IND A vs SL A: അര്‍ഷാദിന്റെ 49-ാം ഓവറില്‍ കളി തിരിഞ്ഞു; ഇന്ത്യ എയ്ക്ക് അവിശ്വസനീയ ജയം
India A Beat Sri Lanka A by 8 Wickets: ശ്രീലങ്ക എയ്‌ക്കെതിരായ ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എയ്ക്ക് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ ആറു വിക്കറ്റിന് 277 റണ്‍സെടുത്തു. ശ്രീലങ്ക എയുടെ പോരാട്ടം 48.5 ഓവറില്‍ 269 റണ്‍സില്‍ അവസാനിച്ചു.

India A beat Sri Lanka A by 8 wickets
ദാംബുല്ല: ശ്രീലങ്ക എയ്‌ക്കെതിരായ ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എയ്ക്ക് അവിശ്വസനീയ ജയം. ഒരു ഘട്ടത്തില്‍ തോല്‍ക്കുമെന്ന് കരുതിയ മത്സരമാണ്, ഇന്ത്യ എ അവസാന ഓവറില്‍ പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 50 ഓവറില്‍ ആറു വിക്കറ്റിന് 277 റണ്‍സെടുത്തു. ശ്രീലങ്ക എയുടെ പോരാട്ടം 48.5 ഓവറില്‍ 269 റണ്‍സില്‍ അവസാനിച്ചു. ആറു വിക്കറ്റിന് 237 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്ക 269 റണ്‍സിന് ഓള്‍ ഔട്ടായത്. 269 റണ്‍സിലാണ് ശ്രീലങ്കയുടെ എട്ടും, ഒമ്പതും, പത്തും വിക്കറ്റുകള്‍ നഷ്ടമായത്.
അര്‍ഷാദ് ഖാന്‍ എറിഞ്ഞ 49-ാം ഓവറാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഒരു റണ്ണൗട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് ശ്രീലങ്ക എയ്ക്ക് ഈ ഓവറില്‍ നഷ്ടമായത്. അര്‍ഷാദും, അനുകുല്‍ റോയിയും, ആയുഷ് ബദോനിയും, വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്‍ഷുല്‍ കാംബോജ് ഒരു വിക്കറ്റ് സ്വന്തമാക്കി.
ശ്രീലങ്ക എയുടെ ചേസിങ്
മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്ക്വെല്ലയും, ആവിഷ്‌ക ഫെര്‍ണാണ്ടോയും ശ്രീലങ്ക എയ്ക്ക് സമ്മാനിച്ചത്. ഡിക്ക്വെല്ല 45 പന്തില്‍ 47 റണ്‍സെടുത്തു. ഫെര്‍ണാണ്ടോ 59 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താക്കി. ആയുഷ് ബദോനിയാണ് ശ്രീലങ്കയുടെ ഓപ്പണര്‍മാരെ മടക്കിയത്.
Also Read: Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?
വണ്‍ ഡൗണായെത്തിയ നുവനിന്ദു ഫെര്‍ണാണ്ടോ 17 പന്തില്‍ എട്ടു റണ്‍സെടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ സദീര സമരവിക്രമയും, സഹന്‍ അരച്ചിഗെയും 88 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ലങ്കയ്ക്ക് സമ്മാനിച്ചത്. സമരവിക്രമ 51 പന്തില്‍ 46 റണ്‍സെടുത്ത. ശ്രീലങ്ക എയുടെ ടോപ് സ്‌കോററായ അരച്ചിഗെ 72 പന്തില്‍ 74 റണ്‍സെടുത്ത് പുറത്തായി.
ഇരുവരും മടങ്ങിയ ശേഷമാണ് ശ്രീലങ്കയുടെ കൂട്ടത്തകര്‍ച്ച നേരിട്ടത്. രവിന്ദു ഫെര്‍ണാണ്ടോ- അഞ്ച് പന്തില്‍ ഒന്ന്, ചമിക കരുണരത്‌നെ- 21 പന്തില്‍ ഒമ്പത്, വനുജ സഹന്‍-16 പന്തില്‍ 23, വിജയകാന്ത് വിയാസ്‌കാന്ത്-നാലു പന്തില്‍ അഞ്ച്, മുഹമ്മദ് ഷിറാസ്-മൂന്ന് പന്തില്‍ പൂജ്യം എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
റുതുരാജിന് സെഞ്ചുറി
വൈസ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് നേടിയ സെഞ്ചുറിയാണ് ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ തിലക് വര്‍മ 97 പന്തില്‍ 60 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. പ്രഭ്‌സിമ്രാന്‍ സിങ്-11 പന്തില്‍ രണ്ട്, വൈഭവ് സൂര്യവംശി-12 പന്തില്‍ 14, പ്രിയാന്‍ഷ് ആര്യ-32 പന്തില്‍ 32, ആയുഷ് ബദോനി-18 പന്തില്‍ 24, സൂര്യാന്‍ഷ് ഷെഡ്‌ഗെ-14 പന്തില്‍ 26 നോട്ടൗട്ട്, അനുകുല്‍ റോയ്-രണ്ട് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യ എ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
മുഹമ്മദ് ഷിറാസ് ശ്രീലങ്ക എയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ചമിക കരുണരത്‌നെ, ഗരുക സങ്കേത്, വനുജ സഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. റുതുരാജാണ് കളിയിലെ താരം. ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ എ ജൂണ്‍ 11-ന് അഫ്ഗാനിസ്ഥാന്‍ എയെ നേരിടും.
English Summary
India A achieved an incredible 8-run victory against Sri Lanka A in a thrilling 50-over match at Dambulla. Batting first, India A posted 277 for 6, powered by Ruturaj Gaikwad’s brilliant century and Tilak Varma’s 60. Although Sri Lanka A started strong with Sahan Arachchige scoring 74, they suffered a dramatic batting collapse. Arshad Khan’s brilliant 49th over took three quick wickets to bowl out Sri Lanka A for 269 runs.