IPL 2026: തോല്‍വിയുടെ വക്കില്‍ നിന്ന് ഡല്‍ഹിയുടെ മാസ് തിരിച്ചുവരവ്; പഞ്ചാബിനെതിരെ ത്രസിപ്പിക്കുന്ന ജയം

Delhi Capitals vs Punjab Kings: പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 211 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. അക്‌സര്‍ പട്ടേല്‍, ഡേവിഡ് മില്ലര്‍, അശുതോഷ് ശര്‍മ, മാധവ് തിവാരി, ആക്വിബ് നബി എന്നിവരുടെ ബാറ്റിങ് മികവാണ് വിജയം സമ്മാനിച്ചത്.

IPL 2026: തോല്‍വിയുടെ വക്കില്‍ നിന്ന് ഡല്‍ഹിയുടെ മാസ് തിരിച്ചുവരവ്; പഞ്ചാബിനെതിരെ ത്രസിപ്പിക്കുന്ന ജയം

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിങ്‌

Updated On: 

11 May 2026 | 11:40 PM

ധര്‍മ്മശാല: ആവേശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 211 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. അക്‌സര്‍ പട്ടേല്‍, ഡേവിഡ് മില്ലര്‍, അശുതോഷ് ശര്‍മ, മാധവ് തിവാരി, ആക്വിബ് നബി എന്നിവരുടെ ബാറ്റിങ് മികവാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ഡല്‍ഹി തോല്‍വി അഭിമുഖീകരിച്ചിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയിട്ടും മധ്യനിരയുടെ മികച്ച പ്രകടനം കാര്യങ്ങള്‍ ഡല്‍ഹിയുടെ വരുതിയിലാക്കി. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 210, ഡല്‍ഹി ക്യാപിറ്റല്‍സ് 19 ഓവറില്‍ ഏഴു വിക്കറ്റിന് 216.

തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. പാത്തും നിസങ്കയ്ക്ക് പകരം ഓപ്പണറായി കളിച്ച അഭിഷേക് പോറല്‍ രണ്ടാം ഓവറില്‍ മടങ്ങി. ആറു പന്തില്‍ അഞ്ച് റണ്‍സെടുത്ത പോറലിനെ യാഷ് താക്കൂര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സഹ ഓപ്പണറായ കെഎല്‍ രാഹുലിനെ മൂന്നാം ഓവറില്‍ അര്‍ഷ്ദീപ് സിങ് പുറത്താക്കിയതോടെ ഡല്‍ഹി പ്രതിരോധത്തിലായി. എട്ട് പന്തില്‍ ഒമ്പത് റണ്‍സാണ് രാഹുല്‍ നേടിയത്.

വണ്‍ ഡൗണായെത്തിയ സാഹില്‍ പരാഖിനെയും അര്‍ഷ്ദീപ് മടക്കി. ആറു പന്തില്‍ 13 റണ്‍സായിരുന്നു സാഹിലിന്റെ സമ്പാദ്യം. 17 പന്തില്‍ 12 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് റണ്ണൗട്ടായതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി.

Also Read: IPL 2026: പുറത്തായത് രണ്ട് ടീമുകള്‍ മാത്രം; ബാക്കിയെല്ലാവരും പോരാട്ടത്തില്‍; പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

ഡല്‍ഹിയുടെ തിരിച്ചുവരവ്‌

എന്നാല്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും, ഡേവിഡ് മില്ലറും പൊരുതിയതോടെ ഡല്‍ഹി വീണ്ടും ട്രാക്കിലെത്തി. 28 പന്തില്‍ 51 റണ്‍സാണ് മില്ലര്‍ നേടിയത്. അക്‌സര്‍ 30 പന്തില്‍ 56 റണ്‍സെടുത്തു. അക്‌സറിനെ മാര്‍ക്കസ് സ്റ്റോയിനിസും, മില്ലറെ ബെന്‍ ഡ്വാര്‍ഷുയിസും പുറത്താക്കി.

തുടര്‍ന്ന് ഇമ്പാക്ട് പ്ലയറായെത്തിയ അശുതോഷ് ശര്‍മയും, മാധവ് തിവാരിയും തകര്‍ത്തടിച്ചതോടെ പഞ്ചാബ് വിജയത്തിലേക്ക് കുതിച്ചു. അശുതോഷ് 10 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങിയെങ്കിലും, പിന്നാലെ ക്രീസിലെത്തിയ ആക്വിബ് നബി പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

നേരിട്ട ആദ്യ പന്തില്‍ ഫോറും, രണ്ടാമത്തേതില്‍ സിക്‌സുമടിച്ചാണ് ആക്വിബ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ആക്വിബ് നേരിട്ട ആദ്യ പന്ത് നോ ബോളായിരുന്നു. യാഷ് താക്കൂര്‍ എറിഞ്ഞ ഈ പന്തില്‍ താരം ബൗണ്ടറി നേടുകയും ചെയ്തു. പിന്നാലെ ഫ്രീ ഹിറ്റ് അതിര്‍ത്തി കടത്തി. എട്ട് പന്തില്‍ 18 റണ്‍സുമായി മാധവ് തിവാരി പുറത്താകാതെ നിന്നു.

പടപൊരുതി ശ്രേയസ്‌

ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ചുറികളാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് 33 പന്തില്‍ 56 റണ്‍സെടുത്തു. പുറത്താകാതെ 36 പന്തില്‍ 59 റണ്‍സെടുത്ത ശ്രേയസാണ് ടോപ് സ്‌കോറര്‍. ഏഴാമനായി ക്രീസിലെത്തിയ സുയാന്‍ഷ് ഷെഡ്‌ഗെയുടെ കാമിയോയും പഞ്ചാബിനെ തുണച്ചു. പുറത്താകാതെ എട്ട് പന്തില്‍ 21 റണ്‍സാണ് താരം നേടിയത്. 27 പന്തില്‍ 38 റണ്‍സെടുത്ത കൂപ്പര്‍ കോണോലിയും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

15 പന്തില്‍ 18 റണ്‍സെടുക്കാനെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിന് സാധിച്ചുള്ളൂ. വമ്പനടികള്‍ക്ക് പേരുകേട്ട മാര്‍ക്കസ് സ്റ്റോയിനിസിനെ അധികം നേരം നിലയുറപ്പിക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അനുവദിച്ചില്ല. രണ്ട് പന്തില്‍ ഒരു റണ്‍സെടുക്കാനെ സ്റ്റോയിനിസിന് സാധിച്ചുള്ളൂ. ശശാങ്ക് സിങ് വന്നതും പോയതും ഒരുമിച്ചായിരുന്നു. ശശാങ്കിനെ സ്റ്റാര്‍ക്ക് ഗോള്‍ഡന്‍ ഡക്കാക്കി മടക്കി അയച്ചു.

രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 57 റണ്‍സാണ് വിട്ടുകൊടുത്തത്. മാധവ് തിവാരി 40 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. മുകേഷ് കുമാര്‍ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ആക്വിബ് നബിക്കും, ലുങ്കി എന്‍ഗിഡിക്കും വിക്കറ്റ് ലഭിച്ചില്ല.

English Summary

Delhi Capitals defeated Punjab Kings by three wickets, successfully chasing a massive target of 211 with six balls to spare. Despite a poor start from the top order, half-centuries from Axar Patel and David Miller kept Delhi in the hunt. Cameos from Ashutosh Sharma, Madhav Tiwari and Auqib Nabi eventually secured the thrilling victory for DC. Earlier, PBKS posted 210/5 thanks to fighting fifties from captain Shreyas Iyer and opener Priyansh Arya

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്