AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vaibhav Sooryavanshi: വൈഭവിന്റെ പ്രായം പരിശോധിക്കണമെന്ന് മുന്‍ പാക് താരം; ബാറ്റില്‍ ചിപ്പുണ്ടെന്ന് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്‌

Vaibhav Sooryavanshi Draws Age Allegations from Former Pakistan Cricketer: വൈഭവ് സൂര്യവംശിയുടെ പ്രായത്തില്‍ സംശയമുന്നയിച്ച് മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ് രംഗത്ത്. സൂര്യവംശിയുടെ ഔദ്യോഗിക രേഖകളിലുള്ള പ്രായത്തിൽ പരസ്യമായി സംശയം പ്രകടിപ്പിച്ച തന്‍വീര്‍ അഹമ്മദ് താരത്തിന്‌ ഇതിനേക്കാൾ വളരെയധികം പ്രായമുണ്ടെന്ന് അഭിപ്രായപ്പെട്ടു.

Vaibhav Sooryavanshi: വൈഭവിന്റെ പ്രായം പരിശോധിക്കണമെന്ന് മുന്‍ പാക് താരം; ബാറ്റില്‍ ചിപ്പുണ്ടെന്ന് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്‌
Vaibhav SooryavanshiImage Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Published: 25 Nov 2026 | 08:21 PM

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ അവിശ്വസനീയമായ ബാറ്റിങ് പുറത്തെടുത്തിന് പിന്നാലെ വൈഭവ് സൂര്യവംശിയുടെ പ്രായത്തില്‍ സംശയമുന്നയിച്ച് മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ് രംഗത്ത്. സൂര്യവംശിയുടെ ഔദ്യോഗിക രേഖകളിലുള്ള പ്രായത്തിൽ പരസ്യമായി സംശയം പ്രകടിപ്പിച്ച തന്‍വീര്‍ അഹമ്മദ് താരത്തിന്‌ ഇതിനേക്കാൾ വളരെയധികം പ്രായമുണ്ടെന്ന് അഭിപ്രായപ്പെട്ടു. വൈഭവിന്റെ പ്രായത്തില്‍ സംശയം ഉന്നയിച്ച് മുന്‍ പാക് താരം ഒരു ടെലിവിഷൻ ചാനലിൽ സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

“അവന് 15 വയസ്സല്ല, കുറഞ്ഞത് 20-21 വയസ്സെങ്കിലും പ്രായമുണ്ടാകും. എത്ര പ്രതിഭയുള്ളവനാണെങ്കിലും 15 വയസ്സുള്ള ഒരാൾക്ക് 28 സിക്സറുകൾ അടിക്കാൻ കഴിയില്ല. 15 വയസ്സുകാരന്റെ കൈകൾക്ക് അത്രയധികം കരുത്തുണ്ടാകാനും സാധ്യതയില്ല. അവന് 15 വയസ്സാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവന് 20-ഓ 21-ഓ വയസ്സുണ്ടാകാം”-തൻവീർ അഹമ്മദ് പറഞ്ഞു.

ബാറ്റിൽ എൻവിഡിയ ചിപ്പുകൾ

അതേസമയം, വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങിനെ പരിഹസിച്ചുകൊണ്ട് ഐസ്‌ലന്‍ഡ് ക്രിക്കറ്റ് എക്‌സില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

Also Read: ‘ഇനി നീയാണ് എന്റെ പ്രചോദനം’; ​വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സൂര്യകുമാർ യാദവ്

എൻവിഡിയ സിഇഒ ആയി ജെൻസൻ ഹുവാങ് തിരിച്ചെത്തിയതും സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങും തമ്മിലുള്ള യാദൃച്ഛികത എടുത്തുപറഞ്ഞ ഐസ്‌ലാൻഡ് ക്രിക്കറ്റ്, താരത്തിന്റെ ബാറ്റിന് കരുത്തുപകരുന്നത് കമ്പനിയുടെ എഐ ചിപ്പുകളായിരിക്കാം എന്ന് തമാശയായി കുറിച്ചു.

“ചൊവ്വാഴ്ച ജെൻസൻ ഹുവാങ് എൻവിഡിയ സിഇഒ ആയി തിരിച്ചെത്തിയതും, ബുധനാഴ്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിലെ എഐ ചിപ്പുകൾ തിരിച്ചെത്തിയതും യാദൃച്ഛികമല്ല”-എന്നായിരുന്നു ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെ ട്വീറ്റ്.

സൂര്യവംശിയുടെ പ്രകടനം

വെറും 53 പന്തില്‍ 204 റണ്‍സാണ് 15-കാരനായ താരം അടിച്ചുകൂട്ടിയത്. 28 സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഈ മാസ്മരിക പ്രകടനം. സ്‌ട്രൈക്ക് റേറ്റ് 384.91. വൈഭവിന്റെ ബാറ്റിങ് കരുത്തില്‍ യുഎഇ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെറും 14.2 ഓവറില്‍ ഇന്ത്യ എ മറികടന്നു. അഭിഷേക് ശര്‍മയും (അഞ്ച് പന്തില്‍ 12), പ്രഭ്‌സിമ്രാന്‍ സിങും (നാലു പന്തില്‍ മൂന്ന്) നിരാശപ്പെടുത്തി. റിങ്കു സിങും (19 പന്തില്‍ 27), കുമാര്‍ കുശാഗ്രയും (അഞ്ച്പന്തില്‍ ഒന്ന്) പുറത്താകാതെ നിന്നു. സെമിയില്‍ നാളെ ഇന്ത്യ എ ശ്രീലങ്ക എയെ നേരിടും.

English Summary

Fifteen-year-old Vaibhav Sooryavanshi smashed a record 204 runs off 53 balls with 28 sixes against the UAE. His explosive knock powered India A into the Rising Stars Asia Cup semi-finals. Former Pakistan cricketer Tanvir Ahmed questioned the teenager’s age without any evidence. Meanwhile, Iceland Cricket jokingly credited Nvidia AI chips in Sooryavanshi’s bat for his sudden return to form.

Follow Us