Kitchen Tips: പാചക എണ്ണ എത്ര ദിവസം കേടാകാതെ ഇരിക്കും? ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഉപേക്ഷിക്കൂ
Cooking Oil Storage Tips: അടുക്കളയിൽ സൂക്ഷിക്കുന്ന പാചക എണ്ണയ്ക്ക് എക്‌സ്പയറി ഡേറ്റ് ഉണ്ടെന്നുള്ള കാര്യം പലരും ചിന്തിക്കാറില്ല. ആളുകൾ പലപ്പോഴും വാങ്ങിയാൽ തീരുന്നതുവരെ എണ്ണ ഉപയോഗിക്കുന്നതാണ് ശീലം. എന്നാൽ പാചക എണ്ണയ്ക്ക് ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ട്. ഓരോ തരം പാചക എണ്ണയ്ക്കും ഒരു പ്രത്യേക എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് അറിയേണ്ടത് പ്രധാനമാണ്. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ എണ്ണ പെട്ടെന്ന് കേടാകും.
അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന പാചക എണ്ണകൾ എത്രനാൾ കേടാകാതെ ഇരിക്കുമെന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല. വായു, ചൂട്, വെളിച്ചം എന്നിവയുമായി സമ്പർക്കത്തിൽ വരുമ്പോൾ എണ്ണയിൽ ഓക്സീകരണംനനടക്കുകയും ക്രമേണ അത് കേടാകുകയും ചെയ്യും. പഴകിയതോ കേടായതോ ആയ എണ്ണ ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടുത്തുക മാത്രമല്ല, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം
അടുക്കളയിൽ സൂക്ഷിക്കുന്ന പാചക എണ്ണയ്ക്ക് എക്‌സ്പയറി ഡേറ്റ് ഉണ്ടെന്നുള്ള കാര്യം പലരും ചിന്തിക്കാറില്ല. ആളുകൾ പലപ്പോഴും വാങ്ങിയാൽ തീരുന്നതുവരെ എണ്ണ ഉപയോഗിക്കുന്നതാണ് ശീലം. എന്നാൽ പാചക എണ്ണയ്ക്ക് ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ട്. ഓരോ തരം പാചക എണ്ണയ്ക്കും ഒരു പ്രത്യേക എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് അറിയേണ്ടത് പ്രധാനമാണ്. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ എണ്ണ പെട്ടെന്ന് കേടാകും. പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി കഴിഞ്ഞില്ലെങ്കിൽ പോലും നമ്മൾ സൂക്ഷിക്കുന്നതിലെ പിഴവുകൾ കാരണം എണ്ണ നേരത്തെ കേടാകാം. ഇനി പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ എണ്ണ ഒഴിവാക്കേണ്ടതാണ്.
ALSO READ: അരി വേണ്ട, 15 മിനിറ്റിൽ കിടിലൻ ബിരിയാണി റെഡി; റവ ബിരിയാണി തയ്യാറാക്കാം
ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഉപേക്ഷിക്കൂ
അസാധാരണമായ മണം: എണ്ണയ്ക്ക് പഴകിയ മണമോ (കനച്ച മണം), പെയിന്റ് / ക്രയോൺ / നനഞ്ഞ കാർഡ്ബോർഡ് എന്നിവയുടെ രൂക്ഷമായ മണമോ തോന്നുന്നുണ്ടെങ്കിൽ അത് കേടായി എന്നാണ് അർത്ഥം.
കയ്പ്പ് അല്ലെങ്കിൽ പുളിരസം: ഒരു തുള്ളി എണ്ണ നാവിലിട്ട് നോക്കുമ്പോൾ കയ്പ്പോ, പുളിയോ, തൊണ്ടയിൽ ചൊറിച്ചിലോ തോന്നുകയാണെങ്കിൽ ഒരു കാരണവശാലും അവ ഉപയോഗിക്കരുത്.
നിറത്തിലും കട്ടിയിലും മാറ്റം: സാധാരണ നിറത്തേക്കാൾ ഇരുണ്ട നിറമാവുകയോ, അസാധാരണമായി കട്ടപിടിക്കുകയോ, കുപ്പിയുടെ വക്കിൽ ഒട്ടിപ്പിടിക്കുന്ന പശപോലുള്ള പാട കാണുകയോ ചെയ്താൽ സൂക്ഷിക്കുക.
അമിതമായ പുകയും നുരയും: ചട്ടിയിലോ പാനിലോ എണ്ണ ചൂടാക്കുമ്പോൾ സാധാരണയേക്കാൾ കൂടുതൽ പുകയോ നുരയോ വരുന്നത് എണ്ണയുടെ ഗുണനിലവാരം മോശമായതിൻ്റെ സൂചനയാണ്.
നല്ല ആട്ടിയ വെളിച്ചെണ്ണയാണെങ്കിൽ, രണ്ട് മുതൽ മൂന്ന് വർഷം വരെ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ കേടുകൂടാതെയിരിക്കും. സൺഫ്ലവർ / വെജിറ്റബിൾ ഓയിൽ 1 മുതൽ 2 വർഷം വരെ സൂക്ഷിക്കാനാകും. നല്ലെണ്ണ ഒരു വർഷം വരെ കേടുവരാതെ സൂക്ഷിക്കാം.
പാചക എണ്ണ കേടാകാതെ സൂക്ഷിക്കാനുള്ള വഴി
അടുപ്പിനടുത്ത് വെക്കരുത്: ഗ്യാസ് സ്റ്റൗവിന്റെ ചൂടും ആവി തട്ടുന്നതും എണ്ണ പെട്ടെന്ന് കേടാകാൻ കാരണമാകും. തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗം.
നന്നായി അടച്ചുസൂക്ഷിക്കുക: എണ്ണ ഉപയോഗിച്ച ശേഷം മൂടി മുറുകെ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വായു തട്ടുന്നത് ഒഴിവാക്കുക.
ഈർപ്പം തട്ടാതെ നോക്കുക: നനഞ്ഞ സ്പൂണോ കയ്യോ ഉപയോഗിച്ച് എണ്ണ എടുക്കരുത്. വെള്ളത്തിന്റെ അംശം എണ്ണ കേടാകാൻ വേഗത്തിൽ വഴിവെക്കും.
വലിയ ടിന്നുകൾ സൂക്ഷിക്കുമ്പോൾ: വലിയ കന്നാസുകളിലോ ടിന്നുകളിലോ വാങ്ങുന്ന എണ്ണ ചെറിയ കുപ്പികളിലേക്ക് മാറ്റി ഉപയോഗിക്കുന്നത് വലിയ ടിൻ ഇടയ്ക്കിടെ തുറക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
English Summary:
Cooking oil has its own specific shelf life. If not stored properly, it spoils quickly. Find out how long cooking oil lasts, key warning signs when it goes bad, and tips to store it safely without spoiling.