AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rinku Singh : ഇന്ത്യൻ ബാറ്റർ റിങ്കു സിങ്ങിൻ്റെ പിതാവ് അന്തരിച്ചു; താരം ഇന്ത്യൻ ക്യാമ്പ് വിട്ടു

Rinku Singh Father Passed Away : കരളിന് ബാധിച്ച ക്യാൻസിറിനെ തുടർന്ന് റിങ്കു സിങ്ങിൻ്റെ പിതാവ് ഏറെ നാളായി ചികിത്സയിലായിരുന്നു

Rinku Singh : ഇന്ത്യൻ ബാറ്റർ റിങ്കു സിങ്ങിൻ്റെ പിതാവ് അന്തരിച്ചു; താരം ഇന്ത്യൻ ക്യാമ്പ് വിട്ടു
റിങ്കു സിങ്ങും പിതാവ് ഖാചന്ദ്ര സിങ്ങുംImage Credit source: Rinku Singh Instagram
Jenish Thomas
Jenish Thomas | Updated On: 27 Feb 2026 | 10:07 PM

ന്യൂ ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിൻ്റെ പിതാവ് ഖാചന്ദ്ര സിങ് അന്തരിച്ചു. കരളിന് ബാധിച്ച ക്യാസറിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു താരത്തിൻ്റെ പിതാവ്. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവിൻ്റെ മരണത്തെ തുടർന്ന് റിങ്കു സിങ് ഇന്ത്യയുടെ ടി20 ലോകകപ്പ് ക്യാമ്പ് വിട്ടു. രോഗം മൂർച്ഛിതോടെ താരത്തിൻ്റെ പിതാവിനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മത്സരത്തിന് ശേഷം റിങ്കു ഇന്ത്യൻ ക്യാമ്പ് വിട്ട് കുടുംബത്തിനൊപ്പം ചേർന്നിരുന്നു. പക്ഷേ വീണ്ടും താരം ചെന്നൈയിലുള്ള ഇന്ത്യൻ ക്യാംപിനൊപ്പം ചേർന്നിരുന്നു. അതിന് പിന്നാലെയാണ് പിതാവിൻ്റെ മരണവാർത്തയെത്തുന്നത്.

ഉത്തർ പ്രദേശിലെ അലിഗഢിൽ വെച്ചാകും താരത്തിൻ്റെ പിതാവിൻ്റെ അന്ത്യകർമ്മങ്ങൾ നടക്കുക. ഏറെ നാളായി ഖാൻചന്ദ്ര സിങ് ലിവർ ക്യാൻസിറിന് ചികിത്സയിലായിരുന്നു. ക്യാൻസറിൻ്റെ നാലാം സ്റ്റേജിലേക്ക് പ്രവേശിച്ചതോടെയാണ് റിങ്കു സിങ്ങിൻ്റെ പിതാവ് മരണത്തിന് കീഴടങ്ങുന്നത്. അന്ത്യകർമങ്ങൾക്കായി റിങ്കു ഇന്ത്യൻ ക്യാംപ് വിടുമ്പോൾ ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രതിക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

റിങ്കുവിന് പകരം മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ഇടം നേടിയിരിക്കുന്നത്. സിംബാബ്വയ്ക്കെതിരെ മത്സരത്തിൽ സഞ്ജു ഇന്ത്യക്കായി ഓപ്പണിങ്ങിനാണ് ഇറങ്ങിയത്. റിങ്കുവിന് പകരം ബാറ്റിങ് ലൈനപ്പിൽ തിലക് വർമയാണ് ഫിനിഷർ റോളിൽ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയത്.

 

Follow Us