AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജ്യോതിയും വന്നില്ല, തീയും വന്നില്ല! തിരുപ്പരൻകുണ്ഡ്രം ദീപം: സുപ്രീംകോടതിയിൽ മാപ്പ് ചോദിച്ച് വിജയ് സർക്കാർ

Thiruparankundram karthigai deepam controversy: 2026 നവംബർ 20ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ, നവംബർ 24ന് നടക്കുന്ന കാർത്തിക ദീപം ഉത്സവത്തിന് ഒറ്റത്തവണത്തേക്ക് ദീപത്തൂണിൽ ദീപം തെളിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല. ദർഗയ്ക്ക് സമീപമുള്ള വിവാദ കൽത്തൂണിൽ വിളക്ക് തെളിക്കാതെ, ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് ചൊവ്വാഴ്ച വൈകുന്നേരം കാർത്തിക ദീപം തെളിയിച്ചത്.

ജ്യോതിയും വന്നില്ല, തീയും വന്നില്ല! തിരുപ്പരൻകുണ്ഡ്രം ദീപം: സുപ്രീംകോടതിയിൽ മാപ്പ് ചോദിച്ച് വിജയ് സർക്കാർ
Thiruparankundram Karthigai Deepam ControversyImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 25 Nov 2026 | 08:05 PM

മധു​രൈ: തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ കാർത്തികദീപം തെളിക്കാതിരുന്നതിൽ സുപ്രീം കോടതിയിൽ മാപ്പ് ചോദിച്ച് തമിഴ്നാട്ടിലെ വിജയ് സർക്കാർ. ക്ഷേത്ര ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ദീപത്തൂണിൽ കാർത്തിക ദിവസം ദീപം തെളിക്കാനാകാഞ്ഞത് എന്ന് തമിഴ്നാട് സർക്കാരിന് വേണ്ടി കളക്ടർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അ‌റിയിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിരുതായും മധുര കളക്ടർ കൃഷ്ണ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം സുപ്രീം കോടതി നിർദേശം ഉണ്ടായിട്ടും ദീപം തെളിക്കാഞ്ഞതിൽ, കളക്ടർക്കെതിരെ ഹൈന്ദവ സംഘടനകൾ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. ദീപത്തൂണിൽ ദീപം തെളിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി, പുതിയ ഹർജിയും സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ട്.

‘കോടതിയുടെ നിർദ്ദേശങ്ങളോട് മനപ്പൂർവ്വമായ അനുസരണക്കേട് ഉണ്ടായിട്ടില്ല. കോടതി പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സാധിക്കാത്തതിൽ ആത്മാർത്ഥമായി ക്ഷമചോദിക്കുന്നു. ദേവസ്ഥാനത്തിന്റെ അംഗീകാരം നേടുന്നതിനും ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്നതിനും ജില്ലാ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ, ക്ഷേത്ര ഭരണകൂടത്തിന്റെ പ്രമേയപ്രകാരം പഴയ സ്ഥലത്ത് വിളക്ക് തെളിയിക്കാൻ തീരുമാനിക്കുകയായിരുന്നു’- എന്ന് കളക്ടർ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു.

Also Read: കോടതിക്ക് പുറത്ത് വച്ച് കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റി, ആക്രമണം ജയിലിൽ നിന്നിറങ്ങി നാലാം ദിവസം

എന്നാൽ, ദീപം തെളിക്കാത്ത സംഭവത്തിൽ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നൂറ്റാണ്ടുകളായി മധുരയിലുള്ള തിരുപ്പരൻകുണ്ഡ്രം കുന്നിന്റെ മധ്യഭാഗത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക ദീപം തെളിക്കാറുള്ളത്. എന്നാൽ, കുന്നിന്റെ മുകൾഭാഗത്ത് ദർഗയ്ക്ക് ഏകദേശം 50 മീറ്റർ അകലെയുള്ള കൽത്തൂണിൽ ദീപം തെളിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് തർക്കം രൂപപ്പെട്ടത്.

ഈ കൽത്തൂൺ പുരാതനമായ ദീപത്തൂൺ ആണെന്നും ക്ഷേത്രഭൂമിയിലാണെന്നും ഹിന്ദു സംഘടനകൾ വാദിക്കുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്ത് സർവേ ആവശ്യങ്ങൾക്കായി സ്ഥാപിച്ച കല്ലാണ് ഇതെന്നാണ് തമിഴ്‌നാട് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്. 2026 നവംബർ 20ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ, നവംബർ 24ന് നടക്കുന്ന കാർത്തിക ദീപം ഉത്സവത്തിന് ഒറ്റത്തവണത്തേക്ക് ദീപത്തൂണിൽ ദീപം തെളിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല.

ദർഗയ്ക്ക് സമീപമുള്ള വിവാദ കൽത്തൂണിൽ വിളക്ക് തെളിക്കാതെ, ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് ചൊവ്വാഴ്ച വൈകുന്നേരം കാർത്തിക ദീപം തെളിയിച്ചത്. ഇതോടെയാണ് കളക്ടർ കോടതിയിൽ മാപ്പുചോദിച്ച് റിപ്പോർട്ട് നൽകിയത്. നവംബർ 24-ന് ചേർന്ന ട്രസ്റ്റി യോഗം പരമ്പരാഗത സ്ഥലത്ത് കാർത്തിക മഹാദീപം തെളിയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ക്ഷേത്രത്തിന്റെ അനുമതി ലഭിക്കാൻ ജില്ലാ ഭരണകൂടം ആത്മാർത്ഥമായി ശ്രമിച്ചെന്നും രേഖകൾ സഹിതം കൂടുതൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.

സുപ്രീം കോടതി നിർശേം ഉണ്ടായിട്ടും വിളക്ക് തെളിക്കാഞ്ഞതിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ രാഷ്ട്രീയ തലത്തിലും വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. ഇത് വിജയി സർക്കാരിന് ഒരു വെല്ലുവിളിയായും മാറിയിട്ടുണ്ട്. മുരുകന്റെ ആറ് പ്രധാന ക്ഷേത്രങ്ങളിൽ (അറുപടൈ വീടുകൾ) ഒന്നായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും, കുന്നിൻ മുകളിലെ സിക്കന്തർ ബാദുഷ ദർഗയും, പുരാതന ജൈന അവശിഷ്ടങ്ങളും ഉൾപ്പെടുന്ന സങ്കീർണ്ണമായ ചരിത്രപശ്ചാത്തലം ഈ കുന്നിനുണ്ട്.

English Summary

The Tamil Nadu government has apologized to the Supreme Court for not lighting the Karthika Deepam at the Madurai Thirupparankundram Deepathun. The district administration had made necessary preparations to implement the Supreme Court order, but the temple administration denied permission and the Deepathun could not be lit on Karthika day, the collector said in a report submitted to the Supreme Court.

Follow Us