IND vs AFG: അഫ്ഗാനിസ്ഥാനെതിരായ പരമ്പര നിസാരമല്ല; സഞ്ജുവടക്കം മൂന്ന് താരങ്ങള്‍ക്ക് അതിനിര്‍ണായകം
India vs Afghanistan T20Is: ഇന്ത്യന്‍ ടി20 ടീമിനുള്ളില്‍ കടുത്ത മത്സരമാണ് നേരിടുന്നത്. അവസരത്തിനായി നിരവധി താരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ അഫ്ഗാനെതിരായ ടി20 പരമ്പര മൂന്ന് താരങ്ങള്‍ക്ക് നിര്‍ണായകമാണ്; സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക്.

Sanju Samson and Varun Chakravarthy
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടി20 ടീം വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങുകയാണ്. സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയോടെയാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലേക്ക് പോകുന്നതിന് മുമ്പ് തയ്യാറെടുപ്പ് നടത്താന്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ലഭിക്കുന്ന മികച്ച അവസരമാണ് മൂന്ന് മത്സരങ്ങളുടെ ഈ ടി20 പരമ്പര. ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ശേഷം ടി20യില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ സമ്പൂര്‍ണ തോല്‍വി നേരിട്ടു. സിംബാബ്‌വെയ്‌ക്കെതിരെ മാത്രമാണ് വിജയിക്കാനായത്.
ഇന്ത്യന്‍ ടി20 ടീമിനുള്ളില്‍ കടുത്ത മത്സരമാണ് നേരിടുന്നത്. അവസരത്തിനായി നിരവധി താരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ അഫ്ഗാനെതിരായ ടി20 പരമ്പര മൂന്ന് താരങ്ങള്‍ക്ക് നിര്‍ണായകമാണ്; സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക്.
സഞ്ജു സാംസണ്‍
അഫ്ഗാന്‍ പരമ്പര മലയാളിതാരം സഞ്ജു സാംസണ് അതിനിര്‍ണായകമാണ്. ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍മമെന്റായിരുന്നെങ്കിലും അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് വന്‍ തിരിച്ചടിയാണ് സഞ്ജു നേരിട്ടത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് പരിഗണിച്ചതുമില്ല.
Also Read: Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
ഇന്ത്യക്കായി കളിച്ച അവസാന നാല് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് വെറും 33 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിൽ 5, 0, 1, 27 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകൾ. ഓപ്പണിങ് സ്ഥാനത്തേക്ക് അഭിഷേക് ശര്‍മയും, വൈഭവ് സൂര്യവംശിയും, വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കുകയാണെങ്കിൽ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.
വരുൺ ചക്രവർത്തി
അടുത്തിടെ മോശം പ്രകടനമാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പുറത്തെടുക്കുന്നത്. ലോകത്തിലെ ഒന്നാം നമ്പർ ട്വന്റി-20 ബൗളർ എന്ന നിലയിലാണ് ഈ മിസ്റ്ററി സ്പിന്നർ 2026 ട്വന്റി-20 ലോകകപ്പ് ആരംഭിച്ചത്. ഇന്ത്യക്കായി കളിച്ച അവസാന ഏഴ് മത്സരങ്ങളിൽ നിന്ന് വെറും 6 വിക്കറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
വാഷിങ്ടണ്‍ സുന്ദര്‍
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ സമീപകാല പ്രകടനവും നിരാശജനകമാണ്. അവസാനമായി കളിച്ച അഞ്ച് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
English Summary
India will host Afghanistan for a three-match T20I series in Delhi starting September 13. The Shreyas Iyer-led side aims to build momentum before departing for the 2026 Asian Games. Sanju Samson, Varun Chakravarthy, and Washington Sundar face mounting pressure to deliver strong performances. All three players must prove their fitness and form to secure their spots in the T20I setup.