Cameron Green: തസ്തിക ഓള്‍ റൗണ്ടര്‍; പക്ഷേ, ബാറ്റിങും ബൗളിങും ശോകം; 25.20 കോടിയുടെ ഗ്രീനിനെ കുടഞ്ഞ് ആരാധകര്‍

Fans troll Cameron Green: ഐപിഎല്ലില്‍ മോശം ഫോം തുടര്‍ന്ന് കാമറൂണ്‍ ഗ്രീന്‍. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന പോരാട്ടത്തില്‍ ബൗളിങിലാണ് നിറം മങ്ങിയത്. ലഖ്‌നൗവിനെതിരെ രണ്ടോവര്‍ എറിഞ്ഞ ഗ്രീന്‍ 28 റണ്‍സ് വഴങ്ങി. ഋഷഭ് പന്തിനെ പുറത്താക്കി ഗ്രീന്‍ പ്രതീക്ഷ നല്‍കിയെങ്കിലും, പിന്നാലെ പരിതാപകരമായ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

Cameron Green: തസ്തിക ഓള്‍ റൗണ്ടര്‍; പക്ഷേ, ബാറ്റിങും ബൗളിങും ശോകം; 25.20 കോടിയുടെ ഗ്രീനിനെ കുടഞ്ഞ് ആരാധകര്‍

Cameron Green

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 05:19 PM

കൊല്‍ക്കത്ത: ഐപിഎല്ലില്‍ മോശം ഫോം തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ താരം, കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന പോരാട്ടത്തില്‍ ബൗളിങിലാണ് നിറം മങ്ങിയത്. ലഖ്‌നൗവിനെതിരെ രണ്ടോവര്‍ എറിഞ്ഞ ഗ്രീന്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 28 റണ്‍സ് വഴങ്ങി.

ഒമ്പത് പന്തില്‍ 10 റണ്‍സെടുത്ത ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ പുറത്താക്കി ഗ്രീന്‍ പ്രതീക്ഷ നല്‍കിയെങ്കിലും, പിന്നാലെ പരിതാപകരമായ പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഗ്രീൻ തന്റെ രണ്ടാമത്തെ ഓവർ എറിയാൻ എത്തിയപ്പോൾ, അവസാന 12 പന്തിൽ എൽഎസ്ജിക്ക് ജയിക്കാൻ 30 റൺസ് വേണമായിരുന്നു.

എന്നാല്‍ ആ ഓവറില്‍ മുകുള്‍ ചൗധരി രണ്ട് സിക്‌സുകളും, ഒരു ഫോറും നേടി ഗ്രീനിനെ ഞെട്ടിച്ചു. ആ ഓവറില്‍ വഴങ്ങിയ 16 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ തോല്‍വിക്ക് പ്രധാന കാരണം. ബാറ്റിങില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത ഈ ഓസീസ് ഓള്‍ റൗണ്ടര്‍ പുറത്താകാതെ 24 പന്തില്‍ 32 റണ്‍സ് നേടിയിരുന്നു.

Also Read: Cameron Green: 25 കോടിയുടെ മുതല്‍ 25 സെക്കന്‍ഡ് പോലും ക്രീസിലില്ല; ആ പൈസ വല്ല പാവങ്ങള്‍ക്കും കൊടുത്തിരുന്നെങ്കില്‍! കാമറൂണ്‍ ഗ്രീനിനെതിരെ ആരാധകര്‍

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത് ഗ്രീനിനായിരുന്നു. 25.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ഗ്രീനിനെ സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഗ്രീനിന് ഇതുവരെ സാധിച്ചിട്ടില്ല. ഗ്രീനിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ട്രോളുകളും സജീവമാണ്.

ചില പ്രതികരണങ്ങൾ പരിശോധിക്കാം:

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്