Kolkata Knight Riders: വീര്യം പോയ നരൈന്‍, അടി മേടിച്ച് ചക്രവര്‍ത്തി; കൊല്‍ക്കത്തയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചോ?

Kolkata Knight Rders drawbacks in IPL 2026: ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്ട്രാറ്റജി പിഴച്ചെന്നാണ് ആരാധകരുടെ വിമര്‍ശനം. സുനില്‍ നരൈനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റി, പകരം ആ സ്ഥാനത്ത് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് കളിക്കുന്നത്. ഇത് ശരിയായില്ലെന്നാണ് ആക്ഷേപം. ബൗളിങില്‍ സുനില്‍ നരൈനും, വരുണ്‍ ചക്രവര്‍ത്തിക്കും മികവ് പുറത്തെടുക്കാനായിട്ടുമില്ല.

Kolkata Knight Riders: വീര്യം പോയ നരൈന്‍, അടി മേടിച്ച് ചക്രവര്‍ത്തി; കൊല്‍ക്കത്തയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചോ?

Sunil Narine and Varun Chakravarthy

Published: 

06 Apr 2026 | 07:00 AM

കൊല്‍ക്കത്ത: തുടര്‍തോല്‍വികളില്‍ വലഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആശ്വാസജയം തേടി ഇന്ന് ഇറങ്ങുന്നു. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും കനത്ത പരാജയമാണ് കൊല്‍ക്കത്ത നേരിട്ടത്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനും, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം പോരാട്ടത്തില്‍ 65 വിക്കറ്റിനുമാണ് കൊല്‍ക്കത്ത തോറ്റത്.

മുംബൈയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ബാറ്റര്‍മാര്‍ തിളങ്ങിയിട്ടും, ബൗളര്‍മാര്‍ നിരാശപ്പെടുത്തിയതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ-40 പന്തില്‍ 67, ആങ്ക്രിഷ് രഘുവന്‍ശി-29 പന്തില്‍ 51, ഫിന്‍ അലന്‍-17 പന്തില്‍ 31, റിങ്കു സിങ്-21 എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത 220 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ ബൗളര്‍മാര്‍ അമ്പേ പരാജയമായതോടെ മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.

സണ്‍റൈസേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ ബാറ്റര്‍മാരും ബൗളര്‍മാരും നിരാശപ്പെടുത്തി. 227 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 161 റണ്‍സിന് പുറത്തായി. ആങ്ക്രിഷ് രഘുവന്‍ശി-29 പന്തില്‍ 52, ഫിന്‍ അലന്‍-ഏഴു പന്തില്‍ 28, റിങ്കു സിങ്-25 പന്തില്‍ 35 എന്നിവര്‍ മികവ് ആവര്‍ത്തിച്ചെങ്കിലും കൊല്‍ക്കത്തയെ വിജയത്തിലെത്തിക്കാനായില്ല.

Also Read: Sanju Samson: 6, 7, 9; സഞ്ജുവിന്റെ കഷ്ടകാലം തുടരുന്നു; ആര്‍സിബിക്കെതിരെയും നിരാശ

ബൗളര്‍മാര്‍ റണ്‍സ് ധാരാളം വിട്ടുകൊടുക്കുന്നതാണ് കൊല്‍ക്കത്ത നേരിടുന്ന പ്രധാന പ്രശ്‌നം. ബ്ലെസിങ് മുസറബാനി നാലും, വൈഭവ് അറോറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 40-ലേറെ റണ്‍സ് വിട്ടുകൊടുത്തു. മറ്റ് ബൗളര്‍മാര്‍ പൂര്‍ണ പരാജയമായി.

കണക്കുകൂട്ടലുകള്‍ പിഴച്ചോ?

കൊല്‍ക്കത്തയുടെ സ്ട്രാറ്റജി പിഴച്ചെന്നാണ് ആരാധകരുടെ വിമര്‍ശനം. സുനില്‍ നരൈനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റി, പകരം ആ സ്ഥാനത്ത് രഹാനെയാണ് കളിക്കുന്നത്. പവര്‍പ്ലേയില്‍ അടിച്ചുതകര്‍ക്കാന്‍ കഴിവുള്ള നരൈനെ മാറ്റിയത് ശരിയായില്ലെന്നാണ് ആക്ഷേപം. ഐപിഎല്ലില്‍ ഓപ്പണറായി കളിച്ചിട്ടുള്ള പല മത്സരങ്ങളിലും നരൈന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ലോവര്‍ ഓര്‍ഡറിലാണ് താരം കളിക്കുന്നത്.

വീര്യം പോയി

കൊല്‍ക്കത്തയുടെ ഏറെ പ്രതീക്ഷയായ സ്പിന്നര്‍മാരായ നരൈനും, വരുണ്‍ ചക്രവര്‍ത്തിക്കും ഈ സീസണില്‍ ബൗളിങ് മികവ് പുറത്തെടുക്കാനായിട്ടില്ല. രണ്ട് മത്സരങ്ങളില്‍ നിന്നായി നരൈന് സ്വന്തമാക്കാനായത് ഒരു വിക്കറ്റ് മാത്രമാണ്. റണ്‍സും ധാരാളം വിട്ടുകൊടുക്കുന്നു. ചക്രവര്‍ത്തിയാകട്ടെ റണ്‍സുകള്‍ ധാരാളം വഴങ്ങുന്നുവെന്ന് മാത്രമല്ല, ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല.

Follow Us
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ