CSK: ധോണി 25% ഓഹരി ചോദിച്ചോ? ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ സംഭവിക്കുന്നത് എന്ത്?

CSK CEO Shatters MS Dhoni Stake Rumors: എംഎസ് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥാണ് റിപ്പോര്‍ട്ടുകളൈല്ലാം തള്ളി രംഗത്തെത്തിയത്. ധോണി ഫ്രാഞ്ചൈസില്‍ ഓഹരി ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

CSK: ധോണി 25% ഓഹരി ചോദിച്ചോ? ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ സംഭവിക്കുന്നത് എന്ത്?

MS Dhoni Chennai Super Kings

Published: 

31 Aug 2026 | 03:20 PM

ഴിഞ്ഞ ഏറെനാളുകളായി ക്രിക്കറ്റ് ലോകത്ത് പുകയുന്ന റിപ്പോര്‍ട്ടാണ് എംഎസ് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നത്. ധോണി ഫ്രാഞ്ചൈസില്‍ ഓഹരി ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. വിഷയത്തില്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ സാധിച്ചില്ലെന്നും കാണിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ്.

എംഎസ് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥാണ് റിപ്പോര്‍ട്ടുകളൈല്ലാം തള്ളി രംഗത്തെത്തിയത്. ധോണി ഫ്രാഞ്ചൈസില്‍ ഓഹരി ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ധോണിയും മാനേജ്‌മെന്റും തമ്മില്‍ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തം.

അടുത്തിടെ വന്ന ചില റിപ്പോര്‍ട്ടുകളാണ് എംഎസ് ധോണിയും സിഎസ്‌കെ മാനേജ്‌മെന്റും അസ്വാരസ്യങ്ങളുണ്ടെന്ന കാര്യം സൂചിപ്പിച്ചത്. ഇതോടെ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയില്‍ പങ്കുവേണമെന്ന് ധോണി താത്പര്യം പ്രകടിപ്പിച്ചുവെന്നും ഇതേതുടര്‍ന്ന് മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Also Read: ചരിത്രം കുറിച്ച് ദീപ്തി, മിഥാലിക്ക് തൊട്ടരികെ സ്മൃതി! ഒരൊറ്റ മത്സരത്തിൽ തകർന്നത് രണ്ട് ലോക റെക്കോർഡുകൾ

ധോണി വലിയൊരു ശതമാനം ഓഹരി ആവശ്യപ്പെട്ടുവെന്നായിരുന്നു വിവരം. എന്നാല്‍ ഈ ആവശ്യം നിഷേധിച്ചതോടെ ഓഹരിയില്‍ ഇളവുകള്‍ വരുത്തി. ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സിഎസ്‌കെയുടെ സിഇഒ തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. ധോണി ഓഹരി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം പൂര്‍ണമായും തള്ളിക്കളഞ്ഞു.

ഐപിഎല്‍ ഭാവി അനിശ്ചിതത്വത്തില്‍

എംഎസ് ധോണിയുടെ ഐപിഎല്‍ ഭാവിയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. 2027 സീസണില്‍ ധോണി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തയില്ല. മത്സരത്തില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ധോണി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കാശി വിശ്വനാഥന്‍ പറയുന്നു. അദ്ദേഹം ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നുമാണ് സിഎസ്‌കെ നേതൃത്വത്തിന്റെ പ്രതികരണം.

2026ലും ധോണിയുടെ ഐപിഎല്‍ ഭാവി സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം മത്സരത്തിനിറങ്ങി. 2027ലും ധോണിയെ ഗ്രൗണ്ടില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യം ആരാധകര്‍ക്കിടയിലുമുണ്ട്. സിഎസ്‌കെയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ധോണി. ക്യാപ്റ്റനെന്ന നിലയില്‍ ടീമിന് നിരവധി നേട്ടങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ചെന്നൈ ആരാധകരുമായും ധോണി പ്രത്യേക ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

അടുത്ത ഐപിഎല്‍ സീസണില്‍ താനുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ധോണി വരും ദിവസങ്ങളില്‍ പ്രതികരണം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിഎസ്‌കെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിച്ചെങ്കിലും അദ്ദേഹം മത്സരത്തില്‍ ഇറങ്ങുമോ ഇല്ലയോ എന്നതാണ് ഇനി അറിയേണ്ടത്.

English Summary

CSK CEO Kasi Viswanathan called reports about MS Dhoni seeking team stakes completely baseless. Former cricketer Aakash Chopra also dismissed the claim, calling it a planted story. Viswanathan confirmed that Dhoni has not yet announced his retirement from IPL 2027.

Loading...
Unable to load recommendations.
Follow Us
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കടല വെള്ളത്തിലിടാൻ മറന്നോ? ഇതാ ചില സൂത്രവിദ്യകൾ
പഴയസ്വര്‍ണം മാറ്റി വാങ്ങുമ്പോഴും നികുതി നല്‍കണോ? അറിയാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ