Suryakumar Yadav: പഞ്ചാബിനെതിരെ ഗോള്‍ഡന്‍ ഡക്ക്; ഐപിഎല്ലിലും രക്ഷയില്ല; സൂര്യകുമാറിന് എന്തുപറ്റി?
Suryakumar Yadav poor form in IPL 2026: പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ സൂര്യകുമാര്‍ യാദവ്. പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ താരം ഗോള്‍ഡന്‍ ഡക്കാകുയായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 106 റണ്‍സാണ് ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റന്‍ നേടിയത്. 21.20 ആണ് ആവറേജ്.
Suryakumar Yadav poor form: ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഇന്ന് പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ താരം ഗോള്‍ഡന്‍ ഡക്കാകുയായിരുന്നു. അര്‍ഷ്ദീപ് സിങിനായിരുന്നു വിക്കറ്റ്. അര്‍ഷ്ദീപിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചെങ്കിലും സൂര്യയ്ക്ക് പാളി. ഷോര്‍ട്ട് തേഡില്‍ യുസ്‌വേന്ദ്ര ചഹലിന്റെ കൈകളിലേക്കാണ് പന്ത് ചെന്ന് എത്തിയത്.
ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 106 റണ്‍സാണ് ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റന്‍ നേടിയത്. 21.20 ആണ് ആവറേജ്. ഒരേയൊരു മത്സരത്തില്‍ മാത്രമാണ് 50 കടക്കാനായത്. കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമതെത്തിയിരുന്നു സൂര്യ. എന്നാല്‍ ഇത്തവണ നിലവില്‍ 36-ാമതാണ് സ്ഥാനം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു ഈ സീസണിലെ ആദ്യ മത്സരം. കൊല്‍ക്കത്തയ്‌ക്കെതിരെ ഇമ്പാക്ട് പ്ലയറായി കളിച്ച സൂര്യ എട്ട് പന്തില്‍ 16 റണ്‍സാണ് നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ മാത്രം മികച്ച പ്രകടനം പുറത്തെടുത്തു. 36 പന്തില്‍ 51 റണ്‍സായിരുന്നു ഡല്‍ഹിക്കെതിരായ പ്രകടനം.
രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് പന്തില്‍ ആറു റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 22 പന്തില്‍ 33 റണ്‍സ് നേടി. ഏറെ നാളുകളായി ദേശീയ ടീമിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സൂര്യയ്ക്ക് സാധിക്കുന്നില്ല.
#MI in 𝗱𝗲𝗲𝗽 trouble 😯
🎥 Arshdeep Singh with 2️⃣ wickets in his second over 👊
Updates ▶️ https://t.co/Fn2dxJ4zYR#TATAIPL | #KhelBindaas | #MIvPBKS | @PunjabKingsIPL pic.twitter.com/6zPnONpClJ
— IndianPremierLeague (@IPL) April 16, 2026
2024-ലെ ടി20 ലോകകപ്പിന് ശേഷം കളിച്ച മത്സരങ്ങളിൽ സൂര്യകുമാറിന്റെ ശരാശരി വെറും 20-ന് താഴെ മാത്രമാണ്. 2024 ടി20 ലോകകപ്പിനും 2025-ന്റെ അവസാനത്തിനും ഇടയിലുള്ള കാലയളവിൽ വെറും 17.9 മാത്രമായിരുന്നു ശരാശരി.
ന്യൂസിലന്‍ഡിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ താരം ഫോമിലേക്ക് എത്തിയിരുന്നു. മൂന്ന് അര്‍ധ സെഞ്ചുറിയുമായി പരമ്പരയിലെ താരമായി സൂര്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി20 ലോകകപ്പില്‍ യുഎസിനെതിരായ മത്സരത്തില്‍ പുറത്താകാതെ 84 റണ്‍സ് നേടുകയും ചെയ്തു. എന്നാല്‍ താരം പിന്നീട് വീണ്ടും ഫോം ഔട്ടായി.
പ്രായവും വെല്ലുവിളി
നിലവില്‍ 35 വയസാണ് സൂര്യയ്ക്കുള്ളത്. അതുകൊണ്ട് തന്നെ രാജ്യാന്തര ടി20യില്‍ ഇനി ദീര്‍ഘമായൊരു കരിയര്‍ സൂര്യയ്ക്കുണ്ടാകില്ല. അടുത്ത ടി20 ലോകകപ്പ് മുന്‍ നിര്‍ത്തി ടീം മാനേജ്‌മെന്റ് പുതിയ ക്യാപ്റ്റനെ കണ്ടെത്താനും നിര്‍ബന്ധിതരാകും. ഈ സാഹചര്യത്തില്‍ ഐപിഎല്ലിലെ മോശം പ്രകടനം സൂര്യയ്ക്ക് തിരിച്ചടിയാകാനാണ് സാധ്യത.