമ്മര്‍ദത്തിലാക്കിയ താരം ഇന്ത്യന്‍ സ്‌കോറിങ്ങിന് വേഗം പകര്‍ന്നു. സഞ്ജു സാംസണുമായി ചേര്‍ന്ന് മികച്ച ഓപ്പണിങ് കൂട്ടുകെട്ടും താരം ഉണ്ടാക്കി. ഇരുവരും ചേര്‍ന്ന് 142 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. സഞ്ജു 50 റണ്‍സെടുത്ത് പുറത്തായി.

ഒന്നും വെറുതെയാകില്ല

അടുത്തിടെ ചില പരമ്പരകളില്‍ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ മോശം പരമ്പരകള്‍ കൊണ്ട് ഒരു ടീമിന്റെയോ താരങ്ങളുടെയോ കഴിവ് വിലയിരുത്താനാകില്ലെന്നാണ് അഭിഷേക് പറയുന്നത്. ടീമിന്റെ ആക്രമണാത്മക ബാറ്റിങ് സമീപനത്തില്‍ വിശ്വാസമുണ്ടെന്നും അതേ രീതിയില്‍ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി.

Also Read: India vs Afghanistan : എല്ലാം വളരെ പെട്ടെന്നായിരുന്നു; അഫ്ഗാൻ പരമ്പര തൂത്തുവാരി ഇന്ത്യ

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീം ആക്രമണാത്മക ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അഭിഷേക് പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി ഏത് എതിരാളിക്കെതിരെയും ഇതേ സമീപനം തുടരാനാണ് ടീമിന്റെ നീക്കം. ചില മത്സരങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ടീമിന്റെ ശൈലിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് താരത്തിന്റെ നിലപാട്.

ബാറ്റര്‍മാരുടെ കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണെന്നും അഭിഷേക് ചൂണ്ടിക്കാട്ടി. ഇത്തരം ഘട്ടങ്ങളില്‍ ടീമിലെ താരങ്ങള്‍ പരസ്പരം പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സഹതാരങ്ങളില്‍ നിന്നുള്ള പിന്തുണ ആത്മവിശ്വാസം നല്‍കുന്നതായും താരം വ്യക്തമാക്കി.

English Summary

Abhishek Sharma responded to his critics after delivering a sensational century against Afghanistan. The Indian opener said one or two poor series should not define a player or the team, while expressing confidence in India’s aggressive approach to T20 cricket.

Follow Us