IND A vs SL A Live Streaming: വീണ്ടും വൈഭവ് കളത്തിലേക്ക്; ആവേശപ്പോരിന് ദോഹ ഒരുങ്ങി; ഇന്ത്യ എ-ശ്രീലങ്ക എ സെമി പോരാട്ടം എപ്പോള്‍, എവിടെ കാണാം?

IND A vs SL A Live Streaming Details: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ എ നാളെ ശ്രീലങ്ക എയുമായി ഏറ്റുമുട്ടും. ദോഹയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30-ന് മത്സരം ആരംഭിക്കും. ഗ്രൂപ്പ് ബി-യിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ എ സെമി-ഫൈനലിലേക്ക് യോഗ്യത നേടിയത്.

IND A vs SL A Live Streaming: വീണ്ടും വൈഭവ് കളത്തിലേക്ക്; ആവേശപ്പോരിന് ദോഹ ഒരുങ്ങി; ഇന്ത്യ എ-ശ്രീലങ്ക എ സെമി പോരാട്ടം എപ്പോള്‍, എവിടെ കാണാം?

ഇന്ത്യ എ ക്രിക്കറ്റ് ടീം

Published: 

25 Nov 2026 | 09:04 PM

റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ എ നാളെ ശ്രീലങ്ക എയുമായി ഏറ്റുമുട്ടും. ദോഹയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30-ന് മത്സരം ആരംഭിക്കും. ഗ്രൂപ്പ് ബി-യിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ എ സെമി-ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം, ഗ്രൂപ്പ് എ-യിൽ ഒന്നാമതെത്തിയാണ് ശ്രീലങ്ക എ അവസാന നാലിൽ ഇടം പിടിച്ചത്. യുഎഇക്കെതിരായ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് ശേഷമുള്ള വലിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ എ ഈ നോക്കൗട്ട് മത്സരത്തിന് ഇറങ്ങുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെ എത്തിയ ശ്രീലങ്ക എ ഇന്ത്യയുടെ യുവനിരക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വൈകിട്ട് മൂന്നിനാണ് ടോസ്. തിലക് വര്‍മ നയിക്കുന്ന ഇന്ത്യ എ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍ ഷഹീന്‍സിനോട് മാത്രമാണ് പരാജയപ്പെട്ടത്.

മത്സരം എങ്ങനെ കാണാം?

തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ ലഭ്യമാകും. ലൈവ് സ്ട്രീമിംഗ് സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും കാണാവുന്നതാണ്.

ഇന്ത്യ എയുടെ ഇതുവരെയുള്ള പ്രകടനം

  • ആദ്യ മത്സരത്തില്‍ നേപ്പാളിനെ 306 റണ്‍സിന് തകര്‍ത്തു
  • രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ഷഹീന്‍സിനോട് 48 റണ്‍സിന് പരാജയപ്പെട്ടു
  • മൂന്നാം മത്സരത്തില്‍ യുഎഇയെ തോല്‍പിച്ചത് ഏഴു വിക്കറ്റിന്‌

Also Read: Vaibhav Sooryavanshi: വൈഭവിന്റെ പ്രായം പരിശോധിക്കണമെന്ന് മുന്‍ പാക് താരം; ബാറ്റില്‍ ചിപ്പുണ്ടെന്ന് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്‌

ഇരുടീമുകളുടെയും സ്‌ക്വാഡ്‌

  1. ഇന്ത്യ എ: തിലക് വർമ്മ, അഭിഷേക് ശർമ്മ, അർഷാദ് ഖാൻ, ആയുഷ് ബഡോണി, ഹർഷ് ദുബെ, ഹർഷിത് റാണ, കുമാർ കുശാഗ്ര, പ്രഭ്‌സിമ്രാൻ സിംഗ്, പ്രിൻസ് യാദവ്, റിങ്കു സിംഗ്, ഷഹബാസ് അഹമ്മദ്, സൂര്യൻഷ് ഷെഡ്‌ഗെ, തനുഷ് കോട്ടിയാൻ, വൈഭവ് സൂര്യവംശി, വിപ്രജ് നിഗം
  2. ശ്രീലങ്ക എ: ചാമിക ഹീനതിഗല, ദുവിന്ദു രണതുംഗ, ജനിത് ലിയാനഗെ, ലസിത് ക്രൂസ്‌പുള്ളെ, നിഷാൻ മധുഷ്‌ക, രവിന്ദു ഫെർണാണ്ടോ, ദുലാജ് സമുദിത, ഗരുക സങ്കേത്, ലഹിരു സമരക്കോൺ, നിപുൺ ധനഞ്ജയ, പവൻ രത്നായകെ, സിനേത് ജയവർധന, ഷാരുജൻ ഷൺമുഖനാഥൻ, വിജയകാന്ത് വ്യാസകാന്ത്, വനുജ സഹന്‍

English Summary

India A will face Sri Lanka A in the Rising Stars Asia Cup 2026 semi-final on Thursday, November 26. The match takes place at the West End Park International Cricket Stadium in Doha, Qatar. Action begins at 3:30 PM IST, following the toss at 3:00 PM IST. Fans in India can watch it live on Sony Sports Network and stream it on Sony LIV.

Loading...
Unable to load recommendations.
Follow Us
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ