85 റൺസുമായി യശസ്വി ജയ്‌സ്വാൾ, 52 റൺസെടുത്ത് കെഎൽ രാഹുൽ; ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം പിടിമുറുക്കി ഇന്ത്യ

India vs New Zealand, First Test, Day 2 stumps: രണ്ടാം ദിനം കളി നിർത്തുമ്പോൾ, 99 പന്തുകളിൽ നിന്ന് അ‌ർധ സെഞ്ചുനി നേടി കെഎൽ രാഹുലും 16 റൺസുമായി ദേവദത്ത് പടിക്കലുമാണ് ക്രീസിൽ. നിലവിൽ 209 റൺസ് പിന്നിലാണ് ഇന്ത്യ, മൂന്നാം ദിവസം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ടായിരിക്കും ഇന്ത്യ ബാറ്റിംഗ് തുടരുക. രണ്ടാം ദിനത്തിൽ ഹെന്റി നിക്കോൾസിന്റേയും ഗ്ലെൻ ഫിലിപ്‌സിന്റേയും സെഞ്ചുറി മികവിൽ ആണ് ന്യൂസിലൻഡ് 368 റൺസ് എന്ന സ്കോറിലേക്ക് എത്തിയത്.

85 റൺസുമായി യശസ്വി ജയ്‌സ്വാൾ, 52 റൺസെടുത്ത് കെഎൽ രാഹുൽ; ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം പിടിമുറുക്കി ഇന്ത്യ

India Vs New Zealand, First Test, Day 2 Highlights

Published: 

20 Nov 2026 | 12:06 PM

ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ദിനം അ‌വസാനിക്കുമ്പോൾ കളി ഇന്ത്യൻ പിടിയിൽ. ആദ്യ ഇന്നിങ്സിൽ 368 റൺസിന് ന്യൂസിലൻഡ് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അ‌വസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് (159/1) എന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാളിന്റെ (85) തകർപ്പൻ ഇന്നിംഗ്സും കെ.എൽ. രാഹുലിന്റെ (52*) അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ജയ്‌സ്വാളും രാഹുലും ചേർന്ന് 130 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 89 പന്തിൽ 16 ഫോറുകൾ സഹിതം 85 റൺസ് നേടിയ ജയ്‌സ്വാളിനെ മാറ്റ് ഹെൻറി പുറത്താക്കി.

രണ്ടാം ദിനം കളി നിർത്തുമ്പോൾ, 99 പന്തുകളിൽ നിന്ന് അ‌ർധ സെഞ്ചുനി നേടി കെഎൽ രാഹുലും 16 റൺസുമായി ദേവദത്ത് പടിക്കലുമാണ് ക്രീസിൽ. നിലവിൽ 209 റൺസ് പിന്നിലാണ് ഇന്ത്യ, മൂന്നാം ദിവസം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ടായിരിക്കും ഇന്ത്യ ബാറ്റിംഗ് തുടരുക.

Also Read: IPL 2027: താരലേലത്തിൽ തിളങ്ങുമോ മലയാളി താരങ്ങൾ; 2018 ആവർത്തിക്കാൻ എംഡി നിധീഷ്‌

രണ്ടാം ദിനത്തിൽ ഹെന്റി നിക്കോൾസിന്റേയും ഗ്ലെൻ ഫിലിപ്‌സിന്റേയും സെഞ്ചുറി മികവിൽ ആണ് ന്യൂസിലൻഡ് 368 റൺസ് എന്ന സ്കോറിലേക്ക് എത്തിയത്. ന്യൂസിലൻഡ് നിരയിൽ 335 പന്തിൽ 21 ഫോറിന്റെ അകമ്പടിയോടെ 175 റൺസ് നേടിയ നിക്കോൾസ് പുറത്താകാതെ നിന്നു. ഗ്ലെൻ ഫിലിപ്‌സ് 216 പന്തിൽ 14 ഫോറുൾപ്പെടെയാണ് 118 റൺസ് അ‌ടിച്ചെടുത്തത്.

രണ്ടാം ദിവസം, 243/5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് 368 റൺസിന് ഓൾഔട്ടായി. രണ്ടാം ദിനം നിക്കോൾസും ഫിലിപ്‌സും ന്യൂസിലൻഡിനെ മുന്നോട്ട് നയിക്കവേ, പാർട്നർഷിപ്പ് 216 റൺസിലെത്തിയപ്പോൾ ഫിലിപ്‌സിനെ പുറത്താക്കി ആകാശ് ദീപ് ഇന്ത്യക്ക് നിർണായക വിക്കറ്റ് നേടി നൽകി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് നേടി. ആകാശ് ദീപ് (മൂന്ന്) അൻഷുൽ കാംബോജ് (രണ്ട്), പ്രസിദ്ധ് കൃഷ്ണ (ഒന്ന്) എന്നിവരും വിക്കറ്റുകൾ നേടി.

English Summary

At the close of the second day of the first Test match against New Zealand, India holds the upper hand. New Zealand was bowled out for 368 runs in their first innings. In response, India finished the day at 159 for 1. A brilliant innings from Yashasvi Jaiswal (85) and a half-century by KL Rahul (52*) provided India with a strong start.

Loading...
Unable to load recommendations.
Follow Us
കറുവപ്പട്ട വെള്ളം കുടിക്കേണ്ടത് രാവിലെയോ രാത്രിയോ?
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില