AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ആരും പേടിക്കേണ്ട, ഓടിക്കോ! ഫ്രാൻസ് – ഇറാഖ് ലോകകപ്പ് പോരാട്ടത്തിൽ ഇടപെട്ട് ‘8 മൈൽ റൂൾ’

US Lightning Protocol: കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ് - ഇറാഖ് ഫിഫ ലോകകപ്പ് ഗ്രൂപ്പ് പോരാട്ടം ചരിത്രത്തിൽ ഇടംപിടിച്ചത് അ‌തിന്റെ ഏറെ നീണ്ട മത്സര​ദൈർഘ്യം കൊണ്ടുകൂടിയായിരുന്നു. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ഈ ഗ്രൂപ്പ് ഐ മത്സരം ഏകദേശം 131 മിനിറ്റോളം (രണ്ട് മണിക്കൂറിലധികം) നിർത്തിവെക്കേണ്ടി വന്നു. അ‌തിന് കാരണമായത് അ‌മേരിക്കയിലെ ശക്തമായ ലൈറ്റ്നിംഗ് പ്രോട്ടോക്കോൾ ആണ്.

ആരും പേടിക്കേണ്ട, ഓടിക്കോ! ഫ്രാൻസ് – ഇറാഖ് ലോകകപ്പ് പോരാട്ടത്തിൽ ഇടപെട്ട് ‘8 മൈൽ റൂൾ’
Us Lightning ProtocolImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 23 Jun 2026 | 06:07 PM

കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ് – ഇറാഖ് ഫിഫ ലോകകപ്പ് ഗ്രൂപ്പ് പോരാട്ടം ചരിത്രത്തിൽ ഇടംപിടിച്ചത് അ‌തിന്റെ ഏറെ നീണ്ട മത്സര​ദൈർഘ്യം കൊണ്ടുകൂടിയായിരുന്നു. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ഈ ഗ്രൂപ്പ് ഐ മത്സരം ഏകദേശം 131 മിനിറ്റോളം (രണ്ട് മണിക്കൂറിലധികം) നിർത്തിവെക്കേണ്ടി വന്നു. അ‌തിന് കാരണമായതാകട്ടെ അ‌മേരിക്കയിലെ ശക്തമായ ലൈറ്റ്നിംഗ് പ്രോട്ടോക്കോളും (US Lightning Protocol). ഈ ലോകകപ്പ് ആരംഭിച്ചപ്പോൾ മുതൽ ഫുട്ബോൾ ആരാധകർ ഭയന്ന കാര്യമായിരുന്നു മഴയും മിന്നലും. ഒടുവിൽ ആരാധകർ ഭയപ്പെട്ട ആ മഴ എത്തിയതാകട്ടെ ഇറാഖ്- ഫ്രാൻസ് പോരാട്ടത്തിനിടയിലേക്കും.

മഴയും മിന്നലും എത്തിയതോടെ കളി തടസപ്പെട്ടു, 8 മൈൽ റൂൾ ഉൾപ്പെടുന്ന അ‌മേരിക്കയിലെ ശക്തമായ ​ലൈറ്റ്നിങ് പ്രോട്ടോക്കോൾ പാലിക്കേണ്ടി വന്നതിനാൽ പിന്നീട് മത്സരം പുനരാരംഭിക്കുന്നത് ഏറെ ​വൈകുകയായിരുന്നു.അ‌തോടെ ഇറാഖ് – ഫ്രാൻസ് പോരാട്ടം കായിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പ് മത്സരമായി മാറി.

Also Read: മെസിയുടെ റെക്കോഡ് ‘സേഫ’ല്ല; എംബാപ്പെ തൊട്ടുപിന്നാലെ; അർജന്റീനയും ഫ്രാൻസും നോക്കൗട്ടിൽ

യുഎസ് ലൈറ്റ്നിംഗ് പ്രോട്ടോക്കോൾ

അമേരിക്ക കർശനമായ കാലാവസ്ഥാ സുരക്ഷാ പ്രോട്ടോക്കോളുകൾ (US Safety Protocols) ഉള്ള രാജ്യമാണ്. ഇവിടുത്തെ കായിക മത്സരങ്ങളിൽ കാണികളുടെയും കളിക്കാരുടെയും സുരക്ഷ മുൻനിർത്തി ലൈറ്റ്നിംഗ് പ്രോട്ടോക്കോൾ ഉൾപ്പെടെ കർശനമായ കാലാവസ്ഥാ നിയമങ്ങളാണ് യുഎസ് പിന്തുടരുന്നത്. അ‌തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 8 ​മൈൽ റൂൾ.

എന്താണ് 8 ​മൈൽ റൂൾ

സ്റ്റേഡിയത്തിന്റെ എട്ട് മൈൽ (ഏകദേശം 13 കിലോമീറ്റർ) ചുറ്റളവിൽ എവിടെയെങ്കിലും ഇടിമിന്നലോ ഇടിയോ രേഖപ്പെടുത്തിയാൽ മത്സരം ഉടൻ തന്നെ നിർത്തിവെക്കണം എന്നതാണ് 8 ​മൈൽ റൂൾ. തുടർന്ന് 30 മിനിറ്റ് കാത്തിരിപ്പ് റൂൾ പാലിക്കണം, അ‌തായത് മിന്നൽ കണ്ടെത്തിക്കഴിഞ്ഞാൽ, അവസാനത്തെ മിന്നലിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും മിന്നലില്ലാത്ത അവസ്ഥ തുടർന്നാൽ മാത്രമേ കളി പുനരാരംഭിക്കാൻ അനുവാദമുള്ളൂ.

​ടൈം റീസെറ്റ്

30 മിനിറ്റ് കാത്തിരിപ്പിനിടയിൽ വീണ്ടും എവിടെയെങ്കിലും മിന്നൽ ഉണ്ടായാൽ കൗണ്ട്ഡൗൺ വീണ്ടും ആദ്യം മുതൽ (30 മിനിറ്റ്) ആരംഭിക്കും. ഫ്രാൻസ്- ഇറാഖ് മത്സരത്തിന്റെ ആദ്യ പകുതി കഴിഞ്ഞയുടൻ ആണ് മഴയും മിന്നലും ആരംഭിച്ചത്. തുടർന്ന് 8 മൈൽ റൂൾ പ്രകാരം മത്സരം നിർത്തിവയ്ക്കാൻ സംഘാടകർ നിർബന്ധിതരായി.

പേടിക്കേണ്ട ഓടിക്കോ!

മഴയും മിന്നലും എത്തിയതോടെ കളി നിർത്തിവച്ചു, കൂടാതെ കളിക്കാരോട് ഡ്രസ്സിംഗ് റൂമിലേക്കും ഗാലറിയിലുള്ള കാണികളോട് സുരക്ഷിതമായ ഇടങ്ങളിലേക്കും മാറാൻ അധികൃതർ നിർദ്ദേശിച്ചു. ഫിലാഡൽഫിയയിൽ തുടർച്ചയായി മിന്നലുണ്ടായതിനെ തുടർന്ന് 30 മിനിറ്റ് കൗണ്ട്ഡൗൺ ക്ലോക്ക് പലതവണ റീസെറ്റ് ചെയ്യേണ്ടി വന്നു. ഇതാണ് കളി 131 മിനിറ്റോളം നീണ്ടുപോകാൻ ഇടയാക്കിയത്.

മിന്നൽ മാറിയപ്പോൾ ഫ്രാൻസ് തെളിഞ്ഞു

മിന്നൽ മൂലം തടസപ്പെട്ട മത്സരം രാത്രി 8:00 മണിയോടെയാണ് വീണ്ടും ആരംഭിക്കാനായത്. സൂപ്പർ താരം കിലിയൻ എംബാപ്പെ വീണ്ടും ഇരട്ടഗോളുകളുമായി തിമിർത്ത് കളിച്ച മത്സരത്തിൽ ഫ്രാൻസ് ഇറാഖിനെ 3-0 ന് പരാജയപ്പെടുത്തി. ജയത്തോടെ റൗണ്ട് ഓഫ് 32 യോഗ്യതയും ഫ്രാൻസ് നേടി. ഒസ്മാനെ ഡെംബെലെയുടെ വകയായിരുന്നു ഫ്രാൻസിന്റെ മൂന്നാം ഗോൾ.

English Summary

The France-Iraq FIFA World Cup group match last night was suspended for approximately 131 minutes (over two hours) due to the strict lightning protocol in the United States. The United States follows strict weather rules, including lightning protocol, to ensure the safety of spectators and players at sporting events. The most important of these is the 8-mile rule.

Follow Us