Bhuvneshwar Kumar: 10.75 കോടിയുടെ ആ കോൾ വന്നത് മത്സരത്തിനിടെ! ആർസിബിയിലെ സർപ്രൈസ് എൻട്രിയെക്കുറിച്ച് ഭുവി
Bhuvneshwar Kumar Recalls IPL Mega Auction Day: 10.75 കോടി രൂപയ്ക്ക് ആര്‍സിബി തന്നെ സ്വന്തമാക്കിയതിനെക്കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഭുവനേശ്വര്‍ കുമാര്‍ മനസ് തുറന്നത്. മെഗാ ലേലത്തിന്റെ രണ്ടാം ദിവസം തന്റെ പേര് വന്നപ്പോൾ താൻ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിന്റെ തിരക്കിലായിരുന്നുവെന്ന് ഭുവി.
ഐപിഎല്‍ 2026-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് ഭുവനേശ്വര്‍ കുമാര്‍. 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ പിഴുത ഈ 36-കാരന്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതെത്തിയിരുന്നു. ആര്‍സിബി കന്നിക്കിരീടം നേടിയ 2025 സീസണ്‍ മുതല്‍ ഭുവി ഫ്രാഞ്ചെസിക്കൊപ്പമുണ്ട്. 10.75 കോടി രൂപയ്ക്കാണ് ഭുവിയെ ആര്‍സിബി സ്വന്തമാക്കിയത്. എന്നാല്‍, 2025-ലെ മെഗാ ലേലത്തിൽ ആർസിബി തന്നെ ടീമിലെടുത്തത് ഏറെ അത്ഭുതപ്പെടുത്തിയെന്ന് താരം വെളിപ്പെടുത്തി.
10.75 കോടി രൂപയ്ക്ക് ആര്‍സിബി തന്നെ സ്വന്തമാക്കിയതിനെക്കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഭുവനേശ്വര്‍ കുമാര്‍ മനസ് തുറന്നത്. മെഗാ ലേലത്തിന്റെ രണ്ടാം ദിവസം തന്റെ പേര് വന്നപ്പോൾ താൻ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിന്റെ തിരക്കിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭുവി പറയുന്നു!
“ആദ്യ ദിവസം ലേലം നടന്നപ്പോൾ, ചില ടീമുകൾ എനിക്കായി കാത്തിരിക്കുന്നുണ്ടെന്ന് എസിആർഎച്ച് കോച്ച് ഡാനിയൽ വെട്ടോറി എന്നോട് പറഞ്ഞിരുന്നു. എസ്ആർഎച്ചിന് എന്നെ ടീമിലെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ലേലത്തിന്റെ രീതികളും ബജറ്റ് പരിമിതികളും കാരണം അവർക്ക് എന്നെ സ്വന്തമാക്കാൻ കഴിഞ്ഞില്ല,” ജതിൻ സപ്രൂവിന് നൽകിയ അഭിമുഖത്തിൽ ഭുവനേശ്വർ പറഞ്ഞു.
“എന്റെ പേര് ലേലത്തിൽ വന്നപ്പോൾ മുഷ്താഖ് അലി ട്രോഫി നടക്കുകയായിരുന്നു, ഞാൻ ഉത്തർപ്രദേശിന്റെ ക്യാപ്റ്റനായിരുന്നു. ഞങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഞങ്ങളുടെ വീഡിയോ അനലിസ്റ്റ് ലേലം തത്സമയം കാണുന്നുണ്ടായിരുന്നു. ഞാൻ ഒന്ന് നോക്കിയപ്പോൾ എംഐയും എൽഎസ്ജിയുമാണ് എനിക്ക് വേണ്ടി ലേലം വിളിക്കുന്നതെന്ന് കണ്ടു. തുക 5 അല്ലെങ്കിൽ 6 കോടി രൂപയിൽ എത്തിയപ്പോഴേക്കും അമ്പയർമാർ ഗ്രൗണ്ടിലേക്ക് കടന്നതിനാൽ എനിക്ക് പോകേണ്ടി വന്നു,” ഭുവി വെളിപ്പെടുത്തി.
Also Read: ഏകദിന സ്ക്വാഡിൽ വീണ്ടും തഴഞ്ഞു; ഋഷഭ് പന്തിന്റെ വൈറ്റ് ബോൾ ഭാവി അനിശ്ചിതത്വത്തിൽ
കുറച്ച് ഓവറുകൾക്ക് ശേഷം ആരോ വന്ന് ആർസിബി എടുത്തു എന്ന് പറഞ്ഞു. അതിനുമുമ്പ് മറ്റ് രണ്ട് ടീമുകളാണ് തന്നെ ലേലം വിളിച്ചത്. അതുകൊണ്ട് ആര്‍സിബി സ്വന്തമാക്കിയതില്‍ അല്പം അത്ഭുതം തോന്നി. എന്നാൽ ടീമിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചു. ഇത്രയും വലിയ ആരാധകവൃന്ദമുള്ള ഒരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎൽ കരിയറിന്റെ തുടക്കത്തിൽ ആർസിബിയിലായിരുന്നു ഭുവി. ടീമിലേക്ക് തിരിച്ചെത്തിയ ശേഷം, 2025, 2026 ഐപിഎൽ സീസണുകളിലായി വെറും 30 മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഈ രണ്ട് സീസണുകളിലും ടീം കിരീടം സ്വന്തമാക്കുകയും ചെയ്തു.
English Summary
Bhuvneshwar Kumar expressed immense relief after royal Challengers Bengaluru bought him at the auction. He revealed that playing for SRH was emotionally tough as he felt isolated. The pacer noted that Sunrisers coach Daniel Vettori gave him no reassurance during retention talks.