AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs AFG: ഇന്നും പാളിയാല്‍ പുറത്തിരിക്കാം; സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍

India vs Afghanistan 2nd T20I: സഞ്ജു സാംസണ്‍ ഇന്നും പ്ലേയിങ് ഇലവനിലുണ്ട്. വൈഭവ് സൂര്യവംശിയെ പരിഗണിച്ചില്ല. ആദ്യ ടി20യില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇന്നും പ്രകടനം മോശമായാല്‍ മൂന്നാം ടി20യില്‍ താരത്തിന് അവസരം ലഭിച്ചേക്കില്ല. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവി ബിഷ്‌ണോയ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തി.

IND vs AFG: ഇന്നും പാളിയാല്‍ പുറത്തിരിക്കാം; സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍
India vs Afghanistan 2nd T20 TossImage Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Published: 15 Sep 2026 | 07:19 PM

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും പ്ലേയിങ് ഇലവനിലുണ്ട്. വൈഭവ് സൂര്യവംശിയെ പരിഗണിച്ചില്ല. ആദ്യ ടി20യില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇന്നും പ്രകടനം മോശമായാല്‍ മൂന്നാം ടി20യില്‍ താരത്തിന് അവസരം ലഭിച്ചേക്കില്ല. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവി ബിഷ്‌ണോയ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തി. അഫ്ഗാനിസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ല.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യര്‍, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, സെദിഖുള്ള അടൽ, ഗുൽബാദിൻ നായിബ്, ദാർവിഷ് റസൂലി, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ, ഫസൽഹഖ് ഫാറൂഖി.

Follow Us