AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Blasters : എല്ലാം ഡീലായി, ഇനി ഒപ്പിട്ടാൽ മതി! കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഉടമ ആര്? ഈ ആഴ്ച തന്നെ അറിയാം

Kerala Blasters New Ownership Updates : നേരത്തെ ഹൈദരാബാദ് അസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിൻ്റെ മാഗ്നം സ്പോർട്സായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം നേടിയിരുന്നത്. കഴിഞ്ഞ സീസണിൽ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതോടെയാണ് മാഗ്നം ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം കൈമാറാൻ തീരുമാനിച്ചത്.

Kerala Blasters : എല്ലാം ഡീലായി, ഇനി ഒപ്പിട്ടാൽ മതി! കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഉടമ ആര്? ഈ ആഴ്ച തന്നെ അറിയാം
Kerala Blasters FCImage Credit source: PTI
Jenish Thomas
Jenish Thomas | Published: 15 Sep 2026 | 06:52 PM

നാഥൻ ഇല്ല കളരി എന്ന മഞ്ഞപ്പട ആരാധകരുടെ ആശങ്കയുടെ ഇരുൾ നീങ്ങുന്നു,  പ്രതീക്ഷയുടെ പുതു മഞ്ഞ വെളിച്ചം തെളിയുന്നു! മലയാളികളുടെ പ്രിയ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഉടമകൾ ആരെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയെന്ന് സൂചന. ഈ വാരാന്ത്യത്തോടെ ആ സർപ്രൈസിന് അവസാനം കുറിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കവെയാണ് പുതിയ കോൺസോർഷ്യം കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാനായി എത്തുന്നത്. എന്നാൽ ആരാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടാകും

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ക്ലബ്ബു പുതിയ നിക്ഷേപകരും തമ്മിലുള്ള ധാരണ ഏകദേശമായി. ഇനി ഔദ്യോഗികമായി കരാറിൽ ഒപ്പിടുന്നതും മാത്രമാണ് ബാക്കിയുള്ളതെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹാ തൻ്റെ എക്സിലെ പേജിലൂടെ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റൂമറുകൾ പ്രകാരം അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപനമുണ്ടാകില്ല. കാരർ സംബന്ധിച്ചുള്ള ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. അതിനുശേഷം മാത്രമെ പ്രഖ്യാപനമുണ്ടാകൂ. ഈ വാരാന്ത്യത്തോടെ ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഉടമ ആരെന്ന് അറിയാം സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് മാർക്കസ് തൻ്റെ എക്സിൽ കുറിച്ചു.

ALSO READ : Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ് നീക്കം! റാംഹ്ലുഞ്ചുംഗ മഞ്ഞപ്പടയിലേക്ക്?

150 കോടിയുടെ ഡീൽ?

കഴിഞ്ഞ 12 വർഷമായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിംഗ്ഗാഡ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള മാഗ്നം സ്പോർട്സ് ലിമിറ്റഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമ. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് വലിയ ഫാൻ ബേസുള്ള ക്ലബിൻ്റെ ഉടമസ്ഥവകാശം വിൽക്കാൻ മാഗ്നം ഗ്രൂപ്പ് തീരുമാനിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 150 കോടി രൂപയാണ് മാഗ്നം ഗ്രൂപ്പിന് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആവശ്യപ്പെടുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എങ്ങനെ നഷ്ടത്തിലായി?

വലിയ നഷ്ടങ്ങൾ ഒന്നും നേരിടാതെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ മുന്നോട്ട് പോയിരുന്നത്. മികച്ച മാർക്കറ്റ് വാല്യൂ ഉള്ളതിനാൽ സ്പോൺസർ വരുമാനം ബ്ലാസ്റ്റേഴ്സിന് അത്യാവശ്യം ലഭിച്ചിരുന്നു. ഇവയ്ക്ക് പുറമെ ബ്രോഡ്കാസ്റ്റ് റെവന്യൂ ഉൾപ്പെടെ ക്ലബിന് ഒരു സീസണിൽ നിന്നും ലഭിക്കുന്നത് 30 കോടിയോളം രൂപയായിരുന്നു. പിന്നെ ട്രാൻസ്ഫർ മാർക്കറ്റും ഫുട്ബോൾ സ്പോർട്സ് ഡെവെലപ്പ്മെൻ്റ് ലിമിറ്റഡിൻ്റെ (FSDL) സാമ്പത്തിക പിന്തുണയുമെല്ലാമായി ബ്ലാസ്റ്റേഴ്സ് നഷ്ടത്തിലായിരുന്നുയെന്ന് എന്ന് പറയാൻ സാധിക്കില്ലായിരുന്നു.

എന്നാൽ കഴിഞ്ഞ സീസണിന് മുന്നോടിയായി എഫ്എസ്ഡിഎല്ലും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി തെറ്റിയതോടെ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള മിക്ക ക്ലബുകളുടെ കാര്യം പരുങ്ങലിൽ ആയി. 270 കോടി രൂപയായിരുന്നു ലീഗിൻ്റെ സംപ്രേഷണവകാശം വില കഴിഞ്ഞ സീസണിൽ എഫ്എസ്ഡിഎൽ-എഐഎഫ്എഫ് പ്രശ്നത്തിലബടെ വെറും എട്ട് മുതൽ ഒമ്പത് കോടി രൂപയിലേക്ക് താഴ്ന്നു. സാമ്പത്തിക ഞെരുക്കത്തോടെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പങ്കെടുത്തു. എന്നാൽ പുതിയ സീസണിലേക്ക് താരങ്ങളെ സ്റ്റാഫുകളെയും എത്തിക്കുന്നതിന് ഉടമകൾക്ക് ഭീമമായ തുക കണ്ടെത്തേണ്ടി വരും. അതെ തുടർന്ന് ടീമിലെ വിൽക്കാൻ മാഗ്നം ഗ്രൂപ്പ് തീരുമാനമെടുത്തത്.

അതേസമയം ടീമിൻ്റെ ഉന്നമനത്തിനായി നിലവിലെ ഉടമകൾ ഒന്നും ചെയ്തിട്ടില്ലയെന്നാണ് ആരാധകരുടെ വിമർശനം. ബ്ലാസ്റ്റേഴ്സ് കളത്തിൽ കളി മറക്കുമ്പോൾ ആരാധകർ ഗ്യാലറി കാലിയാക്കി പ്രതിഷേധം അറിയിച്ചുകൊണ്ട് പലതവണ രംഗത്തെത്തിയിരുന്നു. ടീമിൻ്റെ ഉടമകൾ മാറണമെന്ന് തന്നെയായിരുന്നു ആരാധകരുടെ ആവശ്യം. എന്നാൽ ഇനി ആരാകും കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഉടമകൾ എന്നറിയാൻ മാത്രമാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.

English Summary

Kerala Blasters FC Ownership Updates, Final Agreement will Done Deal By This Weekend Says Report.

Follow Us