AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: പുറത്തായത് രണ്ട് ടീമുകള്‍ മാത്രം; ബാക്കിയെല്ലാവരും പോരാട്ടത്തില്‍; പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

IPL 2026 Playoffs Guide: മുംബൈ ഇന്ത്യന്‍സും, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പുറത്തായി. ഇരു ടീമുകള്‍ക്കും 11 മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റ് വീതം മാത്രമാണ് നേടാനായത്. മറ്റ് എട്ട് ടീമുകളും പ്ലേ ഓഫിനായി പോരാടുന്നു. ഓരോ ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.

IPL 2026: പുറത്തായത് രണ്ട് ടീമുകള്‍ മാത്രം; ബാക്കിയെല്ലാവരും പോരാട്ടത്തില്‍; പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ
പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള ആര്‍സിബി ടീം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 11 May 2026 | 09:43 PM

IPL 2026 Qualification Race: ഐപിഎല്‍ 2026-ല്‍ പ്ലേ ഓഫിലെ നാലു സ്ഥാനങ്ങള്‍ക്കായി പോരാടുന്നത് ഇനി എട്ടു ടീമുകള്‍. മുംബൈ ഇന്ത്യന്‍സും, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മാത്രമാണ് പുറത്തായത്. ഇരു ടീമുകള്‍ക്കും 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയങ്ങള്‍ വീതം മാത്രമേ സ്വന്തമാക്കാനായുള്ളൂ. നേടിയത് ആറു പോയിന്റുകള്‍ മാത്രം. ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാലും ലഖ്‌നൗവിനും, മുംബൈയ്ക്കും സാധ്യതയില്ല. പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ് മുംബൈ. ലഖ്‌നൗ ഏറ്റവും അവസാന സ്ഥാനത്തും. മറ്റ് എട്ട് ടീമുകള്‍ക്കും പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ ഇനിയും സാധ്യതകളുണ്ട്. ഓരോ ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെയെന്ന് പരിശോധിക്കാം.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

14 പോയിന്റുമായി ആര്‍സിബിയാണ് ഒന്നാമത്. +1.103 എന്ന മികച്ച റണ്‍റേറ്റും ആര്‍സിബിക്കുണ്ട്. മുന്‍ വര്‍ഷങ്ങളിലെ രീതി നോക്കിയാല്‍ 16 പോയിന്റ് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സുരക്ഷിതമാണ്. ആ രീതി നോക്കിയാല്‍ ആര്‍സിബിക്ക് ഇനി ഒരു ജയം കൂടി മതി. എന്നാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിൽ ഫിനിഷ് ചെയ്യാനാണ് ആർസിബി ലക്ഷ്യമിടുന്നത്.

സൺറൈസേഴ്‌സ് ഹൈദരാബാദ്

രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 14 പോയിന്റുണ്ട്. ആര്‍സിബിയുടേതിന് സമാനമാണ് സണ്‍റൈസേഴ്‌സിന്റെയും സാഹചര്യം.

Also Read: Hardik Pandya: ഹാര്‍ദ്ദിക് മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്‌തോ? സംശയിച്ച് ആരാധകര്‍

ഗുജറാത്ത് ടൈറ്റൻസ്

മൂന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനും 14 പോയിന്റുണ്ട്. എന്നാല്‍ അവര്‍ക്ക് റണ്‍റേറ്റ് കുറവാണ് (+0.228). രണ്ട് വിജയങ്ങള്‍ കൂടി നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഒരു വിജയം മാത്രമാണ് നേടുന്നതെങ്കിലും നേരിയ സാധ്യതയുണ്ട്.

പഞ്ചാബ് കിംഗ്സ്

13 പോയിന്റുമായി നാലാം സ്ഥാനത്താണെങ്കിലും, പഞ്ചാബ് കിങ്‌സിന് ഇനി നാലു മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതിൽ രണ്ടെണ്ണത്തിൽ വിജയിച്ചാൽ അവർക്ക് 17 പോയിന്റാകും. പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ ഈ പോയിന്റ് മതി.

ചെന്നൈ സൂപ്പർ കിംഗ്സ്

11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാമതാണ്. പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെങ്കിലും, ഇനിയുള്ള എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. 16 പോയിന്റിലെത്താൻ അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണമെങ്കിലും ജയിക്കണം. എന്നാൽ അവരുടെ നെറ്റ് റൺറേറ്റ് (+0.185) കുറവായതിനാൽ, 16 പോയിന്റ് ലഭിച്ചാലും കാര്യങ്ങൾ സങ്കീർണ്ണമായേക്കാം. ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കാനായിരിക്കും ചെന്നൈ ശ്രമിക്കുക.

രാജസ്ഥാൻ റോയൽസ്

12 പോയിന്റുള്ള രാജസ്ഥാൻ റോയൽസിനും രണ്ട് വിജയങ്ങൾ അനിവാര്യമാണ്. അവസാന നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ടതിനാൽ അവരുടെ നെറ്റ് റൺറേറ്റ് (+0.082) ചെന്നൈയേക്കാൾ പിന്നിലാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേ ഓഫ് സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും വഴി കടുപ്പമാണ്. റണ്‍ റേറ്റ് കുറവായതിനാല്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രം കാര്യങ്ങള്‍ എളുപ്പമാകും. ഇല്ലെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ ആശ്രയിക്കേണ്ടി വരും.

ഡൽഹി ക്യാപിറ്റൽസ്

ഡൽഹി ക്യാപിറ്റൽസിനും സാധ്യതകളുണ്ടെങ്കിലും പ്രായോഗികമായി അവർ പുറത്താകലിന്റെ വക്കിലാണ്. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാൽ അവർക്ക് 14 പോയിന്റിലെത്താം. പക്ഷേ അതിനോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലങ്ങള്‍ നിര്‍ണായകമാകും.

RCB topped the points table after a thrilling win against Mumbai Indians. Mumbai Indians and Lucknow Super Giants are now officially eliminated. Eight teams are still competing for the four playoff spots. Let’s check out the playoff scenario for IPL 2026.

Follow Us