Gautam Gambhir: ‘രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ ഗംഭീർ അഗാർക്കറെ സ്വാധീനിച്ചു’; ആരോപണവുമായി മനോജ് തിവാരി

Manoj Tiwary Against Gautam Gambhir: ഗൗതം ഗംഭീർ അജിത് അഗാർക്കറെ സ്വാധീനിച്ചു എന്ന് മുൻ താരം മനോജ് തിവാരി. രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതിൻ്റെ കാരണം ഇതാവാമെന്നും തിവാരി പറഞ്ഞു.

Gautam Gambhir: രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ ഗംഭീർ അഗാർക്കറെ സ്വാധീനിച്ചു; ആരോപണവുമായി മനോജ് തിവാരി

ഗൗതം ഗംഭീർ, അജിത് അഗാർക്കർ

Published: 

16 Jan 2026 | 12:06 PM

രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ ഗൗതം ഗംഭീർ അജിത് അഗാർക്കറെ സ്വാധീനിച്ചു എന്ന് മനോജ് തിവാരിയുടെ ആരോപണം. അഗാർക്കർ ഉറച്ചതീരുമാനങ്ങളെടുക്കുന്ന ആളാണെന്നും ചിലപ്പോൾ അദ്ദേഹത്തെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ സ്വാധീനിച്ചിട്ടുണ്ടാവാമെന്നുമാണ് മുൻ താരമായ മനോജ് തിവാരി ആരോപിച്ചത്. സ്പോർട്സ് ടുഡേയോടാണ് തിവാരിയുടെ പ്രതികരണം.

“ഇതിൻ്റെ പ്രധാന കാരണമെന്താണെന്ന് എനിക്കറിയില്ല. പക്ഷേ, അറിഞ്ഞിടത്തോളം അജിത് അഗാർക്കർ ഒരു കരുത്തനായ വ്യക്തിത്വമാണ്. കടുത്ത തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് മാറിനിൽക്കാത്ത, ഉറച്ചമനസ്സുള്ള നേതാവാണ്. പക്ഷേ, ഈ തീരുമാനമെടുക്കാൻ അദ്ദേഹത്തെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യം നമ്മൾ പരിഗണിക്കേണ്ടതുണ്ട്. അണിയറയിൽ പലകാര്യങ്ങളും സംഭവിക്കാം. ചിലപ്പോൾ ആ തീരുമാനം മുഖ്യ സെലക്ടർ തന്നെ എടുത്തതാവാം. അദ്ദേഹം അത് കൃത്യമായി പറഞ്ഞു. പക്ഷേ, പരിശീലകൻ്റെ നിർദ്ദേശവും ഇതിലുണ്ടാവും. ഒറ്റയ്ക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല. രണ്ട് പേരും ഒരുപോലെ ഉത്തരവാദികളാണ്.”- മനോജ് തിവാരി പറഞ്ഞു.

Also Read: The Hundred: ഇംഗ്ലണ്ടിൽ ഇന്ത്യൻ അധിനിവേശം; ദി ഹണ്ട്രഡ് ടീമുകളുടെ പേര് മാറ്റി ഐപിഎൽ ടീമുകൾ

രോഹിത് ശർമ്മയെ ക്യാപ്റ്റൻസിയിൽ നിന്ന് നീക്കി ശുഭ്മൻ ഗില്ലിനെയാണ് പകരം നായകനായി സെലക്ടർമാർ പ്രഖ്യാപിച്ചത്. 2027 ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നു നീക്കം. 38 വയസുകാരനായ രോഹിത് 2027 ലോകകപ്പിൽ കളിക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ നീക്കത്തിൽ ഗംഭീറിന് പങ്കുണ്ടെന്ന ആരോപണങ്ങൾ നേരത്തേയുണ്ട്. രോഹിതിനെ സ്ഥാനത്തുനിന്ന് നീക്കിയതിനൊപ്പം വിരാട് കോലിയുടെയും രോഹിതിൻ്റെയും ടെസ്റ്റ് വിരമിക്കലിലും ഗംഭീറിൻ്റെ കൈകടത്തലുകൾ ഉണ്ടെന്നാണ് ആരോപണങ്ങൾ. ഇരുവരെയും ഏകദിനത്തിൽ നിന്ന് നീക്കാൻ ഗംഭീർ ശ്രമിച്ചിരുന്നു എന്നും ഇരുവരും തകർപ്പൻ പ്രകടനങ്ങൾ നടത്തിയതോടെ ഈ അവസരം നഷ്ടമായി എന്നും ആരോപണങ്ങളുണ്ട്.

 

 

ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ഈ ഭക്ഷണ സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ
ചൂടിൽ രാജവെമ്പാലക്ക് ആശ്വാസം
പച്ചയും, ചുവപ്പും ചേർന്ന കരിക്ക് കുടിച്ചിട്ടുണ്ടോ?
ഷോക്കേറ്റു വീണ കാക്കക്ക് സിപിആർ
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി