AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പോര് അവസാനിപ്പിക്കാൻ ഹർഭജൻ; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ തയ്യാറെന്ന് ‘ഭാജി’

Harbhajan Singh responds to Sreesanth's challenge: ശ്രീശാന്തിനൊപ്പം ഒരേ മുറിയിലായിരുന്നെങ്കില്‍ തങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഹര്‍ഭജന്‍ സിങ്. ശ്രീശാന്തിനെ തന്റെ റൂംമേറ്റായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎല്‍ 2008 സീസണിടെ ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലിയത് ഏറെ വിവാദമായിരുന്നു.

പോര് അവസാനിപ്പിക്കാൻ ഹർഭജൻ; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ തയ്യാറെന്ന് ‘ഭാജി’
Harbhajan Singh and SreesanthImage Credit source: PTI and Facebook
Jayadevan AM
Jayadevan AM | Published: 13 Aug 2026 | 08:40 PM

ശ്രീശാന്തിനൊപ്പം ഒരേ മുറിയിലായിരുന്നെങ്കില്‍ തങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഹര്‍ഭജന്‍ സിങ്. ശ്രീശാന്തിനെ തന്റെ റൂംമേറ്റായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎല്‍ 2008 സീസണിടെ ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലിയത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ഇരുതാരങ്ങളും ഏറെനാള്‍ പരസ്പരം സംസാരിച്ചിരുന്നില്ല. പിന്നീട് ഇരുവരും സൗഹൃദം പുനസ്ഥാപിച്ചെങ്കിലും ഹർഭജൻ ഒരു പരസ്യ ചിത്രീകരണത്തിൽ പങ്കെടുത്തതോടെ പ്രശ്നങ്ങൾ വീണ്ടും തലപൊക്കി. പരോക്ഷമായി ശ്രീശാന്തിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു പരസ്യചിത്രീകരണമെന്നായിരുന്നു ആരോപണം. പിന്നാലെ തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ഹർഭജനെ ബോക്‌സിങ് റിങിലേക്ക് ശ്രീശാന്ത്‌ വെല്ലുവിളിച്ചിരുന്നു. ഇതേക്കുറിച്ച് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

“ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ, പല കാര്യങ്ങൾക്കും പരിഹാരമാകും. ആ ഒരു കാഴ്ചപ്പാടിലൂടെയാണ് ഞാൻ ഇതിനെ കാണുന്നത്. അദ്ദേഹത്തെ എന്റെ റൂംമേറ്റായി തിരഞ്ഞെടുക്കാം. എനിക്ക് യാതൊരു പ്രശ്നവുമില്ല,” പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഹർഭജൻ പറഞ്ഞു.

ശ്രീശാന്തിന്റെ വെല്ലുവിളി

അടുത്തിടെ ഒരു അഭിമുഖത്തിലാണ്‌ ശ്രീശാന്ത്, ഹർഭജനെ ബോക്‌സിങ് റിങിലേക്ക്‌ പരസ്യമായി വെല്ലുവിളിച്ചത്‌. പരിപാടിക്കിടെ, ശ്രീശാന്തും ഹർഭജനും ബോക്‌സിങ് വേഷത്തിൽ നിൽക്കുന്ന ഒരു പഴയ ചിത്രം സ്ക്രീനിൽ കാണിച്ചിരുന്നു. ആ ചിത്രത്തോടുള്ള പ്രതികരണം ചോദിച്ചപ്പോഴാണ്, ബോക്‌സിങ് റിങിൽ വച്ച് തങ്ങൾക്കിടയിലുള്ള കാര്യങ്ങൾക്ക് നേരിട്ട് തീർപ്പുണ്ടാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ശ്രീശാന്ത്‌ ഹർഭജനെ വെല്ലുവിളിച്ചത്‌

“എന്നോടൊപ്പം റിങിലേക്ക് വരാന്‍ താങ്കള്‍ക്ക്‌ ധൈര്യമുണ്ടോ? കരാറിൽ ഒപ്പിട്ട് വരാൻ സാധിക്കുമോ? ഞാൻ അദ്ദേഹത്തോടാണ്‌ ചോദിക്കുന്നത്. ഇതേ ഗ്ലൗസുകൾ ധരിച്ച് എന്നോടൊപ്പം റിങിലിറങ്ങാന്‍ താങ്കള്‍ക്ക് സാധിക്കുമോ? നമുക്ക് കാണാം. ഇതൊരു തുറന്ന വെല്ലുവിളിയാണ്,” ശ്രീശാന്ത് പറഞ്ഞു.

Also Read: Chennai Super Kings: സഞ്ജുവിന്റെയും സംഘത്തിന്റെയും പുതിയ പരിശീലകന്‍ ഇംഗ്ലണ്ടില്‍ നിന്ന്? ഫ്ലെമിങിന്റെ പിന്‍ഗാമിയെക്കുറിച്ച് സൂചന

താന്‍ നിലവില്‍ ‘ബെയർ നക്കിൾ ഫൈറ്റ് ലീഗി’ന്റെ ഭാഗമാണ്. കൂടാതെ കോനർ മക്ഗ്രെഗറിന്റെ വീഡിയോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാൾ കൂടിയാണ് താന്‍. തന്റെ സുഹൃത്താണ് അത് സ്പോൺസർ ചെയ്തത്. അതുകൊണ്ട്‌ പ്രൊമോഷനും കഴിഞ്ഞു. ഭാജി (ഹർഭജൻ സിങ്) താങ്കളെ വെല്ലുവിളിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഹര്‍ഭജന്‍.

പരസ്യങ്ങളിലൂടെയോ പരസ്യമായ കുറ്റപ്പെടുത്തലുകളിലൂടെയോ അല്ലാതെ, ഒരു യഥാർത്ഥ പോരാട്ടത്തിലൂടെ തങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഹർഭജനോട് താരം ആവശ്യപ്പെട്ടു.. ഇതൊരു ആത്മാഭിമാനത്തിന്റെ പ്രശ്നമായി ഉയർത്തിക്കാട്ടിയ ശ്രീശാന്ത്,റിങില്‍ ഹര്‍ഭജനെ നേരിടാൻ താൻ പൂർണ്ണ സജ്ജനാണെന്നും വ്യക്തമാക്കിയിരുന്നു.

“ഭാജി, ഞാൻ വെല്ലുവിളിക്കുന്നു. ഞാനുമായി ബന്ധപ്പെട്ട് താങ്കള്‍ക്ക്‌ ഇത്രയധികം പ്രശ്നങ്ങളുണ്ടെങ്കിൽ, താങ്കള്‍ ഇത്രയധികം സമ്പാദിക്കുന്നുണ്ടെങ്കിൽ… എന്നെയും സമ്പാദിക്കാൻ അനുവദിക്കൂ. റിങിലേക്ക്‌ വരൂ. ഞാൻ ഹൃദയത്തിൽ നിന്നാണ് നിന്നെ വിളിക്കുന്നത്. അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ പരസ്യങ്ങളും മറ്റും ചെയ്യുന്നത് അവസാനിപ്പിക്കാം. എല്ലാ മലയാളികൾക്കും എല്ലാ സർദാർമാർക്കും വേണ്ടി, തികച്ചും സത്യസന്ധമായ രീതിയിൽ ദയവായി മുന്നോട്ട് വരൂ. ഞാൻ കാത്തിരിക്കുകയാണ്,” ശ്രീശാന്ത് പറഞ്ഞു നിർത്തി.

English Summary

Harbhajan Singh wants S Sreesanth as his roommate to resolve their long-standing feud. Their relationship broke down after the infamous 2008 IPL “Slapgate” incident. Sreesanth recently issued an open challenge, inviting Harbhajan into a boxing ring to settle differences. Harbhajan believes staying in the same room is a better way to solve their problems.

Follow Us