AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌വനെയിങ്ങ് തന്നേക്ക്! രാജസ്ഥാനല്ല, മും​ബൈയിൽ നിന്ന് പാണ്ഡ്യയെ പൊക്കാൻ ‘പുതിയ’ ടീം രംഗത്ത്?

IPL 2027- Hardik Pandya: ഐപിഎൽ 2027-ൽ ഹാർദിക് പാണ്ഡ്യ ഏത് ടീമിനൊപ്പമാകും എന്ന ആകാംക്ഷ ചൂടുപിടിക്കുന്നു. മും​ബൈയിൽ നിന്ന് പാണ്ഡ്യയെ 'പൊക്കാൻ' ഇതുവരെ കളത്തിലില്ലാതിരുന്ന ഒരു ടീം കൂടി രംഗത്തെത്തിയിരിക്കുന്നു എന്ന പുതിയ വെളിപ്പെടുത്തലോടെ ട്രാൻസ്ഫർ ചർച്ചകൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. നേരത്തെ രാജസ്ഥാൻ, ചെ​ന്നൈ എന്നീ ടീമുകൾ പാണ്ഡ്യയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന നിലയ്ക്കുള്ള വാർത്തകൾ വന്നിരുന്നു.

അ‌വനെയിങ്ങ് തന്നേക്ക്! രാജസ്ഥാനല്ല, മും​ബൈയിൽ നിന്ന് പാണ്ഡ്യയെ പൊക്കാൻ ‘പുതിയ’ ടീം രംഗത്ത്?
Ipl 2027 Hardik PandyaImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 23 Jun 2026 | 10:11 PM

മും​ബൈ: ഐപിഎൽ 2027-ൽ ഹാർദിക് പാണ്ഡ്യ ഏത് ടീമിനൊപ്പമാകും എന്ന ആകാംക്ഷ ചൂടുപിടിക്കുന്നു. മും​ബൈയിൽ നിന്ന് പാണ്ഡ്യയെ ‘പൊക്കാൻ’ ഇതുവരെ കളത്തിലില്ലാതിരുന്ന ഒരു ടീം കൂടി രംഗത്തെത്തിയിരിക്കുന്നു എന്ന പുതിയ വെളിപ്പെടുത്തലോടെ ട്രാൻസ്ഫർ ചർച്ചകൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലിൽ പാണ്ഡ്യ നയിച്ച മും​ബൈയുടെ ദയനീയ പുറത്താകലോടെ ടീമിൽ നിന്ന് അ‌ദ്ദേഹം പുറത്തേക്കാണ് എന്ന വാർത്തകൾ വന്നുതുടങ്ങിയിരുന്നു. അ‌തിന് പിന്നാലെ രാജസ്ഥാൻ, ചെ​ന്നൈ എന്നീ ടീമുകൾ പാണ്ഡ്യയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന നിലയ്ക്കുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോൾ പാണ്ഡ്യയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഈ ടീമുകൾക്ക് പുറമേ മറ്റൊരു ടീമിന്റെ പേരുകൂടി ഉയർന്നുകേൾക്കുന്നുണ്ട്.

ആ ടീം ഈ ടീം

പാണ്ഡ്യയെ സ്വന്തമാക്കാൻ ഇപ്പോൾ ഏറ്റവും സജീവമായി രംഗത്തുള്ള ആ ഐപിഎൽ ടീം ഷാരൂഖ് ഖാന്റെ സഹ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ആണ് എന്നാണ് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു രഹസ്യ സ്രോതസ് പിടിഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. കെകെആറിന്റെ ഉന്നത മാനേജ്‌മെന്റും മുംബൈ ഇന്ത്യൻസിന്റെ ഉടമകളും തമ്മിൽ ട്രാൻസ്ഫറിനെക്കുറിച്ച് ഇതിനോടകം നിരവധി ചർച്ചകൾ നടന്നതായി വെളിപ്പെടുത്തലിൽ പറയുന്നു.

Also Read: ആരും പേടിക്കേണ്ട, ഓടിക്കോ! ഫ്രാൻസ് – ഇറാഖ് ലോകകപ്പ് പോരാട്ടത്തിൽ ഇടപെട്ട് ‘8 മൈൽ റൂൾ’

നേരത്തെ രാജസ്ഥാൻ റോയൽസ്, ചെ​ന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളിലേക്ക് പാണ്ഡ്യ പോകുന്നതായുള്ള അ‌ഭ്യൂഹങ്ങളാണ് ശക്തമായി നിലനിന്നിരുന്നത്. എന്നാലിപ്പോൾ അ‌ദ്ദേഹം കെകെആറിലേക്ക് പോകുവാനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. രാജസ്ഥാൻ റോയൽസിനെ അപേക്ഷിച്ച് പാണ്ഡ്യയ്ക്ക് വളരെ പ്രായോഗികമായ ഒരു ഓപ്ഷനായി കാണപ്പെടുന്നത് കെകെആർ ആണെന്ന് ചില നിരീക്ഷകരും വിലയിരുത്തുന്നു.

കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ കെകെആർ ഉന്നതർ പാണ്ഡ്യയ്ക്കായി മും​ബൈ ഇന്ത്യൻസ് ഉടമകളെ സമീപിച്ചിരുന്നു, എന്നാൽ റിലയൻസിന്റെ വാർഷിക വാർഷിക പൊതുയോഗം അടുത്തുവന്നതിനാൽ, ആ സമയത്ത് ഐപിഎൽ ട്രേഡിന് മും​ബൈ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് മുൻഗണന ലഭിച്ചില്ല. എന്നാലിപ്പോൾ “കെകെആർ വീണ്ടും മും​ബൈയുടെ ഉന്നത നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നും കുറച്ച് റൗണ്ട് ചർച്ചകൾ നടന്നിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു,” എന്ന് രഹസ്യ സ്രോതസ്സ് വെളിപ്പെടുത്തിയിരിക്കുന്നു.

ഇതോടെയാണ് കെകെആറിലേക്കുള്ള പാണ്ഡ്യയുടെ മാറ്റം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചത്. കെകെആറിലേക്ക് മാറുകയാണെങ്കിൽ ഹാർദിക് പാണ്ഡ്യ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. എന്നാൽ ടീം മാറ്റം സംബന്ധിച്ച് ഇരുടീമുകളുടെയും താരത്തിന്റെയും ഭാഗത്തുനിന്ന് ഔദ്യോഗികമായി യാതൊരു വിധ പ്രതികരണങ്ങളും ഇതുവരെ വന്നിട്ടില്ല എന്നത് വേറെ കാര്യം.

രാജസ്ഥാനും നോട്ടമുണ്ട്

കൊൽക്കത്തയ്ക്ക് പുറമേ പാണ്ഡ്യയെ സ്വന്തമാക്കാൻ സജീവമായി രംഗത്തുള്ളതായി പറയപ്പെടുന്ന മറ്റൊരു ടീം രാജസ്ഥാനാണ്. തങ്ങളുടെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ മുംബൈയ്ക്ക് നൽകി പകരം ഹാർദിക്കിനെ ടീമിലെത്തിക്കാനാണ് രാജസ്ഥാന്റെ ശ്രമം എന്ന് റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ.

നിയമം

ഐപിഎൽ ട്രാൻസ്ഫർ നിയമപ്രകാരം ഫ്രാഞ്ചൈസികൾ തമ്മിൽ മാത്രമേ ചർച്ചകൾ നടത്താൻ സാധിക്കൂ. കൂടാതെ കളിക്കാരന്റെ പൂർണ്ണ സമ്മതത്തോടെ മാത്രമേ ട്രേഡിങ് സാധ്യമാകൂ. ഹാർദിക് പാണ്ഡ്യ സമ്മതം മൂളിയില്ലെങ്കിൽ അദ്ദേഹത്തിന് വീണ്ടും ലേലത്തിലേക്ക് (Auction Pool) പോകേണ്ടി വരും. അ‌ഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായിട്ടുള്ള മും​ബൈ ഇക്കഴിഞ്ഞ ഐപിഎല്ലിൽ വളരെ ദയനീയമായ പ്രകടനമാണ് നടത്തിയത്. അ‌തിൽ പ്രധാനമായും പഴി കേൾക്കേണ്ടി വന്നത് പാണ്ഡ്യയ്ക്കായിരുന്നു. ഇതാണ് ടീം വിടുന്നതിലേക്ക് പാണ്ഡ്യയെ എത്തിച്ചത്.

English Summary

The curiosity is heating up as to which team Hardik Pandya will join in IPL 2027. The transfer talks are back in the news with the new revelation that a team that was not yet in the field has come forward to ‘pick up’ Pandya from Mumbai. Earlier, there were reports that Rajasthan and Chennai teams were trying to acquire Pandya. Now, apart from these teams, the name of another team is being heard.

Follow Us