Cameron Green: 25 കോടിയുടെ മുതല്‍ 25 സെക്കന്‍ഡ് പോലും ക്രീസിലില്ല; ആ പൈസ വല്ല പാവങ്ങള്‍ക്കും കൊടുത്തിരുന്നെങ്കില്‍! കാമറൂണ്‍ ഗ്രീനിനെതിരെ ആരാധകര്‍

Cameron Green's Flop Show Continues: കാമറൂണ്‍ ഗ്രീന്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയാകുന്നു. പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ ഗ്രീന്‍ നാല് റണ്‍സിന് പുറത്തായി. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 18 റണ്‍സാണ് ഗ്രീന്‍ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന രണ്ടാം പോരാട്ടത്തില്‍ രണ്ട് റണ്‍സിന് പുറത്തായി.

Cameron Green: 25 കോടിയുടെ മുതല്‍ 25 സെക്കന്‍ഡ് പോലും ക്രീസിലില്ല; ആ പൈസ വല്ല പാവങ്ങള്‍ക്കും കൊടുത്തിരുന്നെങ്കില്‍! കാമറൂണ്‍ ഗ്രീനിനെതിരെ ആരാധകര്‍

കാമറൂൺ ഗ്രീൻ

Published: 

06 Apr 2026 | 09:22 PM

Cameron Green in KKR: ഐപിഎല്‍ 2026 സീസണിലെ ഏറ്റവും വില കൂടിയ താരമായ കാമറൂണ്‍ ഗ്രീന്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയാകുന്നു. ഇന്ന് പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ വണ്‍ ഡൗണായി കളിച്ച ഗ്രീന്‍ നാല് റണ്‍സിന് പുറത്തായി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയെങ്കിലും, തൊട്ടടുത്ത പന്തില്‍ ഔട്ടായി. സേവിയര്‍ ബാര്‍ട്ട്‌ലെറ്റിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങ് ക്യാച്ചെടുക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 10 പന്തില്‍ 18 റണ്‍സാണ് ഗ്രീന്‍ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന രണ്ടാം പോരാട്ടത്തില്‍ രണ്ട് റണ്‍സിന് റണ്ണൗട്ടായി. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 24 റണ്‍സാണ് ഗ്രീനിന്റെ സമ്പാദ്യം.

25.20 കോടി രൂപ

25.20 കോടി രൂപയ്ക്കാണ് ഓസീസ് ഓള്‍ റൗണ്ടറെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ലേലത്തില്‍ ഫ്രാഞ്ചെസികള്‍ ഏറ്റവും വാശിയോടെ രംഗത്തെത്തിയതും ഗ്രീനിന് വേണ്ടിയായിരുന്നു. ഓള്‍ റൗണ്ടറാണെന്നതും താരത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. എന്നാല്‍ കൊല്‍ക്കത്തയില്‍ ഒരു ബാറ്ററായി മാത്രമാണ് ഗ്രീന്‍ കളിക്കുന്നത്. 25.20 കോടി രൂപയ്ക്കുള്ള സേവനം താരം ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം.

Also Read: Mohammed Shami: ഹൈദരാബാദ് മണ്ണില്‍ ഷമിയുടെ മധുരപ്രതികാരം; തിരിച്ചുവരവ് ഉറപ്പിക്കാമോ? സിനിമാക്കഥകളെ വെല്ലും ട്വിസ്റ്റ്‌

ആ തുക പാഴായോ?

ഗ്രീനിന് വേണ്ടി മുടക്കിയ തുക പാഴായെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ വ്യാപകമാണ്. 25 കോടിയിലേറെ രൂപയ്ക്ക് ടീമിലെത്തിയ താരം 25 സെക്കന്‍ഡ് പോലും ക്രീസില്‍ തുടരുന്നില്ലെന്നാണ് പരിഹാസം. ആ പൈസ പാവങ്ങള്‍ക്ക് കൊടുക്കുന്നതായിരുന്നു നല്ലതെന്ന് തമാശ രൂപേണ കമന്റ് ചെയ്യുന്നവരുമുണ്ട്. എന്നാല്‍ വരും മത്സരങ്ങളില്‍ ഗ്രീന്‍ ഫോമിലേക്ക് എത്തിക്കുമെന്നാണ് ചില ആരാധകരുടെ ശുഭാപ്തിവിശ്വാസം.

സമൂഹമാധ്യമങ്ങളിലെ ചില പ്രതികരണങ്ങള്‍

Follow Us
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി