AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നിരാശപ്പെടുത്തി സഞ്ജു, തകര്‍ത്തടിച്ച് അഭിഷേക്; ഇന്ത്യ അടിച്ചുകൂട്ടിയത് 223 റണ്‍സ്‌

India vs West Indies 3rd T20: മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 224 റണ്‍സ് വിജയലക്ഷ്യം. അര്‍ധ ശതകം നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങ് മികവില്‍ (30 പന്തില്‍ 69 റണ്‍സ്) ഇന്ത്യ 223 റണ്‍സ് അടിച്ചുകൂട്ടി. അഭിഷേകിനെ കൂടാതെ 18 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ മാത്രമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍.

നിരാശപ്പെടുത്തി സഞ്ജു, തകര്‍ത്തടിച്ച് അഭിഷേക്; ഇന്ത്യ അടിച്ചുകൂട്ടിയത് 223 റണ്‍സ്‌
India vs West Indies 3rd T20Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 11 Oct 2026 | 09:16 PM

മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 224 റണ്‍സ് വിജയലക്ഷ്യം. അര്‍ധ ശതകം നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങ് മികവില്‍ (30 പന്തില്‍ 69 റണ്‍സ്) ഇന്ത്യ 223 റണ്‍സ് അടിച്ചുകൂട്ടി. അഭിഷേകിനെ കൂടാതെ 18 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ മാത്രമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. മലയാളി താരം സഞ്ജു സാംസണടക്കം (ആറു പന്തില്‍ മൂന്ന്) നിരാശപ്പെടുത്തി.

രണ്ടാം ടി20യില്‍ അര്‍ധ സെഞ്ചുറിയുമായി മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് ഇന്ന് തിളങ്ങാനായില്ല. ഷമാര്‍ ജോസഫ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ കാമില്‍ പൂരാന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. രണ്ടാം വിക്കറ്റില്‍ അഭിഷേക്-ഇഷാന്‍ സഖ്യം ഇന്ത്യയ്ക്ക് കരുത്തേകി. 108 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.

ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ റോസ്റ്റണ്‍ ചേസിന് വിക്കറ്റ് സമ്മാനിച്ച് കിഷന്‍ മടങ്ങി. തൊട്ടുപിന്നാലെ രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത ശ്രേയസ് അയ്യറിനെയും പുറത്താക്കി ചേസ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം നല്‍കി. അധികം വൈകാതെ അഭിഷേകും പുറത്തായി. നമാന്‍ ധിര്‍ (അഞ്ച് പന്തില്‍ 10), നിതീഷ് കുമാര്‍ റെഡ്ഡി (14 പന്തില്‍ 21) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ 14.2 ഓവറില്‍ ആറു വിക്കറ്റിന് 169 എന്ന നിലയിലായി ഇന്ത്യ.

16 പന്തില്‍ 28 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും റണ്ണൗട്ടായി താരം പുറത്തായി. അക്‌സര്‍ പട്ടേല്‍-14 പന്തില്‍ 20, അര്‍ഷ്ദീപ് സിങ്-എട്ട് പന്തില്‍ 11, പ്രിന്‍സ് യാദവ്-ആറു പന്തില്‍ 13 നോട്ടൗട്ട്, മയങ്ക് യാദവ്-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി റോസ്റ്റണ്‍ ചേസ്, ഷമാര്‍ ജോസഫ്, ഷമാര്‍ സ്പ്രിങ്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, കീമോ പോളും, ഗുദാകേഷ് മോത്തിയും ഓരോ വിക്കറ്റും സ്വന്തമാക്കി.

Follow Us